പുരുഷൻ തരുന്നതെല്ലാം അവസാന വാക്കല്ലെന്ന് പുതിയ സ്ത്രീകൾ ചിന്തിക്കുന്നു, പങ്കാളിയുടെ പാരമ്പര്യരീതികളെ അവർ ഇഷ്ടപ്പെടുന്നുമില്ല

0
263

Ullas Ps

പല കുടുംബ ബന്ധങ്ങളുടെയും അടിത്തറ തകരുന്നതിലൊരു കാരണം സെക്‌സിലെ പരാജയമാണെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.സ്ത്രീ സ്‌നേഹത്തിനു വേണ്ടിയാണ് ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍, പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ഇത് നൂറു ശതമാനം ശരിയാണെന്നാണ് ഗവേഷണങ്ങളുടെയും കണ്ടെത്തല്‍. വൈകാരികമായ അടുപ്പം തോന്നുന്ന പുരുഷനോടൊപ്പമുള്ള ലൈംഗികതയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്.തനിക്കിപ്പോഴും പൂര്‍ണമായി കീഴടക്കാനാവാത്ത ആ വികാരസാമ്രാജ്യത്തെ അവന്‍ ഒരേസമയം മോഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. കീഴടക്കുന്നതിലും ആ വിജയത്തില്‍ ആനന്ദിക്കുന്നതിലുമാണ് പുരുഷന് താല്‍പര്യം. പക്ഷേ, നനുത്ത പരിലാളനങ്ങളില്‍ സ്വയം മറന്നു മുഴുകാനും പതിയെ എരിഞ്ഞുതുടങ്ങി ഒടുവില്‍ അഗ്നിയായി മാറാനുമാണ് സ്ത്രീ കൊതിക്കുന്നത്. പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.

After Marriage - Husband and Wife | New Short Film | Bharathi Raja ...എന്റെ ഭർത്താവ് എന്നെ ഭോഗിക്കുമ്പോൾ ഭോഗാനന്തരം അദ്ദേഹം എന്നെ തന്റെ കരവലയത്തിൽ സൂക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അദ്ദേഹം എന്റെ മുഖത്തുതലോടുകയോ വയറ്റത്തു കൈവെക്കുകയോ ചെയ്തിരുന്നെങ്കിൽ, ഓരോ സംഭോഗക്രിയക്കുശേഷവും ഞാൻ അനുഭവിച്ച നിരാകരണബോധം അത്രതന്നെ എനിക്ക് അനുഭവപ്പെടുമായിരുന്നില്ല.(മാധവിക്കുട്ടി.)
കഥാകാരി കഥ’യിൽ വരച്ചുവെച്ച ഈ സ്ത്രീമനസ്സ് ഇപ്പോൾ പലരുടെയും ഉള്ളിൽ നിന്ന് പുറത്തേക്ക് ചാടുന്നുണ്ട്.

പുരുഷൻ തരുന്നതെല്ലാം അവസാന വാക്കല്ലെന്ന് പുതിയ സ്ത്രീകൾ ചിന്തിക്കുന്നു. പങ്കാളിയുടെ പാരമ്പര്യരീതികളെ അവർ ഇഷ്ടപ്പെടുന്നുമില്ല.തിരകളും ചുഴികളും നിറഞ്ഞ കടലാണ് സ്ത്രീ ശരീരം. അതിലെ പുതിയ പ്രകമ്പനങ്ങള്‍ക്കുമുന്നിൽ പുരുഷന്‍ സംശയിച്ചുനിൽക്കണോ?. ഭാര്യ സെക്‌സ് ആവശ്യപ്പെടുമ്പോൾ അവർക്കതിൽ താത്പര്യം ഉണ്ടെന്നും സ്‌നേഹം ഉണ്ടെന്നുമാണല്ലോ കാണിക്കുന്നത്. അതുകൊണ്ട് സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷൻ ആഹ്ലാദത്തോടെ സ്വീകരിക്കട്ടെ’. സ്ത്രീകൾക്ക് ഇപ്പോൾ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറി. ജീവിതം ആസ്വദിക്കാനുള്ളതാണെന്ന തോന്നൽ കൂടി. അതിൽ നിന്ന് സെക്‌സിനെ മാത്രം സ്ത്രീകൾ മാറ്റിനിർത്തുമെന്ന് തോന്നുന്നില്ല.