ചിത്രത്തില്‍ കാണുന്നവർ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ല. മരണത്തിലേക്ക് ആട്ടിതെളിക്കപ്പെട്ട ഇവര്‍ യസീദികളല്ല, അവരെ കൊലക്ക് കൊണ്ട് പോകുന്നവര്‍ ഐസിസ് ഭീകരരുമല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും മാനത്തിനും സംരക്ഷണം നല്‍കേണ്ട പോലീസാണ് കൊണ്ട് പോയി കൊന്നത്; ഒന്നും രണ്ടും പേരെയല്ല, 42 പേരെ.
ഹാഷിംപുരയിൽ 33 കൊല്ലം മുൻപ് ഇതേ മെയ് 22നുഅവരെയെല്ലാം വരിവരിയായി നിർത്തി വെടിവച്ചു കൊല്ലുകയായിരുന്നു. മൃതദേഹം കനാലിലേക്ക് ഇട്ടു. ബുള്ളറ്റ് തറച്ചു മൃതപ്രായനായ ഒരാൾ ഇഴഞ്ഞു ദിവസങ്ങൾക്ക് ശേഷം വിവരം വെളിപ്പെടുത്തിയപ്പോൾ മാത്രം ആണ് ഇങ്ങനെ ഒരു സംഭവം (സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിഷ്ടൂരമായ കസ്റ്റഡി കൂട്ടക്കൊല) പുറം ലോകം അറിഞ്ഞത്.
കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്ഗ്രെസ് ആയിരുന്നു അപ്പോൾ. അവർ കേസ് തേച്ചുമായ്ച്ചു കളഞ്ഞു. ഇരകൾ മുട്ടാത്ത വാതിലുകൾ ഇല്ല. പിന്നീട് 31 വർഷം കഴിഞ്ഞു (2018ൽ) ആണ് കേസിലെ വിധി വന്നത്. അപ്പോഴേക്കും ചില പ്രതികൾ മരിച്ചിരുന്നു. ചിലർ രോഗശയ്യയിലും. ബാക്കിയുള്ള കൊലയാളികൾ പെൻഷനും മേടിച്ചു വീട്ടിൽ കഴിയുക ആയിരുന്നു.
ഈ പോസ്റ്റ് വായിക്കുന്ന എത്ര പേർ മുൻപ് ഇങ്ങനെ ഒരു കൂട്ടക്കൊല കേട്ടിട്ടുണ്ട്?