ഉലഹന്നാന്റെ രഹസ്യം ഒടുവിൽ കണ്ടെത്തുമോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
87 SHARES
1041 VIEWS

ശരത് ബാബു സംവിധാനവും അനീഷ് ജേക്കബ് രചനയും നിർവഹിച്ച ഹ്രസ്വചിത്രമാണ് ‘ഉലഹന്നാന്റെ രഹസ്യം’. ഇതിലെ പേര് പോലെ തന്നെ അല്പം ഉദ്വേഗം ജനിപ്പിക്കുന്നതാണ് കഥയും. കദളി തോട്ടത്തിൽ കുടുംബവും ഉലഹന്നാൻ ചേട്ടനും മക്കളും ഒക്കെയാണ് ഇതിലെ കഥാപാത്രങ്ങൾ. സ്വന്തബന്ധങ്ങൾ എന്തിനെ ആശ്രയിച്ചു നിലകൊള്ളുന്നു എന്നതാണ് ഈ ഷോർട്ട് മൂവി പറഞ്ഞുവയ്ക്കുന്നത്. ഇതിലെ കഥാപാത്രങ്ങളുടെ മനുഷ്യരൂപങ്ങളിൽ ഉപരിയായി അവരിൽ വസിക്കുന്ന ദുരയും വെറുപ്പും ഒക്കെയാണ് യഥാർത്ഥ കേന്ദ്രകഥാപാത്രങ്ങൾ . മനുഷ്യന് അവന്റെ ഉല്പത്തിമുതൽക്ക് ഉള്ളതാണ് അത്യാഗ്രഹം. മനുഷ്യനെ വശീകരിക്കുന്ന അഷ്ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭം, അസൂയ ഇവയെല്ലാം തന്നെ ഭൂമിയിലെ ജീവിതം അനുദിനം ദുഷ്കരമാക്കുകയാണ് എന്ന സത്യം നാം അറിയാതെപോകുന്നുണ്ട്. തത്ഫലമായി നമ്മെ വളർത്തി വലുതാക്കി ലോകം തന്നെ വെട്ടിപ്പിടിക്കാൻ പ്രാപ്തരാക്കിയ മാതാപിതാക്കളെ പോലും നാം ശ്രദ്ധിക്കാതെ പോകുന്നു.

ഇവിടെ ഉലഹന്നാൻ ചേട്ടനും മക്കളും മരുമക്കളും നമ്മുടെയൊക്കെ തന്നെ പ്രതിനിധികളാണ്. ഒരു നിധിയുടെ കഥപറഞ്ഞു മക്കളെ മുൾമുനയിൽ നിർത്തി തന്റെ ജീവിതാന്ത്യംവരെ ആ രഹസ്യം വെളിപ്പെടുത്താതെ മരിക്കുന്ന ഉലഹന്നാൻ ശരിക്കും ഒരു വിരുതൻ തന്നെയാണ് എന്ന് നമ്മൾ കരുതും എന്നാൽ ഉലഹന്നാൻ നിസ്സഹായരിലും നിസ്സഹായനാണ്. അയാളുടെ പിടിവള്ളിയാണ് ആ നിധി. ഒരുപക്ഷേ ആ നിധിയെ പല അടരുകളാക്കി നമ്മുക്ക് പലതും വായിച്ചെടുക്കാം എന്നതാണ് കഥയുടെ സവിശേഷത. ശരിക്കും ആ നിധി എന്താണ് ? അതിനെ ഞാൻ സ്നേഹമെന്നു തന്നെ വ്യാഖ്യാനിക്കുന്നു. തനിക്കു മരണംവരെ ലഭിക്കാതെ പോകുമായിരുന്ന സ്നേഹം നിധിയുടെ പേരിൽ ലഭിക്കുന്നതും താൻ മരിക്കുന്നതുവരെയും മക്കളെ നേരിൽ കാണാൻ സാധിക്കുന്നതും ആ നിധിയുടെ പേരിലാണ്. ‘സ്‌നേഹത്തോടെ’ അപ്പാ..അപ്പാ എന്ന് വിളിച്ചു പടികയറുന്ന മക്കൾ, അപ്പാ അപ്പാ എന്ന് വിളിച്ചു പരിചരിക്കുന്ന മക്കളും മരുമക്കളും തങ്ങളുടെ മനസ്സിലെ നിധിയുടെ തിളക്കത്തിൽ എങ്കിലും അപ്പനെ നോക്കി പുഞ്ചിരിക്കുന്നുണ്ട് . ഉലഹന്നാൻ ജീവിതം ഒരുപാട് കണ്ടവനാണ്. അയാൾക്ക് മനുഷ്യ മനസിനെ അറിയാം. ‘ഇവിടെ സ്നേഹമെന്നാൽ സ്വർണ്ണമാണ് കിളിമകളെ’ എന്ന് കവികൾ എഴുതിയതു വെറുതെയല്ല.

ഉലഹന്നാൻ ഇല്ലാത്ത കദളി തോട്ടത്തിൽ വീടിന്റെ അങ്കണത്തിൽ നടക്കുന്ന നിധി ചർച്ചകളും കയ്യാങ്കളിയും നാട്ടുകാരുടെ വർത്തമാനങ്ങളും എല്ലാം തന്നെ നിധിയെ എത്രമാത്രം ഒരു നാടോടിക്കഥപോലെ ആ പ്രദേശം ചർച്ച ചെയുന്നു എന്നതിന്റെ ഉദാഹരണമാണ്. ഒരുപക്ഷെ അതുവഴി ഉലഹന്നാൻ ജീവിച്ചിരുന്നപ്പോൾ അയാൾക്ക് നാട്ടിൽ ലഭിച്ച മതിപ്പിനും അളവുണ്ടായിരുന്നില്ല. നിധിയുള്ള ഉലഹന്നാനും നിധിയില്ലാത്ത ഉലഹന്നാനും സ്വാഭാവികമായി സമൂഹത്തിന്റെ കണ്ണിലും രണ്ടായിരിക്കണമല്ലോ. എന്തായാലും ആ നിധി ഉലഹന്നാനു നേടിക്കൊടുത്തത് സ്നേഹവും പരിഗണയും പോലുള്ള പലതരം നിധികൾ ആയിരുന്നു എന്ന് നമുക്ക് വായിച്ചെടുക്കാം.

യഥാർത്ഥത്തിൽ ആ നിധി എന്താണ് ? അത് മക്കൾക്ക് കിട്ടുമോ ? അവരുടെ കയ്യാങ്കളിയിൽ ഒരു തീരുമാനം ഉണ്ടാകുമോ ? അതോ ജയിച്ചവൻ നിധിയെ സ്വന്തമാക്കുമോ ? എന്തായാലും നിധി എവിടെയുണ്ട് എന്ന് ഉലഹന്നാൻ ഒടുവിൽ വന്നു പറയുന്നുണ്ട്. തത്വചിന്താപരമായ ഒരു രചനയെന്നു നിസംശയം പറയാവുന്നതാണ് ഉലഹന്നാന്റെ രഹസ്യം. ചിന്തിക്കുക, ചിന്തിപ്പിക്കുക എന്നതാണ് പുതിയ കാലത്തേ ദൃശ്യവിനോദത്തിന്റെ രീതി. ഇതൊക്കെ കൊണ്ട് ഒന്നും പഠിക്കില്ല മനുഷ്യർ, എന്നിരുന്നാലും അവന്റെ അധാർമ്മികതകളിലും തിന്മകളിലും പറന്നെത്തുന്ന ഒരു നന്മയുടെ മിന്നാമിനുങ്ങിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നുണ്ട് ഉലഹന്നാന്റെ ആ രഹസ്യത്തിന്‌ എന്ന് നിസംശയം പറയാം. അണിയറപ്രവർത്തകർ എല്ലാരും പ്രശംസയർഹിക്കുന്നു .

അഭിനേതാക്കളുടെ പ്രകടനവും സംവിധാനവും തിരക്കഥയും ക്യാമറയും എഡിറ്റിങ്ങും തുടങ്ങി എല്ലാ മേഖലകളിലും പ്രതീക്ഷയുളവാക്കുന്ന പ്രകടനമാണ്. ഇനിയും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.

Ulahannante Rahasyam | Malayalam Short Film

Directed by: Sarath Babu
Produced by: Gincy Panicker & Sam K Mathew
Banner : Andrew Productions & Samat Creations

Written by: Anish Jacob
Cinematography : Gokul Nandakumar
Editing & DI: Midhun Mframes

Back ground Score : Vishnu Raajsekhaar
Sync sound Recording : Nikhil Babu, John KV Kollins
SFX: Mathew Hyjan

Music production :Ashwin sivadas
Sound Design and Final Mix : Shiju Ediyatheril
Associate Directors : Avinash Ravi, Rahul RJV
Production Controller : Anu Johny Thomas
Art Director : Harikrishnan H
Title Design : Pandot Media

Cast : Balan KV, Sam K Mathew , Uchit Bose, Siril PS, Seshika Madhav, Bini John, Giya Mariam Siju, Andrew Anish Jacob, Ananathakrishnan OK, Anson Varghese Paul, Rahul Rajeev,Midhun Bhaskar,John CK,Suni

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ