വിലപിടിച്ച പട്ടുസാരികള്‍ , സില്‍ക്ക് ഷര്‍ട്ടുകള്‍ മുതലായവ വാഷിംഗ് മെഷീനിലിട്ട് നനയ്ക്കാന്‍ നമുക്ക് പേടിയാണ്. ചുരുങ്ങി പോയാലോ നിറം പടര്‍ന്നാലോ എന്നൊക്കെ കരുതി മാറ്റിയിടും. എന്നാലും അത് കഴുകാന്‍ നമുക്ക് ഭയങ്കര മടിയാണ്. അങ്ങനെ മടിയുല്ലവര്ക്കായി ഒരു പുതിയ യന്ത്രം.
സ്വിസ്സ് എന്‍ജിനിയറിംഗ് ലാബ് ആയ എംപിഐ യാണ് അള്‍ട്രാ സോണിക് കുഞ്ഞന്‍ വാഷിംഗ് മെഷീന് ആയ “ഡോള്‍ഫി” നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ബക്കറ്റ് നിറയെ വെള്ളവും സോപ്പ് പൊടിയും ഒരു വൈദ്യുതി സോക്കറ്റും ഉണ്ടെങ്കില്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം കഴുകാം. ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഡോള്ഫിക്കകത്തും ഉപയോഗിച്ചിരിക്കുന്നത്.
അള്‍ട്രാ സോണിക് ശബ്ദം പുറപ്പെടിക്കുമ്പോള് പോക്കറ്റുകളിലും മറ്റും കുടുങ്ങിയിരിക്കുന്ന ഗ്യാസുകള്‍ രക്ഷപെടും. ഇങ്ങനെ രക്ഷപെടുന്ന ഗ്യാസുകള്‍ സമീപത്തു പറ്റിയിരിക്കുന്ന അഴുക്കുകളും ഒപ്പിയെടുത്താണ് രക്ഷപെടുന്നത്. സാധാരണ വാഷിന് മെഷീനെക്കാളും 80 ശതമാനം കൂടുതല്‍ സൂക്ഷ്മതയും ഡോള്ഫിക്ക് ഉണ്ട്.
5500 രൂപ വിലയുള്ള കുഞ്ഞന്‍ വാഷിംഗ് മെഷീന് ഡോള്‍ഫി എന്ന് പേരിട്ടത് ഭൂമിയില്‍ അള്‍ട്രാ സോണിക് ശബ്ദം നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന ഡോള്ഫിനുകള്ക്ക് പിന്നാലെയാണ്.