യൂജെനിക്‌സും മോഡേൺ ക്യാപിറ്റലിസവും

91
Vinod Chandra
യൂജെനിക്‌സും മോഡേണ് ക്യാപിറ്റലിസവും :
യൂജെനിക്‌സ് – ന്യൂനതകളുള്ള മനുഷ്യരെ ഒഴിവാക്കി യോഗ്യരായ ആൾക്കാരെ മാത്രം നിലനിർത്തി ഒരു വരേണ്യ മനുഷ്യ വംശത്തെ സൃഷ്ടിക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലനിന്നിരുന്ന, അന്നത്തെ ശാസ്ത്രീയ അറിവുകളെല്ലാം പിന്തുണച്ചിരുന്ന, ഒരു ആശയമായിരുന്നു ഇത്. ഇതിന്റെ ചുവടു പറ്റിയാണ് ഹിറ്റ്ലർ T4 ഉം ജ്യൂത കൂട്ടക്കുരുതി യുമൊക്കെ നടത്തിയത്. ശാസ്ത്രതിന്റെ പിന്തുണ ഉണ്ടാട്ടിരുന്നിട്ടും പൊതുമനസ് അതിനു പുറകേ പോയില്ല. കാരണം ഒന്നേ ഉള്ളൂ….മനുഷ്യത്വം
ഇതിപ്പോൾ പറയാൻ കാരണം ക്ഷേമ പദ്ധതികളെ പറ്റി ഒരു വിധത്തിലുള്ള ചർച്ചകൾ കാണുന്നത് കൊണ്ടാണ്. ഇന്ത്യ ഒരു ദരിദ്ര രാജ്യം ആണെന്നും ഇങ്ങനെയുള്ള പദ്ധതികൾക്കൊന്നും നമ്മുടെ കയ്യിൽ പൈസ ഇല്ലെന്നും ആണീ വാദം. ഇതിന്റെ വസ്തുത മനസിലാക്കുന്നത് കുറച്ചു പ്രയാസമാണ്. ഈ വർഷത്തെ നോബൽ സമ്മാന ജേതാവ് അഭിജിത് ബാനർജി പറയുന്നത് ധനികരിൽ നിന്നും നികുതി ഈടാക്കി ക്ഷേമ പദ്ധതികൾക്കുള്ള പണം കണ്ടെത്തണം എന്നാണ്. പുള്ളി ശെരിയാണെന്നല്ല. പുള്ളിയെ പോലെ ഒരാൾ മണ്ടത്തരം പറയുമെന്ന് പറയുന്നത് ശെരിയല്ല എന്നേ പറയുന്നുള്ളൂ. ഇതിനു രണ്ടു വശവും ഉണ്ട് എന്നേ ഉദ്ദേശിക്കുന്നുള്ളൂ.
ഈ വാദത്തിന്റെ മനുഷ്യത്വപരമായ പ്രശനം – നമുക്ക് അറിയാവുന്ന ഒരു കണക്കുണ്ട്…ഇന്ത്യയിൽ 30 കോടിക്ക് മുകളിലുള്ള ജനങ്ങളുടെ ദിവസ വരുമാനം 33 രൂപയിൽ താഴെയാണ്. ഈ അവസ്ഥയിൽ നമ്മുടെ രാജ്യത്ത് ക്ഷേമ പദ്ധതികൾ വേണ്ട എന്നു വക്കുമ്പോൾ എന്തായിരിക്കും ഫലം? കർഷക വായ്പ എഴുതിതള്ളുന്നത് ആശ്വാസമാകുമായിരുന്ന ഒരു വിഭാഗം കർഷകർ ആത്മഹത്യ ചെയ്യും. ഒരു രൂപക്കും രണ്ടു രൂപക്കും അരി ഉപകാരപ്പെടുന്ന ജനത പട്ടിണി കിടക്കേണ്ടി വരും. ആശുപത്രികൾ പാവങ്ങൾക്ക് അപ്രാപ്യമാകും. വെള്ളവും വൈദ്യുതിയുമെല്ലാം ഒരു ആര്ഭാടമാകും. ചുരുക്കിപ്പറഞ്ഞാൽ നാം ഇത്തരത്തിൽ ഒരു സാമ്പത്തിക അഭിവൃദ്ധി നേടുമ്പോഴേക്കും ഒരു വിഭാഗം ജനത തുടച്ചു നീക്കപ്പെട്ടിട്ടുണ്ടാകും. എന്നു പറഞ്ഞാൽ ഒരു വിഭാഗത്തിന്റെ(Elites\Privileged) വളർച്ചയ്ക്ക് വേണ്ടി മറ്റുള്ളവരെ കുരുതി കൊടുക്കേണ്ടി വരും. ഇതു തന്നയല്ലേ ആദ്യം പറഞ്ഞ യൂജെനിക്‌സ്.
ദരിദ്ര രാജ്യത്തെ ക്ഷേമ രാജ്യത്തിനു തെളിവ് ചോദിക്കുന്നവരോട് – നൂറ്റാണ്ടുകളോളം ഫ്യൂഡലിസവും പിന്നെ ആറു നൂറ്റാണ്ടുകളോളം ക്യാപിറ്റലിസവുമായിരുന്നു മനുഷ്യചരിത്രം. ഇടക്ക് കമ്മ്യൂണിസം പോലെ ഉള്ള പരീക്ഷണങ്ങളും.. ജനാധിപത്യവും ക്ഷേമ രാജ്യവുമെല്ലാം ഇന്നലെ മാത്രം വന്ന കാര്യങ്ങളാണ്. ഇവരായിരിക്കാം ഒരു പക്ഷേ ലോകത്തിനു വഴികാട്ടികൾ.