International
യു എ ഇയില്‍ അശ്ലീല ചുവയുള്ള മസാജ് സെന്റര്‍ പരസ്യങ്ങള്‍ക്കെതിരില്‍ ജനരോഷം ശക്തമാകുന്നു
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.
204 total views

സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു. രാജ്യത്തിന്റെ നിയമത്തെയും ഇസ്ലാമിക സംസ്കാരത്തെയും കാറ്റില്‍ പറത്തുന്ന നിലയിലാണ് ഇത്തരക്കാര്‍ പരസ്യങ്ങള്‍ ഇറക്കുന്നതെന്ന് ശരീഫ് അല്‍ വകീല്‍ ഈജിപ്ഷ്യന്‍ പൌരന് ഖലീജ് ടൈംസിനോട് വെളിപ്പെടുത്തി.
തന്റെ ഉടമസ്ഥതയിലുള്ള രണ്ടു കാറുകളില്‍ താന്‍ നിത്യേന ഇത്തരം പരസ്യങ്ങള്‍ കാണുകയാണെന്ന് അദ്ദേഹം പറയുന്നു. നട്ടപ്പാതിരക്ക് ആരും കാണാതെ വന്നാണ് ഇത്തരം മസാജ് സെന്ററുകള്‍ ഏര്‍പ്പെടുത്തുന്ന വ്യക്തികള്‍ ഈ കാര്‍ഡുകള്‍ കൊണ്ട് കാറുകളില്‍ ഒട്ടിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതില്‍ മിക്ക പരസ്യങ്ങളിലും നഗ്ന സ്ത്രീകളുടെ ഫോട്ടോകള്‍ ആണുള്ളത്. ഇത് യു എ ഇ നിയമപ്രകാരം കുറ്റകരമാണ്. ഇതില്‍ തന്നെ മിക്കവാറും ഏഷ്യന്‍ യുവതികള്‍ ഉണ്ടെന്ന് പറഞ്ഞാണ് പരസ്യങ്ങളെന്നും സിറിയന്‍ പൌരനായ എസ്സാം മുഹമ്മദ് വെളിപ്പെടുത്തി. ഇത്തരം സെന്ററുകള്‍ മിക്കവാറും സാധാരണ അനുവദനീയമായ നിലയിലാണ് മസാജിംഗ് ആരംഭിക്കുന്നതെങ്കിലും പിന്നീട് കൂടുതല്‍ കാശ് വാങ്ങി ആളുകളെ പ്രലോഭിപ്പിച്ച് മറ്റു അവസ്ഥയിലേക്ക് അത് കൊണ്ട് പോകും. ഇത്തരം ആളുകള്‍ പിന്നീട് ഇവരുടെ സ്ഥിരം കസ്റ്റമറുകള്‍ ആയി മാറുകയാണ് ചെയ്യുന്നത്.
തന്റെ ഏഴു വയസ്സുള്ള മകനുമായി യാത്ര ചെയ്യാന്‍ ഇറങ്ങവേ ഇത്തരം പരസ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിപ്പോയതായി യു എ ഇയില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിക്കുന്ന ഉമ്മു അബുള്ള പറയുന്നു. തങ്ങളുടെ കുട്ടികള്‍ക്ക് കാണാവുന്ന വിധത്തില്‍ എങ്ങിനെയാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് അവര്‍ ചോദിക്കുന്നു.
ഇങ്ങനെ അശ്ലീല പരസ്യങ്ങള്‍ കൊടുക്കുന്നവര്‍ക്ക് മിക്കവാറും സെന്ററുകള്‍ ഏതെങ്കിലും വില്ലകളും മറ്റുമാകുമെന്നു ബംഗ്ലാദേശി ഇമാമായ അബ്ദുള്ള പറയുന്നു. തനി വേശ്യാലയം എന്ന നിലക്കാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ ഇത്തരക്കാര്‍ക്കെതിരില്‍ നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
മലയാളം, ഉറുദു, ബംഗാളി എന്നീ ഭാഷകളില്‍ പരസ്യങ്ങള്‍ നല്കി ഇത്തരക്കാര്‍ അധികൃതരില്‍ നിന്നും ഒളിച്ചു കളിക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മലയാളി വ്യക്തമാക്കി. അതാത് ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യം വെച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തനി വേശ്യാലയ നടത്തിപ്പുകാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
205 total views, 1 views today