കേരളം മരണക്കിടക്കയിലാണോ…?

46

Ubaise Abubacker ന്റെ കുറിപ്പ് വായിക്കാം

കേരളം മരണക്കിടക്കയിലാണോ…?

കുറെയേറെ ആളുകൾ കേരളത്തിൽ ഉള്ള മാന്ദ്യം എന്ന് മാറും, എന്ത് ബിസിനസ് ഇട്ടാൽ രക്ഷപെടാൻ പറ്റുമെന്നൊക്കെ നിരന്തരം ചോദിക്കുന്നു. ഒരു നഗ്ന സത്യം പറയാം. ഈ തലമുറയിൽ ഇനി പഴയ ഉയരങ്ങളിൽ എത്താൻ വളരെ പ്രയാസമാണ്. കാരണം ചുരുക്കി പറയാം. ഒന്നാമതായി എല്ലാവരും മനസിലാക്കണം ഇപ്പോൾ നമ്മൾ കടന്ന് പോകുന്ന മാന്ദ്യം cyclical അല്ല, മറിച്ചു് structural ആണ്.
കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ പാലം വരുമ്പോൾ കടത്തു തോണി നിന്ന് പോയി തോണിക്കാരന്റെ തൊഴിൽ എന്നെന്നേക്കുമായി പോകുന്നത് പോലെ.

ഒന്നാമത് കേരളം ഒരു high cost economy ആണ്. അത് കൊണ്ട് ആഗോള വൽക്കരണകാലത്ത് മൂലധനം ഇങ്ങോട്ട് വരില്ല. ഇവിടെയുള്ള മൂലധനം പുറത്തേക്കു പോവുകയും ചെയ്യും. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും മൂലധനം ചൈനയിലേക്ക് പോയത് പോലെ.
ഞാൻ കണ്ട ഒരു വലിയ വിപത്തായ നാല് L എന്നതിൽ കേരളം കുടുങ്ങി. Liquor, Leverage Lottary and Land. ഇത് ലോകത്തിലെ ഏറ്റവും വലിയ clinical disruptor ആണ്. തലമുറകൾ കുത്ത് പാള എടുത്താലെ അവയുണ്ടാക്കുന്ന ഡാമേജ് മാറൂ. ഒന്നൊന്നായി എടുത്ത് പറയാം.
Liquor എന്നത് ഒരു unproductive spending ആണ്. വാങ്ങി അടിക്കുന്നവർ രോഗിയാകും. മാഫിയ നന്നാകും. സർക്കാരിന് കിട്ടുന്ന നികുതി താത്കാലികമാണ്. അതിലേറെ മറ്റു വഴികളിൽ നഷ്ടമാകും.

Leverage എന്ന് വെച്ചാൽ കടം വാങ്ങൽ. കടം എടുക്കുമ്പോൾ ഭാവിയിലെ വരുമാനം ആണ് ലോക്ക് ചെയ്തു റീപേയ്‌ ചെയ്യുന്നത്. ഭാവിയേ ഇല്ലെങ്കിൽ വരുമാനം എവിടെ തിരിച്ചടക്കാൻ? കേരളത്തിൽ നാം സർക്കാർ അടക്കം കടം വാങ്ങി unsustainable ആയി luxurious ലൈഫ് തുടരുന്നു. നമുക്ക് afford ചെയ്യാൻ വയ്യാത്ത സ്‌പെൻഡിങ് habit, വിദ്യാഭ്യാസം, വീടുകൾ, കാറുകൾ ഒക്കെ കടം വാങ്ങി നടത്തിക്കൊണ്ടു പോകുന്നു. മെറിറ്റ് നോക്കാതെ കുറച്ച് എൻജിനീയർ, ഡോക്ടർ ഒക്കെ വിരിഞ്ഞിറങ്ങുന്ന അവസ്ഥ. എല്ലാ ഇക്കണോമിസ്റ്റുകളും ഭയക്കുന്ന high student indebtedness ഉണ്ടാകുന്നു.

വികലമായ വിദ്യാഭ്യാസ നയം മൂലം ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കുറേ സ്വാശ്രയ കോളേജുകളിൽ എണ്ണം തികയ്ക്കാൻ എഡ്യൂക്കേഷൻ ലോൺ കൊടുത്തു വിദ്യാഭ്യാസ കച്ചവടക്കാരെ പോറ്റുന്നു. ഇങ്ങനെ ഓവർ സപ്പ്ളൈ മൂലം ആർക്കും നല്ല വേതനം പോലുമില്ലാത്ത സ്ഥിതി. മൂന്നാമത്തെ L ലോട്ടറി, ഇത് ഇന്ന് മലയാളിയ്ക്ക് മദ്യവും, മയക്കുമരുന്നും പോലെയുള്ള മറ്റൊരു ലഹരിയായി മാറിക്കഴിഞ്ഞു. സർക്കാരിന് വരുമാനമുണ്ടാക്കുവാനുള്ള മറ്റൊരു കുറുക്കു വഴി. കുറെയാളുകൾക്ക് തുഛമായ വരുമാനം നൽകുന്നുണ്ടെങ്കിലും അതിലേറെ ഇത് മലയാളികളെ അഡിക്ടാക്കുന്നുണ്ട്. ഇന്ന് ജോലി ചെയ്ത് സ്വന്തം കുടുംബത്ത് എത്തേണ്ട വരുമാനത്തിന്റെ സിംഹഭാഗവും , സർക്കാർ ലിക്വറിലൂടെടെയും, ലോട്ടറിയിലൂടെയും അവന്റെ പോക്കറ്റടിച്ചെടുക്കുന്നു.

അടുത്ത L ആണ് ലാൻഡ്. ഭൂമി എന്നത് സ്റ്റോർ ഓഫ് വാല്യൂ ആണ്. എന്ന് വെച്ചാൽ സർപ്ലസ് നിക്ഷേപം നടത്തി സമ്പത് സൂക്ഷിച്ചു വെയ്ക്കുന്ന കുടുക്ക. ഒരു കുടുക്കയിൽ നമ്മൾ ഡെയിലി നിക്ഷേപിച്ചിട്ട് ആവശ്യം വരുമ്പോൾ കുടുക്ക പൊട്ടിച്ച് എണ്ണുമ്പോൾ നിക്ഷേപിച്ച തുക എങ്കിലും ഉണ്ടാകേണ്ടേ. കേരളത്തിൽ കൃഷി ഭൂമിയെടുത്തു ഊഹ കച്ചവടം നടത്തി ഗൾഫിൽ നിന്നും യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളിൽ നിന്നും ഭൂമിയാകുന്ന കുടുക്കയിൽ നിക്ഷേപിച്ചു. ഇപ്പോൾ കുടുക്ക പൊട്ടിച്ചാൽ ഇട്ടതിന്റെ പകുതി മാത്രം എന്ന അവസ്ഥ നേരിടുന്നു. എന്ന് വെച്ചാൽ സമ്പാദ്യം പാതിയായി.

കേരളത്തിൽ 70 കളിൽ റബർ, മറ്റു കാർഷിക ഉത്പന്നങ്ങൾ എന്നിവ, 80 കളിൽ ഗൾഫ്, 90 കളിൽ നേഴ്‌സിങ്, 2000 ആണ്ടിൽ IT, അമേരിക്ക, യൂറോപ്പ് കുടിയേറിയവർ സമ്പത് ഘടനയിൽ കേരളത്തിലേക്ക് സമ്പത്ത് കൊണ്ടുവന്നു. 2010 ന് ശേഷം നിശ്ചലമായ, നിർജീവമായ അവസ്ഥ ഉണ്ട്. ഇനി മുന്നോട്ട് എങ്ങനെ എന്ന് ഒരെത്തും പിടിയും ഇല്ല. AI മൂലം കേരളത്തിലെ പ്രധാന കയറ്റുമതിയായ human resource ഇനി അധികം ആർക്കും ആവശ്യമില്ല. പുതിയ എന്തെങ്കിലും മേഖല ഉരുത്തിരിഞ്ഞു വരുന്നത് വരെയും കേരളം മരവിച്ചു നില്കും.

ഭീതി പരത്തുന്നു എന്ന് ആക്ഷേപിക്കാതെ ഇതൊക്കെ ശാന്തമായി ആലോചിക്കുക. കേരള സംസ്ഥാനം രൂപീക്രിതമായത്തിനു മുന്‍പ് ഇവിടെ 200 കയര്‍ ഫാക്ടറികള്‍,
190 കശുവണ്ടി ഫാക്ടറികള്‍,
100 ചായ ഫാക്ടറികള്‍,
100 ഇഷ്ടിക ഫാക്ടറികള്‍,
90 തുണി മില്ലുകള്‍,
50 റബ്ബര്‍ ഫാക്ടറികള്‍,
40 പുസ്തക അച്ചടി ഫാക്ടറികള്‍,
222 മറ്റു ഫാക്ടറികള്‍. (Travancore Cochin News Vol III, No 3. Feb 1953)

ഇത് 1956 കേരളം രൂപീക്രിതമാകുന്നതിനു മുമ്പ്.ഇന്ന് മുകളില്‍ പറഞ്ഞ വ്യവസായങ്ങള്‍ എവിടെ? ഈ വ്യവസായങ്ങളില്‍ തൊഴില്‍ ചെയ്തു 3 നേരം കഞ്ഞിയെങ്ങിലും കുടിച്ചു സന്തോഷത്തോടെ കഴിഞ്ഞിരുന്ന പാവങ്ങളായ ജനങ്ങളില്‍ അസൂയയുടെയും വെറുപ്പിന്റെയും വേരുകള്‍ പാകി, അവകാശങ്ങളുടെ പേരില്‍ ജോലി നല്‍കിയ വ്യവസായിയുടെ ശത്രുക്കളാക്കി അവരുടെ കഞ്ഞികുടി മുട്ടിച്ചു…
തല്ലിയും, കൊന്നു കൊലവിളിച്ചും അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് പാവങ്ങളായ, വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പറഞ്ഞു കബളിപിച്ചു ഇവരുടെ കൂടെ കൂട്ടി വ്യവസായികളെ ഭീഷണിപ്പെടുത്തി…. ചില വ്യവസായികള്‍ കുറച്ചു കാലം കൂടി ഇവരുടെ ഭീഷണിക്ക് വഴങ്ങി നഷ്ടതിലെങ്ങിലും ഈ “അവകാശങ്ങള്‍“ നല്‍കി മുന്നോട്ടു പോകാന്‍ നോക്കി… അവസാനം രാത്രിക്ക് രാത്രി വ്യവസായം പറിച്ചു നടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തു.

മാറി മാറി ഭരിച്ച എല്ലാ രാഷ്ട്രിയ പാർട്ടികൾക്കും ഇതുവരെ ഭരിക്കാത്ത രാഷ്ട്രിയ പാർട്ടി യുൾപ്പടെയുള്ള തൊഴിലാളി സംഘടനകൾക്കും ഇക്കാര്യത്തിൽ തുല്യ പങ്കുണ്ട്.സാമ്പത്തികവും സാമുദായികവുമായ ദുർബലതകൾ മുതലെടുത്ത് എല്ലാ പാർട്ടികളും അവരുടെ ശക്തി കൂട്ടികൊണ്ടുവന്നു.അവസാനം കഞ്ഞികുടി മുട്ടിയപ്പോള്‍, സ്വതന്ത്രയത്തിനു മുന്നേ തന്നെ, നാട്ടുരാജാക്കന്മാരുടെ മിടുക്ക് കൊണ്ട് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നേ നിന്ന കേരളീയര്‍ പലരും സിലോണിലും (Srilanka) പിന്നെ പേര്‍ഷ്യയിലും കപ്പല് കയറി പോയി തുടങ്ങി. പക്ഷെ അപ്പോഴും ഈ സാക്ഷരരായ വിഡ്ഢികള്‍ക്കു മനസ്സിലായില്ല എന്തുക്കൊണ്ട് തങ്ങള്‍ സ്വദേശവും കുടുംബവും വിട്ടു അന്യദേശത്തു വന്നു പണിയെടുക്കേണ്ടി വന്നു എന്ന്.

അല്ലെങ്ങില്‍ ഇവിടത്തെ രാഷ്ട്രീയ മുതലാളികള്‍ അവരുടെ ചിന്തകളെ സ്വാധീനിക്കാന്‍ പറ്റും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു.
അങ്ങനെ കേരളത്തില്‍ വയലിലെ പണിക്കോ, അത് പോലെ കൃഷിയുമായി ബന്ധപ്പെട്ട പണിക്കു ആളെ കിട്ടാതായി… അല്ലെങ്ങില്‍ ഇവിടെ ഉള്ളവര്‍ കൂലി കൂടുതല്‍ ആവശ്യപ്പെട്ടു തുടങ്ങി… രാഷ്ട്രീയ പാര്‍ടികള്‍ തുടങ്ങി വച്ച ട്രേഡ് യുണിയന്‍ ഇടപെട്ടു ഉയര്‍ന്ന കൂലി പിടിച്ചു വാങ്ങി കൊടുത്തു തുടങ്ങി. അപ്പോള്‍ കൃഷി ഇറക്കിയവര്‍ പതുക്കെ അത് നിര്‍ത്താന്‍ നിര്‍ബധിതരായി.
വ്യവസായം നിലച്ചപ്പോഴും കേരളത്തിന്‌ വരുമാനം മുട്ടിയില്ല….കാരണം ഇവിടുന്നു പോയ മലയാളികള്‍ അന്യ ദേശത്ത് ചോര നീരാക്കി സമ്പാദിച്ച പണം ഇങ്ങോട്ട് അയച്ചു തുടങ്ങിയപ്പോള്‍, സാമ്പത്തിക രംഗം ഉണര്‍ന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്പ് സുരഷിതമായി തുടര്‍ന്നു.

ഇന്ന് പുറത്തു പോയ മലയാളികള്‍, അവിടത്തെ പതിറ്റാണ്ടുകള്‍ ആയി പണിയെടുത്തു സ്വരുകൂട്ടിയ വരുമാനത്തിന്റെ ഒരു പങ്കു ഇവിടെ കൊണ്ടുവന്നു ഇവിടെ തന്നെ, തന്റെ സ്വദേശത്തു തന്നെ, തനിക്കു എല്ലാ സ്വാതന്ത്ര്യവും ഉള്ള സ്ഥലത്ത് ഒരു ചെറിയ വ്യവസായം തുടങ്ങാം എന്ന് വച്ചപ്പോള്‍, ദാ വീണ്ടും ഒരു മുതലാളി ജന്മമെടുത്തിരിക്കുന്നു… തകര്‍ക്കണം അവനെ… എന്ന സ്ഥിരം അജെണ്ടയുമായി നമ്മുടെ പാര്‍ട്ടികൾ എത്തി…ഇന്ന് ഇവിടത്തെ വ്യവസായികള്‍ ഭയന്നോടുകയാണ് –

1500 തൊഴിലാളികൾ ജോലി ചെയ്യുന്ന പോപീസ് ഗ്രൂപ്പ് ഇതിനകം മലപ്പുറത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പോപീസ് ഗ്രൂപ്പ് നിർമ്മിക്കുന്ന ശിശു സംരക്ഷണ വസ്ത്രങ്ങൾക്ക് രാജ്യമെമ്പാടും ആവശ്യക്കാർ ഏറെയാണ്. “യൂണിറ്റ് മാറ്റുന്നത് 1500 പേർക്ക് മറ്റൊരു സംസ്ഥാനത്തേക്ക് മാറാൻ കഴിയാത്തതിനാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കും,” മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു.ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ പതിനായിരക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു ഇന്നും പല സമരങ്ങൾ മുന്നേറുന്നു’ …!

വ്യവസായികളുടെയും ബിസിനസുകാരുടെയും ആത്മഹത്യ കേരളത്തിൽ പുതുമയല്ല. ഭരണ പ്രതിപക്ഷ സംയുക്ത ശക്തിയാൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനായ മലേഷ്യൻ കമ്പനി എക്സിക്യൂട്ടീവ് ആയിരുന്നു ലീ സീ ബീൻ. റോഡ് നിർമ്മാണത്തിൽ പ്രത്യേകതയുള്ള മലേഷ്യൻ കമ്പനിയായ പാറ്റി-ബെലിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു. ലോകബാങ്ക് നൽകുന്ന സാമ്പത്തിക സഹായത്തോടെ പാറ്റി-ബെൽ നിർമ്മിച്ച കേരളത്തിലെ പാലക്കാട്-പൊന്നൈ ഹൈവേയുടെ മുഖ്യ ആർക്കിടെക്റ്റായിരുന്നു അദ്ദേഹം. പദ്ധതിയുടെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ശമ്പളം നൽകാൻ കേരള സർക്കാർ വിസമ്മതിക്കുകയും അവർക്ക് പണം നൽകാനുള്ള വഴികളും മാർഗങ്ങളും സ്വയം കണ്ടെത്തേണ്ട ഗതികേടിലായി. കേരള സർക്കാരിൽ നിന്ന് ഫണ്ട് നേടാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യത്തിൽ നിന്ന് പണമെടുത്തു കൊടുത്തു. 2006 നവംബർ 11 ന് അദ്ദേഹം കുലാലംപൂരില്‍ കേരള ഗോവെര്മെന്റിനെതിരെ ആത്‍മഹത്യ കുറിപ്പെഴുതി തുങ്ങി മരിച്ചു …!
2ലക്ഷം കോടി കട ബാധ്യതയുള്ള, 60000 രൂപയിലധികം പ്രതി ശീര്ഷ കടമുള്ള 100% കൺസ്യൂമർ സ്റ്റേറ്റിൽ ഇരുന്നു മലയാളി പറയുന്നു പ്രബുദ്ധ കേരളം…?

രാവിലെ കണ്ണ് തുറക്കുമ്പോൾ തുടങ്ങും കേരള കൺസ്യൂമർ പ്രബുദ്ധതയുടെ അടയാളങ്ങള്‍..! രാവിലെ എണീറ്റ് ടോയ്‌ലെറ്റിൽ ഇരുന്നു മുകളിലോട്ടു നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ ഫിലിപ്സിന്റെ ബൾബ്. താഴോട്ട് നോക്കിയപ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ hindware ക്ലോസ്സെറ്റ്. കാര്യം കഴിഞ്ഞു പല്ലു തേക്കാൻ നോക്കുമ്പോൾ നോർത്ത് ഇന്ത്യക്കാരന്റെ കോൾഗേറ്റ് പേസ്റ്റ്, ബ്രഷ്. പല്ലു തേച്ചു കുളിക്കാൻ നോക്കുമ്പോൾ സോപ്പ് ഹിന്ദുസ്ഥാൻ ലിവർ. തോർത്ത് തമിഴ്നാട്ടിൽ നിന്ന്. കുളി കഴിഞ്ഞു വിളക്ക് കത്തിക്കാൻ നോക്കിയപ്പോൾ വിളക്കുതിരി, ചന്ദനത്തിരി, കർപ്പുരം എല്ലാം തമിഴ്നാട് വക. കാപ്പി കുടിക്കാൻ ഇരുന്നപ്പോൾ ആന്ധ്രായിൽ നിന്നുള്ള പച്ചരി ദോശ. തമിഴന്റെ കഷ്ണങ്ങൾ മാത്രം ഉള്ള സാമ്പാർ. ദോഷം പറയരുതല്ലോ പഞ്ചസാര നമ്മുടെ അല്ലെങ്കിലും ചായയിലെ പൊടി ആസാമിലെ ആണെങ്കിലും പാല് നമ്മുടെ സ്വന്തം.(പക്ഷേ തമിൾ നാട്ടിൽനിന്നും പേര് മാറി വന്നതാണ്..)

ചായകുടിച്ചു തമിഴന്റെ ഒരു രാംരാജ് മുണ്ടും ഉടുത്തു, ഗുജറാത്തിലോ ഹരിയാനയിലോ ഉണ്ടാക്കിയ മോട്ടോർ സൈക്കിളും എടുത്തു ഇറങ്ങുമ്പോൾ തമിഴന്റെ രാംകോ സിമന്റ് വെച്ച് പണിത മതിലിൽ ഏതോ നാട്ടിൽ നിന്നും വന്ന ചുമപ്പ് പെയിന്റ് കൊണ്ട് എഴുതി വെച്ചിരിക്കുന്നു കേരളം ഒന്നാം സ്ഥാനെത്തെന്ന് സ്വന്തമായി ഒരു ക്ലോസറ്റില്ല, കറി വെച്ചാൽ ഇടാൻ ഒരു നുള്ളു ഉപ്പു ഇല്ല, ചത്താൽ ഒരു കൊള്ളി വെക്കാൻ ഒരു തീപ്പെട്ടി പോലും സ്വന്തമായിട്ടില്ലാത്ത എന്ത് ഒന്നാം സ്ഥാനം ആണ് മാറി മാറി വരുന്ന സർക്കാരുകൾ ഉണ്ടാക്കിത്തരുന്നത് എന്ന് ഒന്ന് മനസിലാക്കി തന്നാൽ കൊള്ളാം…

അതിന്റെ കൂടെ “ഇടിവെട്ടിയവനെ പാമ്പ് കടിച്ചു ” എന്നു പറയും പോലെ ഇവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിക് ബംഗാളികളും മറ്റുള്ളവരും ഇവിടെ ജോലി ചെയ്തു സമ്പാദിക്കുന്ന കോടികൾ, ഇവിടെ വളരെ തുഛമായി മാത്രം ചെലവഴിച്ച്, ബാക്കി മുഴുവൻ അവരുടെ നാട്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്ത് “പണ്ടേ ദുർബ്ബല പിന്നെ ഗർഭിണി” എന്ന അവസ്ഥയിലുള്ള നമ്മുടെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു.
ആകെയുള്ള അഭിമാനം – നാല് എയർപോർട്ട്…
എന്തിനാ അടിമകളെ കയറ്റി അയക്കാൻ……!!!!
ഈ പോസ്റ്റു ഒരു തമാശയല്ല ഓരോരുത്തരും ചിന്തിക്കുക,
കേരളം രാഷ്ട്രീയം പറഞ്ഞു നശിക്കുകയാണ്..
ടോയിലറ്റ് പേപ്പറിന്റെ വിലപോലും ഇല്ലാതാക്കുകയാണ് മലയാളിക്കു..
ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും 1,25000 രൂപ കടക്കാരനാണ്…
പൊതുകടം 4000000000000 കവിഞ്ഞു (നമ്പർ കണ്ടു കണ്ണ് തള്ളേണ്ട 4 ലക്ഷം കോടി എന്ന് ഇങ്ങനെ ആണ് എഴുതുന്നത്)
രാഷ്ട്രിയ സാമുദായികമായ വേർതിരിവുകളില്ലാതെ കൂട്ടായ പരിശ്രമമാണ് ഇന്ന് നമുക്കാവശ്യം.
ക്യഷി മുതൽ കുടിൽ വ്യവസായം വരെ സ്വയംപര്യാപ്തതയിലേക്കുള്ളഎല്ലാ ഉദ്യമങ്ങളിലും സഹകരണ മനോഭാവത്തിൽ മുന്നേറിയില്ലെങ്കിൽ വരാൻ പോകുന്ന നാളുകൾ ഇതിലും ദയനീയമായിരിക്കും.
വിദ്യാഭ്യാസത്തിൽ മുൻപന്തിയിലുള്ള നമ്മുക്ക് രാഷ്ട്രിയത്തിനതീതമായി പ്രശ്നങ്ങളെ വിശകലനം ചെയ്യുനുള്ള ആർജവമുണ്ടാകട്ടെ……!…….
……,.
ചിന്തിക്കുക വിദ്യാഭ്യാസം ഉണ്ടെന്ന് അഹങ്കാരിക്കുന്ന മലയാളീസ്