കാതൽ, ആട്ടം, പെൻഡുലം… ഇപ്പോൾ ഉടൽ. 2024ന്റെ തുടക്കത്തിലേ തന്നെ നല്ല സിനിമകൾ തുടർച്ചായി കാണാൻ കഴിഞ്ഞത് ശുഭ സൂചകമാണെന്ന് തോന്നുന്നു.

Vani Jayate

“പണ്ടെങ്ങാണ്ടോ ഒരു പന്നിയെ കെണി വെച്ച് പിടിച്ചതിന്റെയാ ..” എന്ന് ജോയി, കുട്ടിച്ചായനോട് പറയുന്നിടത്ത് അയാളുടെ ആയകാലത്ത് വേട്ടക്കാരനായിട്ടുള്ള പരിചയം സൂചിപ്പിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് കുട്ടിച്ചായൻ ആ രാത്രിയിൽ തന്റെ ദുർബലമായ ഉടലും വാർദ്ധക്യാവസ്ഥയും ഒക്കെ വെച്ചും ഇരുട്ടിലെ മറവിൽ വേട്ടക്കിറങ്ങുമ്പോൾ അത് വിശ്വസനീയമായി തോന്നുന്നത്. അതെ സമയം ദുർബലനും വൃദ്ധനുമായ കാഴ്ചശേഷി നശിച്ചവനും, പൂർണ്ണ ആരോഗ്യമുള്ള രണ്ടു ചെറുപ്പക്കാരും തമ്മിലുള്ള അന്തരത്തെ ഇല്ലാതാക്കുന്നതാണ് കുട്ടിച്ചായൻ ആ രാത്രിയിൽ മനപ്പൂർവം സൃഷ്ടിച്ച അന്ധകാരം. അന്ധന്, ഇരുട്ട് കാഴ്‌ചയുള്ളവരേക്കാൾ പരിചിതവുമാണ്, അയാൾക്ക് ആ ഇരുട്ടിൽ ഒരു നിഴൽ പോലെ ലയിക്കാനും കഴിയും. അങ്ങിനെ നായാടാനും. അതുപോലെ തന്നെ ഷൈനിയുടെ നഴ്‌സിംഗ് പശ്ചാത്തലവും മനസിലാക്കാൻ വേണ്ടത്ര സൂചനകൾ കൊടുത്തിട്ടുണ്ട്. സൂചനകളിലൂടെയും, എക്സ്പ്ലൈസിറ്റായും കുറേയേറെ സമൂഹത്തിൽ നിലവിലുള്ള കയ്‌പേറിയ യാഥാർത്യങ്ങൾ തുറന്ന് കാണിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. “മലം മലമാണ്, മൂത്രം മൂത്രവും, അതിപ്പോൾ സ്വന്തം അമ്മയുടേതായാലും..” പലപ്പോഴും സ്വീകരിക്കാൻ മടി തോന്നുന്ന ഒരു സത്യമാണ് ഷൈനിയെക്കൊണ്ട് പറയിപ്പിച്ചിട്ടുള്ളത്.

ഇന്നേവരെ ഒരിക്കലും മലയാള സിനിമയിൽ (മറ്റു ഭാഷയിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല) നേർക്ക് നേർ വന്നിട്ടില്ലാത്ത രണ്ടു കഥാപാത്രങ്ങൾ, തമ്മിലുള്ള രക്തരൂഷിതമായ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ഉടൽ പറയുന്നത്. രണ്ടാം പകുതിയിൽ ഏതാണ്ട് പൂർണ്ണമായി തന്നെ ഇരുട്ടിന്റെ മറവിൽ അവർ ഏറ്റുമുട്ടുമ്പോൾ, വീർപ്പടക്കി കണ്ടു നിൽക്കാൻ പ്രേക്ഷകരെ കൂടെ കൂട്ടുന്നുണ്ട് രതീഷ് രഘുനന്ദനൻ. കുട്ടിച്ചായനും ഷൈനിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കിരൺ വെറുമൊരു ഉപകരണം മാത്രമാണ്. ആ കഥാപാത്രങ്ങൾക്ക് ആവശ്യമായ ഭാവവും ശരീരഭാഷയും ഇരുവർക്കും പകർന്ന് നൽകാൻ കഴിഞ്ഞിട്ടുണ്ട്. എനിക്ക് തോന്നുന്നത് ദീർഘകാലത്തെ അഭിനയ പരിചയമുള്ള ഇന്ദ്രന്സിനോട് ഫ്രെയിം ബൈ ഫ്രെയിം കിട നിൽക്കുന്നുണ്ട് ദുർഗകൃഷ്ണ. ഒരു പക്ഷെ ഷൈനിയെ പുരസ്‌കാരങ്ങൾക്ക് അവഗണിക്കപ്പെടാൻ ഇടയുണ്ടെങ്കിലും കൂടുതൽ നല്ല വേഷങ്ങൾക്ക് ജീവൻ നൽകാനുള്ള പൊട്ടൻഷ്യൽ ആ അഭിനേത്രിക്കുണ്ട്. ഒരു വലിയ വീട്ടിനുള്ളിൽ ഒരു തടവിലെന്ന പോലെ ജീവിക്കുന്ന കഥാപാത്രങ്ങൾക്കുള്ളിൽ ഘനീഭവിച്ചിരിക്കുന്ന ഫ്രസ്‌ട്രേഷനും, അസഹ്യമായ മണവും, ജുഗുപ്സയുമൊക്കെ പ്രേക്ഷകർ കൂടി അനുഭവിക്കുന്ന രീതിയിൽ പകർത്തിയതിൽ രചയിതാവ് കൂടിയായ സംവിധായകന്റെ ക്രാഫ്റ്റ് വ്യക്തമാണ്.

ജയജയജയ ജയഹേയിലെ ജയയെപ്പോലെയോ, ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചണിലെ ഭാര്യയെപ്പോലെയോ, ഒരു പക്ഷെ അതിലേറെയോ സമൂഹത്തിന്റെ നീതികെടിന്റെ ഇര തന്നെയാണ് ഉടലിലെ ഷൈനിയും. എന്നാൽ സമൂഹത്തിന്റെ സദാചാരത്തിന്റെ ലെൻസിൽ പരപുരുഷന് വേണ്ടി വാതിൽ തുറന്ന അവൾ അപഥ സഞ്ചാരിണിയും നെഗറ്റിവ് കഥാപാത്രവും ആയി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ അവളുടെ വിധി ആ കണക്കിൽ അനിവാര്യതയും ആവുന്നു. ത്യാഗമെന്നത് കുടുംബത്തിലെ സ്ത്രീയിലേക്ക് മാത്രം അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു വിഹിതമായി മാറുമ്പോൾ, അവൾ തന്റെ ഉടലിലൂടെ നടത്തുന്ന സ്വാതന്ത്ര്യ പ്രഖ്യാപനമാണ് സമൂഹം അവിഹിതമായി കാണുന്നത്. ഉള്ളടക്കത്തിലെ സെക്ഷ്വൽ കണ്ടെന്റ് മൂലം കുടുംബങ്ങൾ തീയറ്ററുകളിൽ കയറിയിട്ടില്ലെങ്കിലും, തെല്ല് വൈകി റിലീസ് ആയതാണെങ്കിലും ഒറ്റിറ്റി വഴി കൂടുതൽ ആളുകളിൽ എത്താൻ സാധിക്കുമെന്ന് തോന്നുന്നു.

ഉടൽ – സൈന പ്ലെയിൽ സ്ട്രീം ചെയ്യുന്നു
(ഒറ്റ സിനിമയ്ക്ക് വേണ്ടി സബ്‌സ്‌ക്രിപ്‌ഷൻ എടുപ്പിച്ച ഹൈ റിച്ച് പോലുള്ള പ്ലാറ്റഫോം അല്ല സൈന പ്ലെ. നല്ല കണ്ടെന്റ് ഉണ്ട്. എന്നിവർ, പെൻഡുലം, ഉടൽ,കൊറോണ ധവാൻ – സബ്‌സ്‌ക്രിപ്‌ഷൻ എടുത്താൽ മുതലാവുന്ന പ്ലാറ്റഫോം ആണ് സൈന പ്ലെ, സ്ട്രീമിങ് ക്വാളിറ്റിയും സഹിക്കാം)

You May Also Like

ഒരു കഫെയുടെ ഉടമസ്ഥന്റെ ടിവിയിൽ ഒരു പ്രത്യേക അത്ഭുത പ്രതിഭാസം നടക്കുന്നു.

Beyond the Infinite Two Minutes (Japanese, 2020) Sci-Fi, Comedy ⭐⭐⭐⭐/5 Rakesh Manoharan…

തന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല, ചതുരത്തിൽ കാണിച്ചത് തന്റെ കാലുകൾ തന്നെയെന്ന് സ്വാസിക

സ്വാസികയുടെ ഏറ്റവും പുതിയ ചിത്രമായ ചതുരം പ്രക്ഷകശ്രദ്ധ ആകർഷിക്കുകയാണ്. സിദ്ധാർഥ് ഭരതൻ ആണ് ചിത്രം സംവിധാനം…

‘ശോഭയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്’, ശോഭ വിടവാങ്ങിട്ട് ഇന്ന് 42 വർഷം

Sigi G Kunnumpuram തിളങ്ങുന്ന കണ്ണുകൾ,ആരേയും കൊതിപ്പിക്കുന്ന നോട്ടം, മനോഹരമായ പുഞ്ചിരി.പതിനെട്ട് വയസ്സാകും മുന്പേ ഇന്ത്യന്‍…

ക്ലാസ്മേറ്റ്സ് സിനിമയിൽ നായകന് കടല വിളമ്പിയ മനുഷ്യനാണ് നിങ്ങൾ എന്ന ചോദ്യവുമായി അവതാരകൻ. കിടിലൻ മറുപടിയുമായി സുരാജ്.

ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ പിന്നീട് മലയാളസിനിമയുടെ മുൻനിര നായകന്മാരിൽ ഒരാളായ താരമാണ് സുരാജ് വെഞ്ഞാറമൂട്.