ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് കുപ്രചരണം നടത്തുന്നവർ വായിച്ചിരിക്കാൻ

172
Udaya Simhan
ലൈഫ് പദ്ധതി തട്ടിപ്പാണോ?
ഈ 214144 വീടുകൾ കേന്ദ്ര പദ്ധതിയല്ലേ? ഒട്ടേറെ ചോദ്യങ്ങൾ ഒരുപാടു പേർ ചോദിക്കുന്നു. ദയവായി ഒന്നു ശ്രദ്ധിക്കൂ. കേരള സർക്കാരിന്റ നവകേരള കർമ്മ പരിപാടിയുടെ ഭാഗമായി 2016 ലാണ് ലൈഫ് മിഷൻ എന്ന പദ്ധതി പ്രഖ്യാപിച്ചത്. കേരളത്തിലെ ഭവനരഹിതരായ 5 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് അതു വരെ പരമാവധി 20000 വീടുകൾ കേന്ദ്ര-സംസ്ഥാന പദ്ധതികളിൽ നല്കിയിരുന്നതു പോലെ നല്കിയാൽ 5 ലക്ഷം പേർക്ക് വീടു ലഭിക്കാൻ 25 വർഷം വേണ്ടിവരും. ഈ ലക്ഷ്യം 3 – 4 വർഷം കൊണ്ട് നേടാനാണ് മിഷൻ പ്രഖ്യാപിച്ചത്. നിലവിൽ നടന്നുകൊണ്ടിരുന്ന പദ്ധതികളെ ഒരുമിപ്പിച്ചും പുതിയ പദ്ധതി പ്രഖ്യാപിച്ചുമാണ് ഈ ലക്ഷ്യം നേടാൻ ഉദ്ദേശിച്ചത്.
2017 ൽ ആരംഭിച്ച മിഷൻ പാതി വഴിയേ പിന്നിട്ടിട്ടുള്ളൂ. ഇപ്പോൾ പ്രഖ്യാപിച്ച 2,14000 ന്റെ കണക്ക് നോക്കാം.
1. ഘട്ടം – 1 പൂർത്തീകരിക്കാത്ത ഭവനങ്ങൾ 52050 എണ്ണം പൂർത്തീകരിച്ചു. അതിന്റെ കഥ എന്റെ തൊട്ടു മുന്നിലെ Post ൽ ഉണ്ട് ( വായിക്കാത്തവർ അതുകൂടി വായിക്കണം) .ഇതിന് 850 കോടി കോടി ചെലവായി. ഈ തുക പൂർണ്ണമായും സംസ്ഥാന സർക്കാരിന്റേതാണ്.
2. ഘട്ടം – 2 ൽ മൂന്ന് പിരിവുകളുണ്ട്.
(a) ഗ്രാമ പഞ്ചായത്തുകളിൽ ലൈഫ് സർവ്വേയിലൂടെ കണ്ടെത്തിയ ഭൂമിയുള്ള ഭവന രഹിതരുടെ ഭവന നിർമ്മാണം. 90000 ൽ അധികം വീടുകൾ അനുവദിച്ചു. 75036 വീട് ഇപ്പാേൾ വരെ പൂർത്തീകരിച്ചു. ഈ പദ്ധതി പൂർണ്ണമായും സംസ്ഥാനത്തിന്റെത്. ത്രിതല പഞ്ചായത്തുകളുടെ വിഹിതം, സംസ്ഥാന ബജറ്റിൽ നിന്നുള്ള ഗ്രാന്റ്. 25 വർഷം കൊണ്ട് ചെയ്യുന്ന പണി ഒന്നിച്ചു ചെയ്യുകയല്ലേ? 3000 കോടി കേരള സർക്കാർ വായ്പയെടുത്തു. 15 വർഷം കൊണ്ട് സർക്കാർ തിരിച്ചടയ്ക്കും. അപ്പോൾ ചിലർ ചോദിക്കുന്നു .20%. പഞ്ചായത്തുകളുടേതല്ലേ?
ശരിയാണ് .പക്ഷേ ആ പണം കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾക്ക് നല്കുന്ന പണം തന്നെയാണ്. അതായത് ഈ ഘട്ടം പൂർണ്ണമായും സംസ്ഥാനത്തിന്റെ പണം ഉപയാേഗിച്ച് .
(b) PMAY (ഗ്രാമീൺ ) – ഈ പദ്ധതിക്ക് കേന്ദ്ര സഹായം ഉണ്ട്. ഒരു വീടിന് 72000 രൂപ. കഴിഞ്ഞ 2 വർത്തിനിടയ്ക്ക് 16640 വീടുകൾ പൂർത്തിയാക്കി. 72000 രൂപ കഴിച്ചുള്ള 3,28000 രൂപയും സംസ്ഥാനത്തിന്റേത്. കൂടുതൽ പണം കേരളം മുടക്കിയിട്ടും പദ്ധതിയുടെ പേര് മാറ്റിയിട്ടില്ല. പക്ഷേ 5 ഇരട്ടിയോളം പണം മുടക്കുകല്ലേ? പദ്ധതി PMAY പ്ലസ് ലൈഫ് എന്ന് വിളിച്ചോട്ടേ’
(c) PMAY ( നഗരം ) – 47144 വീടുകൾ. നഗരങ്ങളിൽ മാത്രം .150000 ലക്ഷം കേന്ദ്ര സഹായം ‘ .ബാക്കി 250000 ലക്ഷം സംസ്ഥാനത്തിന്റേത്. നഗരസഭയ്ക്ക് കേരള സർക്കാർ നല്കിയ പ്ലാൻ ഫണ്ടും കേരള സർക്കാർ നല്കുന്ന ഗ്രാന്റും ഉപയോഗിച്ച് 250000 ലക്ഷം കണ്ടെത്തുന്നു. ഇതിനായും 1000 കോടി രൂപ സർക്കാർ ഹഡ്കോയിൽ നിന്നും വായ്പ എടുത്തിട്ടുണ്ട്. കൂടുതൽ പണം കേരള സർക്കാരിന്റെത്. ഇതിനെയും PMAY Plus Life എന്ന് എങ്ങനെ വിളിക്കാതിരിക്കും…
പിന്നെ കേന്ദ്ര സഹായം കേരളത്തിന് അർഹതപ്പെട്ടതല്ലേ? 72000 മാത്രമേ ഉള്ളൂ എങ്കിലും കുറച്ചു വീടുകൾക്കു കൂടി തന്നിരുന്നെങ്കിൽ കുറേ വീടുകൾ കൂടി 4 ലക്ഷത്തിന് കേരളം നിർമ്മിക്കുമായിരുന്നു. പിന്നെ എല്ലാവർക്കും 4 ലക്ഷവുമല്ല .ST വിഭാഗത്തിന് 6 ലക്ഷം നല്കുന്നുണ്ട്.
3. പിന്നെ ഒരു 23274 വീട് കഴിഞ്ഞ വർഷം Sc/ST /Fisheries വകുപ്പുകളിലൂടെ പൂർണ്ണമായും കേരളത്തിന്റെ പണം കൊണ്ട് നിർമ്മിച്ചിട്ടുണ്ട്.
ഇത് ചിലർ പറയുന്ന നാലു ലക്ഷത്തി കാക്കത്തൊള്ളായിരം പോലെയല്ല .214000 പേരുടെയും പേരും ,വിലാസവും ,തദ്ദേശസ്ഥാപനവും ,ഫോൺ നമ്പരും ഇന്നലെ തന്നെ ലൈഫ്മിഷൻ സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആർക്കും പരിശോധിക്കാം.
ഇത്രയുമൊക്കെ മനസ്സിലാക്കിയാലും ഒന്നും മനസ്സിലാക്കാത്ത ചിലരുണ്ട്. അവരോട് എന്തു പറയാൻ.