Uma Abhilash

‘Masaan’

സ്നേഹത്തിനു ഇത്ര ആഴത്തിൽ വേദനിപ്പിക്കുവാനും കഴിയുമോ? നാല് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. പ്രധാന കഥാപാത്രങ്ങളായ ദേവി, ദീപക്, ദേവിയുടെ പിതാവ്, ദീപക്കിന്റെ കാമുകി.സ്നേഹം കൊണ്ടു മനസ് നിറക്കുന്ന നാലുപേർ.ചിത്രത്തിന്റെ തുടക്കത്തില്‍ എന്തിനാണ് ഒരു പുരുഷനൊപ്പം ലോഡ്ജില്‍ പോയതെന്ന പോലീസുകാരന് ദേവി നല്‍കുന്ന മറുപടി, ജിജ്ഞാസ എന്നാണ്. ദേവി ആ മറുപടി പറയുമ്പോ നമുക്കും അഭിമാനം തോന്നും. അറിയാതെ തല ഒന്നുയർത്തി പിടിക്കും.തന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കുന്ന, വിവാഹത്തിന് മുൻപ് ലെെംഗിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ നാണിക്കാനില്ലെന്നും അതൊരു തെറ്റല്ലെന്നും ഉറച്ചു വിശ്വസിക്കുന്നുണ്ട് ദേവി. വീണുപോയിട്ടും എഴുന്നേറ്റു ജീവിതത്തിലേക്ക് നടക്കുന്ന ദേവി തരുന്ന ആത്മവിശ്വാസം.

പിന്നെ ദീപക്. സ്നേഹിക്കുന്ന പെൺകുട്ടി നഷ്ടമാകുമ്പോ അവന്റെ കരച്ചിലിനൊപ്പം നമ്മളും കരഞ്ഞു പോകും. അവന്റെ സുഹൃത്തുക്കൾക്ക് ഒപ്പം അവനെ നമ്മളും കെട്ടിപ്പിടിക്കും.സ്വന്തമായി വേണമെന്ന് ആഗ്രഹം പോലും ഇല്ലാതെ എവിടെയാണെങ്കിലും ഇഷ്ടപെടുന്ന ഒരു മനുഷ്യൻ സുഖമായിരിക്കണേ എന്ന് പ്രാർത്ഥിക്കുന്ന മനുഷ്യരുള്ള നാട്ടിൽ മരണത്തിൽ തുടങ്ങി ജീവിതത്തിൽ അവസാനിക്കുന്ന ഈ സിനിമ ഒരേ സമയം വേദനയും പ്രചോദനവും നൽകുന്നു. MASAAN എന്ന ഹിന്ദി വാക്കിന് ശ്മശാനം എന്നാണ് അർത്ഥം. ജീവിതം ദേ ഇത്രയേ ഉള്ളു എന്ന്, ചിലപ്പോ നമ്മുടെ സ്വപ്നങ്ങളും, പ്രതീക്ഷകളും അവിടെ എരിഞ്ഞു തീരുമെങ്കിലും പിന്നെയും ജീവിക്കേണ്ടി വരുമെന്ന് നമ്മളെ ഓർമിപ്പിക്കുന്ന ഇടം. ജീവിതത്തിനു അല്ലെങ്കിലും തിരിഞ്ഞു നടക്കാൻ സമയമില്ലല്ലോ. തകർന്നു പോകാനും തളർന്നിരിക്കാനും ഈ ചെറിയ ജീവിതത്തിൽ സമയം എവിടെ!

you pass like a train,
you pass like some train,
and like a bridge, I shudder/shiver like a bridge..
even though you don’t listen to me one bit,
I keep murmuring your name..
in the paths of some long journey,
I burn you like a bonfire..

Leave a Reply
You May Also Like

ആരും ടാറ്റു കുത്തരുത്, സാമന്തയുടെ ഉപദേശത്തിന് കാരണമുണ്ട്

നാഗചൈതന്യയുമായി വേർപിരിഞ്ഞ സാമന്ത ഇപ്പോൾ ആരാധകർക്ക് നൽകുന്ന നിർദ്ദേശം ആരും ഒരിക്കലും ടാറ്റു ചെയ്യരുത് എന്നാണു.…

‘വിലായത് ബുദ്ധ’ സച്ചിസാറിന് സമർപ്പിച്ചുകൊണ്ട് ഇന്ദുഗോപൻ എഴുതിയത് ആരുടെയും മനസിനെ സ്പർശിക്കും

Bineesh Joseph Valiyaparmbil പ്രവാസത്തിൽ നിന്ന് അവധിയെടുത്ത് സിനിമയ്ക്ക് പുറകെ ഞാനും ദീപുവും കൂടി അലയുമ്പോൾ…

തമിഴ്‌നാട്ടിൽ ചരിത്രം സൃഷ്ടിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകൻ ചിദംബരവും ധനുഷും ഒന്നിക്കുന്നു (ഇന്നത്തെ സിനിമാ അപ്ഡേറ്റ്സ് )

മഞ്ഞുമ്മൽ ബോയ്സ്’ സംവിധായകനും, ധനുഷും ഒന്നിക്കുന്ന ചിത്രം! ഈയിടെ പുറത്തുവന്ന മലയാള ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’…

ശകുന്തള- ദുഷ്യന്തൻ പ്രണയത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ശാകുന്തളം, റിലീസ് ട്രെയ്‌ലർ

കാളിദാസന്റെ വിഖ്യാതകൃതി ‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ തെലുങ്ക് ചിത്രം ശാകുന്തളം…