Udaya Krishna
നടന്‍ മോഹന്‍ലാല്‍ ആയതുകൊണ്ടു മാത്രം അണ്ടറേറ്റഡ് ആയിപ്പോയ ചില പ്രകടനങ്ങളുണ്ട്. അതിലൊന്നാണ് ഗ്രാന്റ്മാസ്റ്ററിലെ I.G ചന്ദ്രശേഖർ 🖤കൺട്രോൾഡ് ആക്റ്റിംഗ് എന്ന ആർട്ട് അതിന്റെ പൂർണ്ണമികവോടെ ഡെലിവർ ചെയ്യാന്‍ ഒരു മികച്ച നടനെ കൊണ്ടേ സാധിക്കൂ. ‘അയാൾ കഥയെഴുതുകയാണ്’ എന്ന സിനിമയിൽ സാഗർ കോട്ടപ്പുറമായി അഴിഞ്ഞാടിയ അതേ മനുഷ്യനാണ് ഇവിടെയീ കഥാപാത്രത്തെ അതിന്റെ ശരിയായ രീതിയിൽ ഉൾക്കൊണ്ട് അഭിനയിച്ചത്. ഈ രണ്ട് കഥാപാത്രങ്ങള്‍ തമ്മിൽ രണ്ട് ധ്രുവങ്ങളുടെ വ്യത്യാസമുണ്ട്. സാഗര്‍ കോട്ടപ്പുറമായി മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല എന്ന് നമ്മള്‍ പറയും. കാരണം അവിടെ മോഹൻലാൽ എന്ന നടന്റെ സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ Visible ആയിരുന്നു.
I.G ചന്ദ്രശേഖറിലേക്ക് വരുമ്പോള്‍ അയാള്‍ ഒതുങ്ങിജീവിക്കുന്ന ആളാണ്. തന്റെ പേർസണൽ ലൈഫിലെ ലെ വേദനകൾ ഉള്ളിലൊതുക്കി അയാൾ ഓരോ ദിനവും തള്ളിനീക്കുന്നു. തന്റെ ഉദ്യോഗിക ജീവിതത്തെ അത് ബാധിക്കുമ്പോഴും, ഒരു പരിധിവരെ പിടിച്ചുനിൽക്കാൻ അയാൾ ശ്രമിക്കുന്നു. നിർണ്ണായക ഘട്ടങ്ങളിൽ തന്റെ ബുദ്ധിവൈഭവം പ്രകടിപ്പിക്കുമ്പോഴും, ഉള്ളിന്റെയുള്ളിൽ ഒന്നും പഴയപോലല്ല! ഇങ്ങനെ ഒരുപാട് അടരുകൾ ഉള്ള ഒരു ഡീപ്പ് കഥാപാത്രരൂപീകരണം ആണ് ചന്ദ്രശേഖർ.
പുറമേ നോക്കിയാൽ, ഇതൊരു അനായാസ പ്രകടനമാണ്. പക്ഷേ ആ കഥാപാത്രത്തിന്റെ മാനസികനില ഉൾക്കൊണ്ട് അഭിനയിക്കാന്‍ ഒരു സാധാരണ നടനെ കൊണ്ട് സാധ്യമല്ല. മറ്റൊരു നടനും ആ അനായാസത കൊണ്ടുവരാൻ കഴിയില്ല. ഇത്ര പെർഫെക്ഷൻ അച്ചീവ് ചെയ്യാന്‍ അയാള്‍ നന്നേ കഷ്ടപ്പെടും. ആ സ്‌ട്രെയിൻ സിനിമ കാണുന്ന പ്രേക്ഷകര്‍ക്കും ഫീൽ ചെയ്യും. എങ്കിൽപ്പോലും ഏൻഡ് റിസൾട് ഇതിന്റെ പകുതിയുടെ പകുതി പോലും വരില്ല.
സാഗർ കോട്ടപ്പുറത്തിന് കൊടുക്കുന്ന അതേ വിശേഷണം ഇവിടെയും നൽകണം: I.G ചന്ദ്രശേഖറായി മറ്റൊരു നടനെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല 🖤
“എന്നുമുതലാ തുടങ്ങിയത് ഇങ്ങനത്തെ വിശ്വാസങ്ങൾ?
തോറ്റു തുടങ്ങിയപ്പോൾ മുതൽ”