ആർഎസ്എസിന്‍റെ കുതന്ത്രങ്ങളില്‍ അടിതെറ്റിപ്പോകുന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായി അങ്ങയെ വിലയിരുത്താന്‍ ചരിത്രവും കാലവും ആഗ്രഹിക്കില്ല

251

Adv. Jahangeer Amina Razaq

പ്രിയ സഖാവ് പിണറായി വിജയന്…

കോഴിക്കോട്ടെ രണ്ടു യുവാക്കളുടെമേൽ UAPA ചുമത്തുമ്പോൾ…
സോഷ്യല് മീഡിയയും, മാധ്യമങ്ങളും, ആക്റ്റിവിസ്റ്റുകളും, മറ്റുള്ളവരുമെല്ലാം ബഹളം വയ്ക്കുന്നത്, അതിവൈകാരികമായി ആശങ്കകള് ഉന്നയിക്കുന്നത്, താങ്കളെ കരുണാകരനോട് താരതമ്മ്യം ചെയ്യുന്നത്, കമ്മ്യൂണിസ്റ്റ് പാര്ട്ടിയോട്, ഇടതുപക്ഷത്തോട്, താങ്കളോട്… ഇഷ്ട്ടക്കുറവോ, താങ്കളുടെ ഭൂതകകാലം അറിയാത്തതുകൊണ്ടോ അല്ല സഖാവേ, മറിച്ച്…

1 ) ഒരു ജനതയുടെ ബദലായിരുന്നു… കിനാവായിരുന്നു… ഈ സര്ക്കാര്. ഭരണകൂട നെറികേടുകളുടെ പേമാരികളുടെ കാലത്ത് ജനാധിപത്യ സാധ്യതകള് മുന്നോട്ട് വച്ച വലിയൊരു സുകൃതമായാണ് ഇടതു സര്ക്കാരിനെ കേരളത്തിലെ മനുഷ്യര് കണ്ടിരുന്നത്; UDF/ BJP അനുഭാവികള് പോലും. രക്തം ചിന്തിയും, പോസ്റ്റര് ഒട്ടിച്ചും, മുദ്രാവാക്യം വിളിച്ചും, സോഷ്യല് മീഡിയയില് UDF/ RSS പ്രചാരണങ്ങള് മുളയില് നുള്ളിയും ഈ സര്ക്കാരിനായി വിയര്പ്പൊഴുക്കി ത്യാഗം സഹിച്ച സഖാക്കള് – മനുഷ്യര്… ധാരാളമാണ്. താങ്കൾ മറന്നിട്ടുണ്ടാവില്ല.! 🙁😥

2) ഇതിനകം തന്നെ അങ്ങയുടെ മന്ത്രിസഭയിലെ മിക്കവാറും വകുപ്പുകള് സാധാരണ മനുഷ്യരുടെ കയ്യടികള് നേടിക്കഴിഞ്ഞു. പെന്ഷന് വീട്ടിലെത്തിക്കുന്നത് മുതല് ടോളുകള് നിര്ത്തലാക്കിയത് തുടങ്ങി, പുതിയ കാര്ഷിക ഉണ്ര്വ്വുകള്, റോഡുകള്, പാലങ്ങള്… എല്ലാം പാവപ്പെട്ട മനുഷ്യരില് വലിയ മതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല,പ്രളയകാലത്തെ ഈ ജനതയും സർക്കാരും അതിജീവിച്ചത് ലോകത്തിന്റെ തന്നെ പ്രശംസ നേടിയതാണ്. ഇതിനിടയില് കല്ലുകടിയായി വന്ന സ്വജനപക്ഷപാത വിവാദത്തില് സഖാവ് ജയരാജന്റെ രാജി വാങ്ങി സമാനതകളില്ലാത്ത ആദര്ശ ധീരതയാണ് പാര്ട്ടിയും സര്ക്കാരും കാഴ്ച വച്ചത്. എതിരാളികള് പോലും നിശബ്ധമായ സമയമായിരുന്നു അതെന്നു ഓര്ക്കാതെ വയ്യ. സഖാവ് ഓമനക്കുട്ടന്റെ വിഷയത്തിലും പാർട്ടിക്ക് പറ്റിയ പിഴവ് മണിക്കൂറുകൾക്കുള്ളിലാണ് തിരുത്തിയത്…!!

No photo description available.3) പക്ഷേ, നാളിതുവരെ ഒരിക്കല്പ്പോലും നമ്മുടെ പോലീസ് ആരുടേയും കയ്യടി നേടിയിട്ടില്ല എന്നത് മറന്നുകൂടാ. സഖാവ് ജയരാജന്റെ രണ്ടു ബന്ധുക്കള് വ്യവസായ വകുപ്പിലെ രണ്ടു തസ്തികകളില് ഇരുന്നാലും നമ്മുടെ നാടിന്റെ ജനജീവിതത്തിന് ഒന്നും സംഭവിക്കുമായിരുന്നില്ല; ആ സംഭവത്തെ ന്യായീകരിക്കുകയല്ല. പക്ഷേ…,

♦️ പാര്ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ കണ്ണടിച്ചു പൊട്ടിക്കുവാന് പോലും തയ്യാറാകുന്ന പോലീസ്…,

♦️ CPI ക്കാരൻ MLA യും അവരുടെ ജില്ലാ സെക്രട്ടറിയേയും അറസ്റ്റ് ചെയ്യാൻ ഉത്സാഹം കാണിക്കുന്ന പോലീസ്…,

♦️ രാഷ്ട്രീയ ബോധ്യങ്ങളും ഇടതുനിലപാടുകളും, നല്ല വായനയും, ഉയർന്ന ചിന്തയുമുള്ള കോഴിക്കോട്ടെ യുവാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്സാഹം കാണിക്കുന്ന പോലീസ് ഉണ്ടാകുമ്പോള്….,

♦️ ഉന്നതകോടതിവിധികളും, അന്താരാഷ്ട്ര മനുഷ്യാവകാശ സങ്കൽപ്പങ്ങളും മറന്നു മാവോയിസ്റ്റുകൾ എന്ന് പേരിട്ട് സ്വാതന്ത്ര രാഷ്ട്രീയ നിലപാടുള്ള മനുഷ്യരെ പച്ചയ്ക്ക് വെടിവച്ചുകൊന്ന് ഏറ്റുമുട്ടൽ കഥകൾ ചമയ്ക്കുന്ന പോലീസ് ഉണ്ടാകുമ്പോൾ…,

♦️ നിരപരാധികളെ ലോക്കപ്പിലിട്ട് മർദ്ദിച്ചു കൊന്നുകളയുന്ന പിശാചുക്കൾ അങ്ങയുടെ പോലീസ് സേനയിൽ ഉണ്ടാകുമ്പോൾ…,

ജീവനും, സ്വത്തിനും , അഭിമാനത്തിനും , സംരക്ഷണം ലഭിക്കുമെന്ന ബോധത്തിന് പകരം മനുഷ്യര് പോലീസിനെ ഭയക്കുന്ന ഗതികേട്, ഒരു ഭരണാധികാരിയെ സംബന്ധിച്ച ഏറ്റവും വലിയ അഗ്നിപരീക്ഷ , ഉണ്ടാവുകയാണ് ചെയ്യുന്നത് സഖാവേ …!!

4) ഭരണഘടനാ ഉറപ്പു തരുന്ന ആത്മാവിഷ്ക്കാര സ്വാതന്ത്ര്യം , സഞ്ചരിക്കാനും , ജീവിക്കാനുമുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം പോലീസിനെ ഭയന്ന് ചെയ്യാതിരിക്കേണ്ടി വരുന്ന പൌര സമൂഹം ഒരു ഇടതുപക്ഷ സര്ക്കാരിനെ സംബന്ധിച്ച് ശാപവും , അപമാനവുമാണ് സഖാവേ ..! ദേശീയതാ ഭ്രാന്തില് സംഘപരിവാറിനൊപ്പം ഉന്നത നീതിപീഠങ്ങളും മത്സരിക്കുന്ന ആസുരമായ കാലത്താണ് അങ്ങ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുന്നത് എന്ന ഭാഗ്യക്കേട് കൂടിയുണ്ട് എന്ന് സമ്മതിക്കുന്നു .

5) പക്ഷേ, പോലീസിലും പട്ടാളത്തിലും കടന്നു കയറുവാനുള്ള RSS ശ്രമങ്ങളുടെ തിക്ത ഫലങ്ങള് നാം അനുഭവിച്ചു തുടങ്ങുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. പോലീസ് സേനയിലെ വര്ഗ്ഗീയ ശക്തികളുടെ സ്വാധീനം ഇപ്പോള് ഒരു രഹസ്യമല്ലാതായിരിക്കുന്നു . RSS ക്രിമിനലുകള്ക്ക് പോലീസ് സേനയില് ചേരാന് കേസുകള് പിന്വലിച്ചു നല്കിയ രമേശ്‌ ചെന്നിത്തലയുടെ ചെയ്തികള് വിസ്മരിക്കാരായിട്ടില്ലല്ലോ . ഏറ്റവും ഒടുവിലത്തെ ഉദാഹരണമല്ലെ , പോലീസ് ചോദ്യംചെയ്തു വെറുതെവിട്ട നദി എന്ന ചെറുപ്പക്കാരന്റെ വീട്ടില് വീണ്ടും റെയ്ഡ് നടക്കുന്നത് ?!

6) പോലീസില് RSS ഗ്രൂപ്പുണ്ട് എന്നത് വസ്തുതയാണ് . സുരേഷ് രാജ് പുരോഹിതിനെപ്പോലുള്ള ഉന്നതര് ബീഫ് നിരോധനം പോലും സേനയില് നടപ്പിലാക്കാന് ശ്രമിക്കുമ്പോള് സാദാ RSS കോണ്സ്റ്റബിളും തന്നാലാവുന്നത് ചെയ്യുന്നുണ്ട്. ഇവര്ക്ക് പരസ്പ്പരം സംവദിക്കാന് വാട്സാപ് പോലുള്ള സോഷ്യല് മീഡിയ ഗ്രൂപ്പുകള് പോലുമുണ്ട് എന്നുള്ളത് ഗൌരവതരമായി കാണേണ്ട വിഷയമാണ് .!

7) 1967 ൽ കോൺഗ്രസ്സുണ്ടാക്കിയ UAPA എന്ന കരിനിയമം, കൊളോണിയൽ സങ്കല്പങ്ങളിലെ കാലഹരണപ്പെട്ട പൈശാചികതക, പോലീസിന്റെ നയമല്ല എന്ന് അങ്ങ് പറയുമ്പോഴും , രാജ്യദ്രോഹക്കുറ്റം ചുമത്തരുത്‌ എന്ന് അങ്ങയും, പാര്ട്ടി സെക്രട്ടറിയും, വീ എസ്സിനെപ്പോലുള്ള നേതാക്കളും നിലപാട് വ്യക്തമാക്കുമ്പോഴും , അതെല്ലാം നടപ്പിലാവാതെ പോകുന്നത് ചില ഛിദ്രശക്തികള് പോലീസില് ഉള്ളത്കൊണ്ട് തന്നെയാണ് എന്ന് സംശയിക്കാതെ വയ്യ . അക്കൂട്ടര് തീര്ച്ചയായും , അമിത് ഷായുടെയും , രാജശേഖരന്റെയും, ശ്രീധരൻപിള്ളയുടെയും, സെൻകുമാറിന്റെയും ആജ്ഞാനുവര്ത്തികള് ആയിരിക്കും , ആഭ്യന്തര മന്തിയുടെത് ആയിരിക്കില്ല എന്നത് കേവല യുക്തിയാണ് . DYFI ക്കാര് സമരങ്ങള്ക്ക് നേതൃത്വം നല്കിയിരുന്ന കാലത്ത് RSS കാര് SI ടെസ്റ്റിനു പഠിക്കുകയായിരുന്നു തുടങ്ങിയ സോഷ്യല് മീഡിയ കമണ്ടുകള് തമാശയായിരുന്നില്ല എന്നത് വസ്തുതയായി മാറുന്നുണ്ട്.

8) ഈ സര്ക്കാരിനെതിരെ പരമാവധി ജനരോഷം ഉയര്ത്തുക എന്നത് തന്നെയാണ് പോലീസിന്റെ ലക്‌ഷ്യം എന്നതിന് ഡസന് കണക്കിന് ഉദാഹരണങ്ങള് ഇപ്പോള് നമ്മുടെ കണ്മുന്നിലുണ്ട്. അതിന് അവരെ പ്രേരിപ്പിക്കുന്ന പ്രത്യയശാസ്ത്രം പിന്നിലുണ്ട് എന്നത് തീര്ച്ചയാണ്. വളരെ ജാഗ്രതയോടെ പോലീസിനെ നയിക്കേണ്ട ഘട്ടമാണ് സംജാതമായിരിക്കുന്നത്. ഈ ഘട്ടത്തില് ഈ സര്ക്കാരിനെ സ്നേഹിക്കുന്ന, പ്രതീക്ഷകളോടെ കാണുന്ന ജനങ്ങളുടെ “മനോവീര്യമാണ് ” പ്രധാനം എന്ന് അങ്ങ് തിരിച്ചറിയുമെന്ന് പ്രത്യാശിക്കുന്നു. RSS ന്റെ കുതന്ത്രങ്ങളില് അടിതെറ്റിപ്പോകുന്ന ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായി അങ്ങയെ വിലയിരുത്താന് ചരിത്രവും, കാലവുംപോലും ആഗ്രഹിക്കില്ല എന്ന് മാത്രം ഓര്മ്മിപ്പിച്ചുകൊണ്ട്, കോഴിക്കോട് നിരപരാധികളായ രണ്ടുയുവാക്കളും, അവരുടെ ഉറക്കമില്ലാത്ത രണ്ടു കുടുംബങ്ങളും അങ്ങയുടെ നീതിബോധത്തിൽ വിശ്വസിച്ചു കാത്തിരിപ്പുണ്ട് എന്നുകൂടി ഓർമ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു….!

സ്നേഹാദരവുകളോടെ….
അഭിവാദ്യങ്ങൾ..ലാല്സലാം ….!!

Adv. Jahangeer Amina Razaq
8136 888 889.