ഹലാലാണോ അല്ലയോ എന്നതല്ല, മനുഷ്യനു തന്റെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യം

140

അഡ്വ ശ്രീജിത്ത് പെരുമന

ഹലാലാണോ അല്ലയോ എന്നതല്ല, മനുഷ്യനു തന്റെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യം 

വാക്‌സിനില്‍ പന്നിക്കൊഴുപ്പുണ്ടെങ്കിലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; നിര്‍ദേശവുമായി യു.എ.ഇ.  രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം.ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു.പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത് എന്നും ഭക്ഷണമായി അല്ല എന്നും കൗണ്‍സില്‍ വ്യക്തമാക്കി.യു.എ.ഇ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഫൈസര്‍ വികസിപ്പിച്ച വാക്സിനാണ് നല്‍കി വരുന്നത്.വാക്സിന്‍ നിര്‍മ്മാണത്തിന് പന്നിയില്‍ നിന്നും ശേഖരിക്കുന്ന ഗെലാറ്റിന്‍ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സല്‍മാന്‍ വാഖര്‍ പറഞ്ഞിരുന്നു.

വാൽ :ഹറാംപിറന്ന പന്നിയുടെ കൊഴുപ്പ് ഉണ്ട് എന്ന കാരണത്താൽ ഹറാം വാക്സിൻ സ്വീകരിച്ച് വിറകുകൊള്ളിയാകാൻ നിൽക്കാതെ, കൊറോണ വന്നോട്ടെ എന്ന നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ സൂപ്പർ കോയമാർക്ക് മ്മടെ അഡ്വാൻസ്ഡ് സലാം.അന്ധവിശ്വാസങ്ങൾ അറബിക്കടലിൽ പതിയട്ടെ ❗️

ഇന്ത്യയിലെ “വിറക് കൊള്ളി വ്യാപരികൾ” റെഡി ✌️

കോവിഡ് വാക്സിൻ ഹറാമെന്ന് മുസ്ലിം പണ്ഡിതർ; പന്നിയിറച്ചി ജെലാറ്റിൻ അടങ്ങിയ വാക്സിൻ ഒരു മുസ്ലിമിനും നൽകാനാവില്ലെന്ന് മുംബെയിൽ ചേർന്ന യോഗം പന്നിയുടെ കൊഴുപ്പ് അടങ്ങിയ ചൈനീസ് വാക്സിൻ ഉപയോഗിക്കരുതെന്നും അത് മാതാചാരങ്ങൾ വിരുദ്ധമാണെന്നും മുംബൈയിലെ മുസ്ലിം പണ്ഡിതൻമാർ ജനങ്ങളോട് അഭ്യർത്ഥിച്ച് രംഗത്തെത്തി.

“ഇന്ന് മുംബൈയിൽ ഞങ്ങളുടെ ജനങ്ങൾക്കായി ഒരു യോഗം ചേർന്നു, അതിൽ ഒമ്പത് സംഘടനകൾ പങ്കെടുത്തു. പന്നിയുടെ മുടി, കൊഴുപ്പ് അല്ലെങ്കിൽ ഇറച്ചി എന്നിവ ഉപയോഗിക്കുന്ന ചൈനയിലാണ് വാക്സിൻ നിർമിച്ചത്. മുസ്ലിങ്ങൾക്ക് പന്നി ഹറാം അല്ലെങ്കിൽ നിരോധിക്കപ്പെട്ടത് ആണ്. ഒരു കിണറിൽ പന്നിയുടെ ഒരു മുടി വീണാൽ പിന്നെ ആ മുഴുവൻ കിണറും നിരോധിക്കപ്പെട്ടത് ആയി മാറുന്നു. അതുകൊണ്ട് ചൈന വാക്സിൻ ഉപയോഗിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു’ – റാസ അക്കാദമി ജനറൽ സെക്രട്ടറി മുഹമ്മദ് സയ്യദ് നൂറി പറഞ്ഞു.

ഒമ്പത് മുസ്ലിം സംഘടനകളുടെ യോഗമാണ് മുംബൈയിൽ നടന്നത്. യോഗത്തിൽ ചൈനയിൽ നിർമിച്ച വാക്സിൻ ഉപയോഗിക്കരുതെന്ന് തീരുമാനിക്കുകയായിരുന്നു. ചൈന വാക്‌സിനിൽ പന്നിയിറച്ചി (പന്നി) ഉപയോഗിക്കുന്നുവെന്നും മുസ്ലിമിന് പന്നി നിരോധിച്ചിരിക്കുന്നതാണെന്നും മുസ്ലിം സംഘടനകൾ പറഞ്ഞു. ഇക്കാരണത്താൽ ചൈന വാക്സിൻ ഉപയോഗിക്കരുതെന്ന് അവർ സമൂഹത്തോട് അഭ്യർത്ഥിക്കുകയും ചെയ്തു.

എന്നാൽ യു എ ഇ യിൽ ഉൾപ്പെടെ വിതരണം ചെയ്യുന്ന വാക്സിനിൽ പന്നിയുടെ കൊഴുപ്പ് ഉണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു.
വാക്സിന്‍ നിര്‍മ്മാണത്തിന് പന്നിയില്‍ നിന്നും ശേഖരിക്കുന്ന ഗെലാറ്റിന്‍ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്‌ലാമിക് മെഡിക്കല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സല്‍മാന്‍ വാഖര്‍ പറഞ്ഞിരുന്നു.