തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലും എത്തി. എറണാകുളം എംപി ഹൈബി ഈഡനും നടൻ രമേശ് പിഷാരടിക്കും ഒപ്പമാണ് ഉമാ തോമസ് മമ്മൂട്ടിയുടെ വീട്ടിൽ എത്തിയത്. കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലതെന്ന് നടൻ മമ്മൂട്ടി അഭിപ്രായപ്പെട്ടു. മമ്മൂട്ടിയുടെ വീട്ടിൽ എത്തിയതിനു പിന്നാലെ സൊസിൽ മീഡിയ കുറിപ്പുമായി ഉമാ തോമസ്. കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലതെന്നുള്ള മമ്മൂട്ടിയുടെ അഭിപ്രായം ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോധ്യമായതായി ഉമാ തോമസ് ഫേസ് ബുക്കിൽ കുറിക്കുന്നു . കുറിപ്പിന്റെ പൂർണ്ണരൂപം
“മലയാളിയുടെ അഭിമാനം എൻ്റെ വോട്ടർ കൂടിയായ ചലചിത്ര താരം മമ്മൂട്ടിയെയും ഭാര്യ സുൽഫത്തിനെയും വസതിയിലെത്തി സന്ദർശിച്ചു.കോൺസ്റ്റിറ്റ്യുവൻസിക്ക് കൂടുതൽ ഫെമിലിയറായ ആളാണ് നല്ലത് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ മനസും വോട്ടും പിന്തുണയുമായി കൂടെയുണ്ടെന്ന് ബോധ്യമായി.പ്രിയപ്പെട്ട സുൽഫത്തും വോട്ടു നൽകും എന്ന് ഉറപ്പ് നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്..എറണാകുളത്തിൻ്റെ പ്രിയപ്പെട്ട MP ശ്രീ ഹൈബി ഈഡൻ,രമേഷ് പിഷാരടി എന്നിവർ കൂടെ ഉണ്ടായിരുന്നു.”