ആർ ആർ ആർ എന്ന ബ്രഹ്മാണ്ഡ ചിത്രം ആഗോളതലത്തിൽ വൻ വിജയം നേടിയിരുന്നു. അനവധി അന്തർദേശീയവുമായ അവാർഡുകൾക്ക് ചിത്രത്തിനു നോമിനേഷനും ലഭിച്ചിരുന്നു. അതിലെ വളരെ പ്രശസ്തമായിത്തീർന്ന പാട്ടാണ് ജൂനിയര്‍ എന്‍ടിആറും, രാം ചരണും മത്സരിച്ച് ചുവടുവച്ച ‘നാട്ടു നാട്ടു’ എന്ന പാട്ട്. എം എം കീരവാണി ഈണമിട്ട തെലുങ്ക് ഗാനത്തിന് ചന്ദ്രബോസാണ് വരികൾ എഴുതിയത്. ഇത് ചിത്രീകരിച്ചത് ഉക്രൈനിൽ വച്ചായിരുന്നു.2021 ഓഗസ്റ്റിൽ ഉക്രൈൻ റഷ്യൻ യുദ്ധം നടക്കുന്നതിനു മുൻപായിരുന്നു ആ ഗാനം ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റ് നേരത്തേ ഒരു ടെലിവിഷൻ താരമായിരുന്നതിനാൽ ഷൂട്ടിങ്ങിനുള്ള അനുമതി പെട്ടന്ന് ലഭിച്ചെന്നാണ് രാജമൗലി പറയുന്നത്.
10 നവംബർ 2021 ന് ആണ് ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയത്. കീവിലെ മാരിൻസ്കി കൊട്ടാരത്തിന് മുന്നിലാണ് ഇത് ചിത്രീകരിച്ചത്. യുക്രൈന് പ്രസിഡൻഷ്യൽ പാലസ് ആണ് മാരിൻസ്കി കൊട്ടാരം . രാംചരൺ ഈ വർഷം മാർച്ചിൽ ഉക്രെയ്നിനെക്കുറിച്ച് ഉള്ള വാർത്തകളിൽ നിറഞ്ഞിരുന്നു. ഒരു ഉക്രൈൻ സൈനികൻ രാം ചരണിനെ പരാമർശിച്ചതായി കാണിച്ചിരുന്നു . ഇതുമായി ബന്ധപ്പെട്ടു ഒരു അഭിമുഖത്തിൽ സംവിധായകൻ രാജമൗലിയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ
“യുക്രൈനിലാണ് ആ ഗാനം ചിത്രീകരിച്ചത്. പ്രസിഡന്റിന്റെ കൊട്ടാരത്തിന് മുന്നിലായിരുന്നു. അടുത്ത് തന്നെ പാര്‍ലമെന്റും ഉണ്ട്. യുക്രൈന് പ്രസിഡന്റ് മുന്‍പ് ഒരു ടെലിവിഷന്‍ താരം ആയതിനാല്‍ ഷൂട്ടിംഗ് അനുമതി ലഭിക്കാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. അദ്ദേഹം പ്രസിഡന്റ് ആകുന്നതിന് മുന്‍പേ ഒരു പരമ്പരയില്‍ പ്രസിഡന്റായി അഭിനയിച്ച വ്യക്തിയാണ്” എന്നാണു രാജമൗലി പറഞ്ഞത്.