Sardhar Krishna Kurupp

മോഹൻലാൽ തിലകൻ, ജഗതി, നെടുമുടി വേണു, മമ്മൂട്ടി, ശ്രീനിവാസൻ, മധു, മുകേഷ്, മുരളി, ജഗദീഷ് തുടങ്ങി നിരവധി കിടിലങ്ങൾക്കൊപ്പം എവർഗ്രീൻ കൂട്ടുകെട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്…പല ടൈപ്പിൽ പക്ഷെ ഇതുപോലെ ഒരു വേർസട്ടൈൽ കോമ്പിനേഷൻ …വേഷപകർച്ചകളുടെ വേരിയേഷനുകളുടെ അളവിൽ ആയാലും ഇത്രയും വൈവിധ്യ തലങ്ങളിൽ കെമിസ്ട്രി വർക് ഔട്ട് ആക്കാൻ കഴിഞ്ഞ എണ്ണത്തിന്റെ കാര്യത്തിൽ ആയാലും ഇന്നസെന്റിന്റെയൊപ്പം ലഭിച്ച അത്ര മികച്ച അവസരങ്ങൾ മോഹൻലാലിന് വേറെ കാണില്ല

അത് ഒരുപടി കൂടി കടന്ന് വേറെ ലെവൽ പരീക്ഷണം നടത്തി കിടുക്കി കളഞ്ഞ ഐറ്റം ആണ് ഉടയോനിൽ മോഹൻലാൽ അച്ഛനും ഇങ്ങേർ മകനും..അതും namesake മകൻ ആക്കാതെ ആദ്യാവസാനം കോമ്പിനേഷൻ സീനുകൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് സ്കോറിങ് ഒക്കെയായി തകർത്തത്..ഇതിൽ തന്നെ ജഗതിയുടെ അമ്മാവൻ കൂടിയാണ് മോഹൻലാലിന്റെ വേഷം..പക്ഷെ ഇരുവർക്കും ആ രീതിയിൽ കോമ്പിനേഷൻ സീൻ കിട്ടിയില്ല..പിന്നെ അങ്കിൾ ബൺ സിനിമയിൽ ഇതുപോലെ നെടുമുടിയുടെ അച്ഛനാണ് ടെക്നിക്കലി മോഹൻലാലിന്റെ ഒരു വേഷമെങ്കിലും ..അത് വെറും cameo ആയി ഒരു സീനിൽ വന്നുപോകുന്നേ ഉള്ളു..വേണുവുമായി യാതൊരു കൊമ്പിനേഷനും ഇല്ല..ഇത് സാധാരണ തിലകനും മോഹൻലാലും ഒക്കെ ഒരുമിച്ച് ചെയ്യുന്ന ലെവൽ കൊമ്പിനേഷനിൽ ഉള്ള വേഷങ്ങൾ…പടത്തിൽ ആദ്യാവസാനം ഇന്നസെന്റിനെ അപമാനിക്കുന്ന വെറും മനുഷ്യത്വം ഇല്ലാത്ത അപ്പന്റെ റോളുമായി ഇരുവർക്കും അവസാനത്തെ കോമ്പിനേഷൻ സീനിൽ അതുവരെ മണ്ടനായി നിന്ന മകൻ നല്ല പോലെ തിരിച്ച് ഡോസ് കൊടുത്ത് സ്‌കോർ ചെയ്‌തിട്ട് പോകുന്ന സീൻ ഒക്കെ വൻ വെറൈറ്റി കാഴ്ചയായിരുന്നു…

“ഇനി ഒരേയൊരു ആശയെ എനിക്കുള്ളൂ..താൻ വലിയ വായിൽ കരയുന്നത് എനിക്കൊന്നു കാണണം…സ്വന്തം അപ്പൻ മരിച്ചപ്പോ കരഞ്ഞില്ലല്ലോ..എന്റെ മരിച്ചപ്പോ കരഞ്ഞില്ലല്ലോ… ഉവ്വോ…”
എന്നും പറഞ്ഞ് ഒരു ആട്ടും കൊടുത്ത് തലയുയർത്തി അപ്പന്റെയൊപ്പമുള്ള അടിമ ജീവിതം അവസാനിപ്പിച്ച് തലയുയർത്തി വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന മകനായിട്ടുള്ള സീൻ..പുള്ളി പ്രാകിയിട്ട് പോകുന്ന പോലെ അയാൾ ആദ്യമായി എല്ലാം തകർന്ന് കരയുന്ന ഇടത്താണ് പടം അവസാനിക്കുന്നത്
ഈ ഐറ്റം എപ്പോ കാണുമ്പോഴും ഭയങ്കര കൗതുകം ആണ്..ഇവർ രണ്ടും തന്നെയാണ് അതിനും മുൻപ് രാവണപ്രഭുവിൽ അപ്പൂപ്പൻ – കൊച്ചുമകൻ ലെവൽ ബന്ധമായി കാണിക്കുന്നത്…വാര്യരപ്പൂപ്പ എന്നാണ് കാർത്തികേയൻ വിളിക്കുന്നത് തന്നെ…അപ്പൂപ്പൻ കൊച്ചുമകൻ, അപ്പൻ മകൻ, അമ്മാവൻ- മരുമോൻ, ചേട്ടൻ – അനുജൻ, എടോ പോടോ ലെവൽ ബന്ധമുള്ള സുഹൃത്തുക്കൾ…അങ്ങനെ തുടങ്ങി തിരിച് മകൻ അപ്പനായി വരെ നീണ്ടുനിക്കുന്ന വെറൈറ്റി വേഷങ്ങൾ..അതും മോഹൻലാലിനെക്കാൾ 12 വയസ്സ് മൂത്ത നടൻ…

ഇത്രയും വൈഡ് റേഞ്ചിൽ ഇവർ കിടുവായി കൺവിൻസ്‌ ചെയ്ത പോലെ വെറൈറ്റി കൊമ്പിനേഷനുകൾ, വേരിയേഷനുകൾ മലയാള സിനിമയിൽ തന്നെ വേറെ കാണില്ല..അതും ഏതെല്ലാം വ്യത്യസ്ത സാമൂഹിക – പ്രാദേശിക പശ്ചാത്തലങ്ങളിൽ നിന്നുകൊണ്ട്…ഇതെല്ലാം പോരാഞ്ഞിട്ട് മോഹൻലാൽ അഭിനയിച്ച പല പടങ്ങളിലും ഇന്നസെന്റ് നെഗറ്റീവ് റോളിലും തകർത്തു… അതിൽ അദ്വൈതം പോലെയൊരു വൻ വെറൈറ്റി ഭീകരൻ വില്ലൻ മലയാള സിനിമയിൽ തന്നെ അപൂർവതയായിരിക്കും.. ചന്ദ്രലേഖ, വിയറ്നാം കോളനി ഈ രണ്ട് സിനിമകളും ചരിത്ര വിജയങ്ങൾ, കൾട് ഇമേജ് ഉണ്ടാക്കി എടുത്തത് ഭൂരിഭാഗം ഇവരുടെ കോമ്പിനേഷൻ മാജിക് കൂടി കൊണ്ട് തന്നെയാണ് ..ചന്ദ്രലേഖയിൽ മോഹൻലാലിന്റെ സ്ഥിരം സ്റ്റാർ duo ശ്രീനി ഉണ്ടായിട്ടും ഇന്നസെന്റ് – മോഹൻലാൽ കോംബോ തന്നെയാണ് ശരിക്കും ടോപ്പ് കോംബോയായി ആ പടത്തിൽ തോന്നിച്ചതും…

Leave a Reply
You May Also Like

ഈ തലയില്‍ വെച്ചാല്‍ പേനരിക്കുക തന്നെ ചെയ്യും : വീഡിയോ

പറഞ്ഞാല്‍ ഈ തലയില്‍ എന്തെങ്കിലും വെക്കുകയാണെങ്കില്‍ അത് പേനരിക്കുക തന്നെ ചെയ്യും തീര്‍ച്ച . വീഡിയോ കണ്ടു നോക്കൂ …

ഇച്ഛാഭംഗം – ചെറുകഥ

തൊടിയില്‍ നിന്നും ലഭിച്ച കുരുമുളക് വില്പനയ്ക്കായി കവലയില്‍എത്തിയതാണ് സുരേന്ദ്രന്‍നമ്പ്യാര്‍. താടിയും മുടിയും നീട്ടി വളര്‍ത്തിയ അയാളെ കണ്ടാല്‍ ഒരു മുഴു ഭ്രാന്തനാണെന്ന് തോന്നിപ്പിക്കും.ആരോടുംസംസാരിക്കുന്ന പതിവ് അയാള്‍ക്കില്ലായിരുന്നു.അഞ്ചേക്കറില്‍ കൂടുതലുള്ളപുരയിടത്തില്‍ നിന്നും പുറത്തിറങ്ങുന്നത് കൃഷിയിടത്തില്‍ നിന്നും ലഭിക്കുന്ന പച്ചക്കറികളും മറ്റും വില്‍പനക്കായി മാത്രമാണ്. കമ്പോള നിലവാരം നോക്കുന്ന പതിവൊന്നും അയാള്‍ക്കില്ല.സ്ഥിരമായി പച്ചക്കറികളും മറ്റുംകൊടുക്കുന്ന വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന രൂപ എണ്ണി നോക്കുന്നപതിവു പോലും അയാള്‍ക്കില്ലായിരുന്നു .ജീവിതയാത്രയില്‍ ഇന്നേവരെ അയാള്‍ക്ക് അനുഭവിക്കേണ്ടി വന്ന മാനസ്സീകമായ സംഘര്‍ഷം അയാളുടെമനോനില താളംതെറ്റിച്ചു .

സേവാഭാരതി എന്നു പറയുന്നത് കേരളത്തിലുള്ള ഒരു സംഘടനയാണ്; അവർക്ക് തീവ്രവാദ പരിപാടിയൊന്നുമില്ല; ശബരിമലയ്ക്ക് പോകുമ്പോൾ വെളുപ്പും വെളുപ്പും ഇടാൻ പറ്റുമോ? മേപ്പടിയാൻ വിമർശനങ്ങളോട് പ്രതികരിച്ച് ഉണ്ണിമുകുന്ദൻ.

മലയാളികളുടെ പ്രിയപ്പെട്ട യുവ നടനാണ് ഉണ്ണി മുകുന്ദൻ

കണ്ടതിലേറെയാണ് കാണാനിരിക്കുന്നതെന്ന് ഉറപ്പുണ്ട്

ആന്റണി ഹോപ്കിൻസിന്റെ വിശ്വപ്രസിദ്ധമായ ഒരു വാചകമുണ്ട്.”ഒരഭിനേതാവിനെ സംബന്ധിച്ചിടത്തോളം മുഖത്തിന് വലിയ പ്രാധാന്യമില്ല;ഒരുവന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നത്