എന്താണ് ബേബി ഫാക്ടറികള്‍ ?

അറിവ് തേടുന്ന പാവം പ്രവാസി

കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിച്ച് ദത്തെടുക്കുന്നത് സാധാരണമായിട്ടുണ്ട്. ഉക്രെയ്‌നില്‍ ഇത് വന്‍ വ്യവസായമായി വളര്‍ന്നിരിക്കുകയാണ് .ഉക്രെയ്‌നിലെ ഈ വ്യവസായത്തെയാണ് ‘ബേബി ഫാക്ടറികള്‍’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്നത്.വാണിജ്യപരമായി വാടക ഗര്‍ഭധാരണം അനുവദിക്കുന്ന ലോകത്തിലെ ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഉക്രെയ്ന്‍. അതുകൊണ്ട് തന്നെ ഇവിടെ ഈ വ്യവസായം പടര്‍ന്ന് പന്തലിച്ചിരിക്കുകയാണ്.

ഇവിടെ എല്ലാ വര്‍ഷവും 2,500, മുതൽ 3,000 വരെ കുട്ടികള്‍ ആണ് ഇങ്ങനെ ജനിക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഏറെയും വിദേശത്ത് നിന്നുള്ളവരുടെ കുട്ടികളാണ്. ഉപഭോക്താക്കളില്‍ മൂന്നിലൊന്ന് പേരും ചൈനക്കാര്‍.ഒരു കുഞ്ഞിന് ലക്ഷങ്ങളാണ് വാടക ഗര്‍ഭധാരണത്തിന് തയ്യാറാകുന്ന അമ്മമാര്‍ ഈടാക്കുന്നത്. 22 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെയൊക്കെ ഈടാക്കുന്നവരുമുണ്ട്. കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് ഈ സംവിധാനം പ്രയോജനകരമാണെങ്കിലും ഈ രംഗത്ത് ഒട്ടേറെ തട്ടിപ്പുകളുമുണ്ട്. പറഞ്ഞ തുക നല്‍കാത്തവരും. ഓണ്‍ലൈനിലൂടെ വന്‍ തുക തട്ടുന്നവരും ഒക്കെ സജീവം. എന്നിട്ടും ഈ വ്യവസായം വളരുന്നു.

ഇന്ത്യയും , തായ്‌ലന്‍ഡും വിദേശികള്‍ വാടകഗര്‍ഭപാത്രങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നേപ്പാളും ഇതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തിന് ശേഷം ഈ രംഗത്ത് ഉക്രെയ്ന്‍ പ്രധാന കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. ലോകത്ത് ഈ രംഗത്തെ മൊത്തം വിപണി 500 കോടി യൂറോ വരെ മൂല്യമുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.യുഎസില്‍ അഞ്ചു ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയൊക്കെയാണ് ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ഈടാക്കുന്നത്‌ .

Leave a Reply
You May Also Like

അവർ ചന്ദ്രനിൽ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയപ്പോള്‍ ഈ ഓട്ടോഗ്രാഫുകളെക്കുറിച്ച് അവര്‍ തമാശ പറഞ്ഞു ചിരിക്കാൻ കാരണമുണ്ടായിരുന്നു

അറിവ് തേടുന്ന പാവം പ്രവാസി 1969-ല്‍ നാസ അപ്പോളോ-11 ദൗത്യം വിഭാവനം ചെയ്തപ്പോള്‍ നീല്‍ ആംസ്ട്രോങ്,…

“മോന്തായം വളഞ്ഞാൽ 64 ഉം വളയും ” എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?

“മോന്തായം വളഞ്ഞാൽ 64 ഉം വളയും ” എന്ന പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നതെന്ത് ? മോന്തായം…

എന്തിനാണ് വാഹനങ്ങളിൽ കൂളന്റ് ഉപയോഗിക്കുന്നത്? എന്തുകൊണ്ടാണ് കൂളന്റ്കൾക്ക് വ്യത്യസ്ത നിറങ്ങൾ ?

ചൂടു കുറയ്ക്കാനുള്ള ഈ സംവിധാനത്തിലെ വെള്ളം തണുപ്പുരാജ്യങ്ങളിൽ അന്തരീക്ഷതാപം ഏറെ കുറയുമ്പോൾ വില്ലനായി മാറും

ജലത്തിന് മുകളിൽ കൂടി നടക്കുന്ന പല്ലികൾക്ക് പറയുന്ന പേരേന്ത്?

മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്.