അറിവ് തേടുന്ന പാവം പ്രവാസി

ഔദ്യോഗിക രേഖകളില്‍ എഴുതാനായി ചില രാജ്യങ്ങളിലെ ഭരണാധികാരികൾ മായ്ക്കാന്‍ കഴിയുന്ന പേനകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്. മായ്ക്കാവുന്ന മഷിയുള്ള പൈലറ്റ് വി ഫൗണ്ടന്‍ പേനകള്‍ ഉപയോഗി ച്ചാണ് ബ്രീട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ഔദ്യോഗിക രേഖകള്‍ തയ്യാറാക്കുന്നത്.
ഔദ്യോഗിക രേഖകളുടെ സുരക്ഷയെ മുൻ നിർത്തി ഈ സംഭവം വലിയ വിവാദങ്ങളും ആയിട്ടുണ്ട് .ഔദ്യോഗിക രേഖകളില്‍ നിന്ന് വ്യക്തികളുടെ എഴുത്ത് മായ്ക്കാനും , തിരുത്തലുകള്‍ വരുത്താനും സാധ്യതയുണ്ടെന്ന ആശങ്കയാണ് പ്രധാനമായും വിമർശകർ ഉയർത്തുന്നത്.

കാബിനറ്റ് മീറ്റിങ്ങുകളില്‍, ഔദ്യോഗിക കത്തുകളില്‍ ഒപ്പിടുമ്പോള്‍, അന്താരാഷ്ട്ര ഉച്ചകോടികളിൽ എല്ലാം ചിലപ്പോൾ ഈ പേനകള്‍ ഉപയോഗിക്കാറുണ്ട്.യുഎസ് പ്രസിഡന്റുമാര്‍ സാധാരണയായി അവരുടെ വാക്കുകള്‍ മായ്ക്കാനോ , കാല ക്രമേണ മങ്ങാനോ , ചൂടോ ഈര്‍പ്പമോ മൂലം കേടുപാടുകള്‍ വരുത്താനോ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ മായ്ക്കാനാകാത്ത മഷിയുള്ള പേനകളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പല രാഷ്ട്ര നേതാക്കളും മായ്ക്കാന്‍ കഴിയുന്ന പേനകള്‍ വ്യാപകമായി ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

You May Also Like

വേര്‍പ്പെട്ടുപോയ അമ്മയും മകളും ഫേസ്ബുക്കിലൂടെ ഒരുമിച്ചു; 2 പേരുടെയും ഫേസ്ബുക്ക് ചാറ്റ് വൈറലാകുന്നു !

ഒരമ്മ തന്റെ മകളെ 20 വര്‍ഷത്തിനു ശേഷം ഫേസ്ബുക്കിലൂടെ കണ്ടെത്തി. ജീവിതം മുന്നോട്ട് നീക്കുവാന്‍ കഴിയാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1995 ല്‍ ഫോസ്റ്റര്‍ കെയര്‍ ഹോമില്‍ ഏല്‍പ്പിച്ച തന്റെ കുഞ്ഞിനെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരയുകയായിരുന്നു സാറ മോബ്രേ എന്ന സ്ത്രീ.

ക്ലിനിക്കല്‍ മരണം സംഭവിച്ച കുഞ്ഞിന് അമ്മയുടെ രണ്ടു മണിക്കൂര്‍ നീണ്ട ആലിംഗനത്തില്‍ പുതുജീവന്‍ – അപൂര്‍വ വീഡിയോ

തനിക്ക് മൂപ്പെത്തും മുന്‍പേ ജനിച്ച ഇരട്ടകളില്‍ ഒന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ കെയിറ്റ് ഓഗ്ഗ് എന്ന ആ അമ്മയോട് പറയുന്നു. ഇരട്ടകളില്‍ പെണ്‍കുഞ്ഞ് പ്രസവത്തെ അതിജീവിച്ചെന്നും എന്നാല്‍ പെണ്‍കുഞ്ഞ് ജാമി മരിച്ചെന്നുമായിരുന്നു പ്രസവമുറിയില്‍ കിടക്കുകയായിരുന്ന ആ അമ്മയോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്ന് കേട്ട ദുഖവാര്‍ത്തയുടെ ആഘാതം സഹിക്കാന്‍ വയ്യാതെ കെയിറ്റ് തനിക്ക് അവസാനമായി ആ ആണ്‍കുഞ്ഞിനെ ഒരു മാറോടണയ്ക്കാന്‍ അവസരം നല്‍കണമെന്ന് അവര്‍ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. പിന്നീട് അവിടെ സംഭവിച്ചത് അതിശയിപ്പിക്കുന്ന കാര്യങ്ങള്‍ ആയിരുന്നു.

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ…

ഹിറ്റ് ലര്‍ എന്ന അത്ഭുതം!

അലോയ്‌സ് എന്ന വ്യക്തിക്ക് 39ആം വയസ്സിലാണ് ” ഹിറ്റ്‌ലര്‍” എന്ന പേര് ലഭിക്കുന്നത്. ജര്‍മ്മനിക്ക് ദൈവം നല്‍കിയ രക്ഷകന്‍ !