ഉടൽ സിനിമയിലെ ചില ഇൻ്റിമേറ്റ് രംഗങ്ങൾ വൻതോതിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു..ഉടൽ എന്ന സിനിമ തുണ്ടുപടം അല്ല എന്ന് ദുർഗ കൃഷ്ണയ്ക്ക് വെളിപ്പെടുതെണ്ടിയും വന്നിരുന്നു.. കാണുന്ന ഒരാൾക്കും അത് അത്തരത്തിലുള്ള സിനിമയായി തോന്നുകയില്ല എന്നും താരം പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.

“ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചതിന്റെ ത്രില്ല് നാളുകള്‍ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രന്‍സ് ചേട്ടന്റെ ക്യാരക്ടറിനെ ഞാന്‍ സിനിമയില്‍ ചാച്ചന്‍ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാന്‍ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം ചുരുണ്ടുകൂടി. ഞാനുള്‍പ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്.”

“നമ്മള്‍ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ തീവ്രമായ ഒരു അനുഭവമാക്കി മാറ്റാന്‍ സംവിധായകന്‍ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസര്‍ ഇറങ്ങിയതോടെ പല കോണുകളില്‍ നിന്നും എനിക്ക് മെസേജുകള്‍ വന്നു. ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചത് ഞാന്‍ തന്നെയാണോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോള്‍പ്പിന്നെ അതൊഴിവാക്കാന്‍ കഴിയില്ലല്ലൊ. കഥ കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് അതറിയാമായിരുന്നു. ” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ. ഇപ്പോഴിതാ ഉടലിലെ ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുകയാണ്.

Leave a Reply
You May Also Like

നിർമ്മാതാവിന്റെ സ്ഥാനത്ത് ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന പേര് കണ്ടാൽ ധൈര്യമായി ടിക്കറ്റെടുക്കുന്ന കാലമുണ്ടായിരുന്നു, P V ഗംഗാധരന് ആദരാഞ്ജലികൾ

Shaju Surendran ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് – സംവിധായകന്റേയും, നടന്റെയും ഒക്കെ പേര് നോക്കി സിനിമ കാണാൻ…

ഭർത്താവ് വീട്ടിൽ ഉള്ളപ്പോൾ പോലും ചെറിയ പയ്യൻസ് മുതൽ പഴയ കാമുകനെ വരെ അവൾ വീട്ടിൽ കൊണ്ട് വരും

Movie : Deep Water Platform : Amazon Prime Mukesh Muke II ഭർത്താവിന്റെ…

നിങ്ങളെ ആത്മ ആനന്ദനിർവൃതിയുടെ പരകോടിയിൽ എത്തിക്കുന്ന ‘ഡിസയർ’

Desire (2011) Drama, Romance Love, desire and complications… നിള ഒരു ഇറോട്ടിക് ഡ്രാമാ…

പ്രണവിനെയും കല്യാണിയേയും കാണുമ്പൊൾ അവർ കല്യാണം കഴിക്കുമോ എന്ന് നോക്കേണ്ട കാര്യമെന്താണ് ?

ഒരു സംവിധായകൻ ആയി രംഗത്തുവന്നു ഒടുവിൽ അഭിനയത്തിലേക്ക് തിരിഞ്ഞ കലാകാരനാണ് ജോണി ആന്റണി. വിനീത് ശ്രീനിവാസന്റെ…