ഉൾക്കാഴ്ച തീയേറ്ററിലേക്ക്

അയ്മനം സാജൻ

ശ്രീ. വേണുനാഗവള്ളിയുടെ ശിഷ്യനായ രാജേഷ് രാജ് എന്ന നവാഗത സംവിധായകന്‍റെ സിനിമ ഉള്‍ക്കാഴ്ച്ച ആഗസ്റ്റ് 12 ന് തീയറ്ററുകളിലേക്ക്.. നീണ്ട കാലമായി നിരവധി സംവിധായകർക്കൊപ്പം സഹായിയായി പ്രവര്‍ത്തിച്ചതിന്‍റെ അനുഭവ സമ്പത്തുമായാണ് തന്‍റെ ആദ്യ മലയാള സിനിമയുമായി സംവിധായകന്‍ എത്തുന്നത്…

പരസ്യ ചിത്രങ്ങളും ഷോര്‍ട്ട് ഫിലിമുകളും, തമിഴ് , പഞ്ചാബി സിനിമകളിലേയും പ്രവര്‍ത്തി പരിചയവും ഇദ്ദേഹത്തിന് കൂടുതല്‍ കരുത്തേകി… SF ന്റെ ബാനറില്‍ ശ്രീ ബിജോയ് ബാഹുലേയന്‍ കഥയും രൂപേഷ് ഭാസ്കരനും ബിജോയ് ബാഹുലേയനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതിയ ഈ കുടുംബ ചിത്രത്തിന്‍റെ പ്രമേയം…അന്ധ വിദ്യാര്‍ത്ഥിയായ ബാലു അശോകന്‍റെയും അവന്‍റെ അമ്മ വത്സലയുടേയും മറ്റു സഹപാഠികളുടേയും ആത്മ ബന്ധത്തിന്‍റെ കഥയാണ് പറയുന്നത്..

കേരളത്തിലെ നിരവധി കുട്ടികളായ അഭിനേതാക്കള്‍ക്കൊപ്പം അഞ്ജലി നായര്‍, വിനോദ് സാഗര്‍ (രാക്ഷസന്‍ ഫെയിം) മാസ്റ്റര്‍ വിഷ്ണു ഹരി, സന്തോഷ് കീഴാറ്റൂര്‍, കുളപ്പുള്ളി ലീല, സീമ ജി നായര്‍, നെല്‍സണ്‍, കോഴിക്കോട് ജയരാജ്, അംബിക മോഹന്‍, കൃഷ്ണപ്രഭ, ടോണി, ജയശങ്കര്‍, മനുരാജ്, സുന്ദര്‍ പാണ്ഡ്യന്‍, ബിനീഷ് ബാസ്റ്റിന്‍, നാരായണന്‍ കുട്ടി, ഷാഹി സിയാ, വിജയ ശങ്കര്‍,കോബ്രാ രാജേഷ് ,കോട്ടയം പുരുഷു.ബീനാആറ്റിങ്ങല്‍.ശ്രീജ സി നായര്‍.ജാക്ക്, ബേബി കുഞ്ഞാറ്റ തുടങ്ങി വലിയൊരു താര നിര അണി നിരക്കുന്നു..

നിര്‍മ്മാണം.ബിജോയ് ബാഹുലേയന്‍ .സഹ നിര്‍മ്മാണം.ഹരീഷ് കാടന്‍ കുഴിയില്‍.
സംഗീതം അജയ് രവി, പ്രണവം മധു,കെ.കെ.ഗോപ൯. ജോജോസ് പീറ്റര്‍, എം.ജി.ശ്രീകുമാറും വൈക്കം വിജയലക്ഷ്മിയും ജോജോസ് പീറ്ററും.അന്നാ ബേബിയും ഏഷ്യാനെറ്റ് സ്റ്റാ൪സിംഗ൪ ജേതാവ് ഋതുകൃഷ്ണയും റിമ്നതോമസും ദേവനന്ദയും ആലപിച്ച ഗാനങ്ങൾ സുജേഷ്ഹരിയും സുജതിലകരാജും,സിബി ജി ജോണ്‍, ജയമോഹ൯ കടുങ്ങല്ലൂരുമാണ് എഴുതിയിരിക്കുന്നത്. പശ്ചാത്തലസംഗീതം അജയ് രവിയുടേതാണ്. ക്യാമറ നജീംഷാ, എഡിറ്റിംങ്ങ് വിപി൯ പോൾ സാമുവൽ, കൊറിയോഗ്രാഫി ഇ൦തിയാസ് അബൂബക്ക൪, കലാസംവിധാനം അനീഷ്കൊല്ലം,വസ്ത്രാലങ്കാരം ആന്റണി വാഴക്കാലയും അസീസ് പാലക്കാടും,മേക്കപ്പ് ബിനോയ്കൊല്ലവും നി൪വ്വഹിച്ചിരിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മികച്ച സിനിമ ആയിരിക്കും ഉള്‍ക്കാഴ്ച്ച

 

Leave a Reply
You May Also Like

“വിനായകനോട് ഉപയോഗിച്ച അയാളുടെ സിനിമകളിലെ ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ ഭാഷാ റഫറൻസിൽ നിന്നും അയാൾ മുന്നോട്ട് പോയിട്ടില്ല”, കുറിപ്പ്

ഐ. എഫ്. എഫ്. കെ ഇത്തവണയും ‘സമുചിതമായി’ കൊണ്ടാടി സമാപിക്കുകയും ചെയ്‌തിരിക്കുന്നു. എന്നാൽ വിവാദങ്ങൾ ഒഴിയുന്ന…

അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം

കാണുന്തോറും ഇഷ്ടം കൂടി വരുന്ന ചില കൾട്ടുകൾ ഉണ്ട് മലയാള സിനിമയിൽ. Either positive or negative sense.ഈ സിനിമയെ ആ ഗണത്തിൽ പെടുത്താനാണ് ഇഷ്ടം. ഇത് എഴുതാൻ പല കാരണങ്ങളുണ്ട്.പണ്ട് തറവാട് പൊളിയാറായപ്പോൾ അവിടെ നിന്നും കളഞ്ഞുകിട്ടിയ ഒരു ചുമർ ചിത്രമുണ്ട്.ചിത്രമല്ല Actually, കുതിരകൾ പൂട്ടിയ രഥത്തിൻ്റെ. അതിലിങ്ങനെ എഴുതിയിരുന്നു. “whenever the society forgets the duties and goes to chaos, I take birth to uplift”

ഒറ്റവാക്കിൽ പറയുവാണേൽ അതി ഗംഭീരം… സുഴൽ എന്ന സീരീസിനെക്കാളും

Vadhandhi- The Fable of Veloni ( Web Series) Language: Tamil Genere: Crime/…

അനുപമ പരമേശ്വരന്റെ ഗ്ലാമർ ഫോട്ടോകൾ വൈറലാകുന്നു

2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ…