ശങ്കർ-കമൽ ഹാസൻ കൂട്ടുകെട്ടി പിറന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഇന്ത്യൻ’ ഒരു ചരിത്ര സംഭവമായിരുന്നു. ഇന്നും ആ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനിച്ചിട്ടില്ല. കമൽ ഹാസന്റെ രണ്ടു വ്യത്യസ്തമായ മേക്കോവറുകൾ ആണ് ഇന്ത്യൻ സിനിമയുടെ പ്രധാന ആകർഷണം. ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു എങ്കിലും ചില തടസങ്ങൾ മൂലം നിർത്തി വച്ചിരുന്നു. കോവിഡ് പ്രതിസന്ധിയും ക്രെയിൻ വീണു അണിയറപ്രവർത്തകർ കൊല്ലപ്പെട്ടതും സാമ്പത്തിക പ്രതിസന്ധിയും എല്ലാം കാരണം 200 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രവർത്തങ്ങൾ നിർത്തി വച്ചിരുന്നു. എന്നാൽ എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ഉടന്‍ തന്നെ ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ 2 ല്‍ കാജല്‍ അഗര്‍വാളാണ് നായിക. രാകുല്‍ പ്രീത് സിംഗ്, സിദ്ധാര്‍ത്ഥ്, ഭവാനി ശങ്കര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അഭിഷേക് ബച്ചന്‍ ചിത്രത്തില്‍ വില്ലനായെത്തും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

**

Leave a Reply
You May Also Like

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’ , ബോക്‌സ് ഓഫീസ് സ്റ്റാറ്റസ്

ആദ്യഭാഗത്തിനടുത്തെത്താൻ കഴിയാതെ കിതയ്ക്കുന്ന ‘പൊന്നിയിൻ സെൽവൻ 2’,  ബോക്‌സ് ഓഫീസ് സ്റ്റാറ്റസ് നോക്കാം. മണിരത്നം സംവിധാനം…

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെള്ളരി പട്ടണത്തിന്റെ ഒഫീഷ്യൽ ടീസർ

മഞ്ജു വാര്യരും സൗബിൻ ഷാഹിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വെള്ളരി പട്ടണത്തിന്റെ ഒഫീഷ്യൽ ടീസർ…

എല്ലാ ഭാഷകളിലും ദീവാലി സീസണിൽ ഒന്നാമൻ കാന്താര

Anil Kumar ഉത്സവ സീസൺ എന്നത് സിനിമയെ സംബന്ധിച്ച് ചാകര തന്നെ ആണ് !! ഈ…

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക്

പെരുന്നാൾ പടത്തിൽ ഹിറ്റടിച്ച മലബാറിന്റെ മൊഞ്ചുള്ള സുലൈഖാ മൻസിൽ ഓ ടി ടി യിലേക്ക് പെരുന്നാൾ…