ഒരു വിദ്യാർത്ഥിക്ക് വേണ്ടിമാത്രം ട്രെയിൻ ഓടിക്കുന്ന ജപ്പാനും ഒരു വിദ്യാർത്ഥിക്ക് വേണ്ടിമാത്രം ബോട്ട് സർവീസ് നടത്തുന്ന കേരളവും

38

ജെ പി

രണ്ട് വാർത്തകൾ ❤ ❤

ജപ്പാനിൽ Kami -Shirataki എന്നൊരു സ്റ്റേഷനുണ്ട് .യാത്രക്കാരില്ലാത്തതിനാൽ അധികൃതർ പൂട്ടാൻ തീരുമാനിച്ചതായിരുന്നു ഈ സ്റ്റേഷൻ. പക്ഷേ ആ ട്രയിനിനെ മാത്രം ആശ്രയിച്ച് ഒരു കുട്ടി സ്കൂളിൽ പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ അവർ അസാധാരണ ഉത്തരവിലൂടെ ആ സ്റ്റേഷൻ നിലനിർത്താൻ തീരുമാനിക്കുകയും .ആ കുട്ടിക്ക് വേണ്ടി മാത്രം രണ്ട് നേരം ട്രെയിൻ വരാൻ തുടങ്ങി .2016 ൽ ലോകത്തെ മുഴുവൻ മാധ്യമങ്ങളും ചർച്ച ചെയ്ത വിഷയമാണ് ഇത് .

2020ലെ കൊച്ചു കേരളത്തിലെ ഒരു വാർത്തയാണ് . കോട്ടയം കാഞ്ഞിരം എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയായ സാന്ദ്രക്ക് പരീക്ഷ എഴുതാൻ വരേണ്ടത് തുരുത്തിൽ നിന്നായിരുന്നു. ഉടൻ ജലഗതാഗത വകുപ്പ് ഇടപെടുകയും ബോട്ട് ഒരാൾക്ക് വേണ്ടി മാത്രമായി ഓടിക്കാൻ തീരുമാനിക്കുകയും ചെയ്തു .

Kami-Shirataki station in Hokkaido, Japan picks up ONE passenger ...