ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം തോളോട് തോള് ചേര്‍ന്ന് പരേഡ് നടത്തുവാന്‍ യു എ ഇ സൈന്യവും. യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന് മുഖ്യാതിഥിയാകുന്ന ചടങ്ങിലാണ് അറബ് സൈന്യവും ചരിത്രത്തിലാദ്യമായി ഭാരതമണ്ണില്‍ പരേഡ് ചെയ്യുക. മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന് യു.എ.ഇയുടെ സായുധസേനയുടെ പരമാധികാരി കൂടിയാണ്.
പരേഡില്‍ പങ്കെടുക്കുന്ന യു എ ഇ സൈനികാംഗങ്ങള്‍ ഇതിനകം ഡല്‍ഹിയില്‍ എത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ചിത്രങ്ങള്‍ കാണാം.