മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

അംഗീകരിച്ചാലും ഇല്ലെങ്കിലും മലയാള സിനിമയിൽ നിലവിലെ ഏറ്റവും ‘വില’യേറിയ തിരക്കഥാകൃത്ത് ആരെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു -ഉദയകൃഷ്ണ! 1997 ൽ ഹിറ്റ്ലർ ബ്രദേഴ്സിൽ തുടങ്ങിയ ഉദയകൃഷ്ണ -സിബി കെ തോമസ് കൂട്ടുക്കെട്ട് 2015 ൽ അവസാനിച്ചു.2016 ൽ പുലിമുരുകനിലൂടെ ഉദയകൃഷ്ണ സ്വതന്ത്ര തിരക്കഥകൃത്തായി മാറി.സിബിയിടൊപ്പം ഉള്ള കൂട്ടുകെട്ടിൽ ആയിരുന്നാലും, സ്വതന്ത്ര രചനയിലും അത്യാവശ്യം നല്ല സക്സസ് റേഷ്യോ ഉള്ള ആളാണ് ഉദയകൃഷ്ണ. മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടം ഉൾപ്പെടെ ആൾക്കാരെ തിയേറ്ററിൽ നിറച്ചു വിജയം കൊയ്ത ഒരു പിടി ചിത്രങ്ങൾ ഉദയ കൃഷ്ണ യുടെ തൂലികയിൽ നിന്നുമാണ്!! അവസാനമിറങ്ങിയ ആറാട്ട് ഒക്കെ പരാജയമായിട്ട് കൂടി ഉദയകൃഷ്ണ യുടെ സ്ക്രിപ്റ്റ് നു ഇപ്പോഴും വൻ ഡിമാൻഡ് ആണ്..

ഉദയ കൃഷ്ണ യുടെ എഴുത്ത് പൂർണ്ണമായും സാധാരണ ഓഡിയന്സിനെ മാത്രം ലക്ഷ്യം വെച്ചിട്ടുള്ളവയാണ് എന്നാണ് തോന്നിയിട്ടുള്ളത്. വലുതായൊന്നും ചിന്തിപ്പിക്കാതെ ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാക്കിയെടുക്കാൻ പാകത്തിലാണ് മെജോറിറ്റി സ്ക്രിപ്റ്റും . അതേ സമയം, മലയാളത്തിലെ താര രാജാക്കന്മാരെ എല്ലാം ഒരുമിച്ചു ചേർത്ത ട്വന്റി -20 യുടെ ഒക്കെ സ്ക്രിപ്ട് ബ്രില്യൻസ് ഒക്കെ പ്രശംസനീയം ആണ് !

ഈ പറഞ്ഞ പോസിറ്റീവ് വശങ്ങൾ തന്നെയാണ് എഴുത്തിന്റെ നെഗറ്റിവ് ആയും ചിലപ്പോൾ മാറുന്നതും.ക്ളീഷേ നിറച്ച എഴുത്തിൽ പലപ്പോഴും മലങ്കൾട്ട് ട്വിസ്റ്റ്‌ കൾ ഒക്കെ കയറി വരുന്നത് സാധാരണ പ്രേക്ഷകർക്ക് ഇത് മതി എന്നുള്ള അദേഹത്തിന്റെ ചിന്ത കൊണ്ടാവാം.അത് പോലെ തന്നെ കോവിഡിന് ശേഷം ആൾക്കാരുടെ സിനിമ സെൻസിൽ തന്നെ മാറ്റം സംഭവിച്ചു. അതൊക്കെ തിരിച്ചറിയാതെ ഉള്ള എഴുത്ത് ആയിരുന്നു ആറാട്ടിനെ ഒക്കെ ദുരന്തം ആക്കി മാറ്റിയത്.

ഇനി റിലീസ് ആവാൻ ഒരുങ്ങുന്ന മോൺസ്റ്ററിൽ ഉൾപെടെ പേടിക്കേണ്ടതും മേൽ പറഞ്ഞ ഈ ഘടകങ്ങളാണ്. പ്രത്യേകിച്ച് മോൺസ്റ്റർ പൂർണ്ണമായും സ്ക്രിപ്റ്റ് ഓറിയന്റഡ് ആയിട്ടുള്ള ഒരു സിനിമയാണെന്നു സംവിധായകൻ അവകാശപ്പെട്ടിരിക്കെ, എഴുതിയ സിനിമകളിൽ ഭൂരിപക്ഷവും താര കേന്ദ്രീകൃതമായി മസാല ചേരുവകൾ ചേർത്തെഴുതിയിട്ടുള്ള ഒരു റൈറ്റർ എങ്ങനെ ആവും മോൺസ്റ്റർ പോലെ ഒരു ത്രില്ലർ എഴുതിയിട്ടുണ്ടാവുക എന്നത് ആശങ്ക ഉണർത്തുന്ന കാര്യമാണ്!!

Leave a Reply
You May Also Like

ഞാൻ കണ്ട ഗന്ധർവ്വൻ

പദ്മരാജൻ ഒരു കാലഘട്ടത്തിന്റെ വികാരമായിരുന്നു. അതുകൊണ്ടുതന്നെയാണ് ആ കാലഘട്ടം താണ്ടി വന്നവർക്കു അദ്ദേഹം എന്നുമൊരു ഗന്ധർവ്വൻ…

മലയാളം സൂപ്പർ സ്റ്റാറുകളില്ലാത്ത ഓണം

മലയാളം സൂപ്പർ സ്റ്റാറുകളില്ലാത്ത ഓണം. രാംജിത് രാജ് ഇപ്രാവശ്യത്തെ ഓണം റിലീസിന് മമ്മൂട്ടി, മോഹൻലാൽ, സുരേഷ്…

ലെസ്‍ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ; നായികമാരായി നൈനയും അപ്സരയും …

ലെസ്‍ബിയൻ ക്രൈം ആക്ഷൻ ചിത്രവുമായി രാം ഗോപാൽ വർമ; നായികമാരായി നൈനയും അപ്സരയും… ചിത്രം മൂന്ന്…

മമ്മൂക്ക ബിഗ് ബിയിൽ പറഞ്ഞ ഡയലോഗ് പോലെയാ, ഇപ്പോഴത്തെ ഡബ്ബ്ഡ് പാട്ടുകൾ കൊള്ളാം, എന്താ നിലവാരം

Arun Paul Alackal കെജിഎഫ് 2 ലേയും ശ്യാം സിംഗ് റോയിലെയും വിക്രാന്ത് റോണയിലെയും സീതാ…