പതിനൊന്നാം വയസ്സിൽ ആർത്തവമായ മകളുടെ വിവാഹം നടത്തുക എന്നത് അച്ഛന്റെ ‘അന്തസ്സിന്റെ’ ഭാഗമായിരുന്നു

73

“പോസ്കോ കേസിലെ പ്രതിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ച കോടതിയേക്കാൾ അശ്ലീലം എന്താണ്” ? . പുരുഷകേന്ദ്രീകൃതമായ കോടതിയെയും ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥയെയും നിശിതമായി വിമർശിച്ചുകൊണ്ട് ഉമാ അഭിലാഷിന്റെ facebook കുറിപ്പ്

പുരുഷ കോടതിക്ക് ഒരിക്കലും മനസ്സിലാകാത്ത കുറച്ചു കാര്യങ്ങൾ…

പോസ്കോ കേസിലെ പ്രതിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ച കോടതിയേക്കാൾ അശ്ലീലം എന്താണ്. വിവാഹമാണ് പെണ്ണിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് ചിന്തിക്കുന്ന സമൂഹത്തിനു ചേരുന്ന കോടതി. രണ്ടുപേരിൽ ഒരാൾ ഡോളി. 11 വയസിൽ വിവാഹം. ഭർത്താവിന് 28 വയസ്സുണ്ടായിരുന്നു. പതിനൊന്നാം വയസ്സിൽ ആർത്തവമായ മകളുടെ വിവാഹം നടത്തുക എന്നത് സമൂഹത്തിൽ പേരും പദവിയും ഉള്ള അച്ഛന്റെ അന്തസ്സിന്റെ ഭാഗമായിരുന്നു. വിവാഹത്തിനുശേഷം പതിനാലാം വയസ്സു മുതൽ ഭർത്താവിന്റെ കൂടെ താമസം തുടങ്ങി. മൂന്നുവർഷക്കാലം ഭർത്താവിന്റെ വീട്ടിൽ. 17 വയസ്സിൽ സ്വന്തം വീട്ടിലേക്ക് മടങ്ങി കൂടെ ഒരു മോനും. ദാമ്പത്യ ജീവിതത്തെ കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ ഡോളിക്ക് ആകെ ഓർമ്മയുള്ളത് അടിവയറ്റിൽ വേദനയും, കള്ളുകുടിച്ചു വരുന്ന ഭർത്താവിന്റെ തല്ലും ആണ്. അയാൾ വേറേ വിവാഹം കഴിച്ചു ദിദി. അല്ലെങ്കിലും എനിക്കിനി വിവാഹ ജീവിതം വേണ്ടായെന്ന് അവൾ പറയും. അടുത്തത് റാണി 14 വയസിൽ അച്ഛൻ മരിച്ചപ്പോ ചേട്ടന് ഭാരമാകാതിരിക്കാൻ വിവാഹം കഴിച്ചു അയപ്പിച്ചു. ഒരേ കഥകൾ, വേദനകൾ.

15 വയസിൽ കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന് 2 മക്കൾ ഉണ്ടെന്നും, വിവാഹം നേരത്തെ കഴിഞ്ഞതാണെന്നും ജമീല മനസിലാക്കിയത് .കല്യാണം കഴിച്ചാൽ ഭർത്താവിനെ ദൈവമായി കാണണമെന്നും അയാൾക്ക് പല വിവാഹങ്ങൾ കഴിക്കാമെന്നുമുള്ള വീട്ടുകാരുടെ ഉപദേശത്തിൽ പിന്നീടുള്ള ജീവിതം. ഇന്നും മക്കളെ പഠിപ്പിക്കാനും ഭക്ഷണം നൽകാനും രാത്രിയും പകലും അവൾ ജോലി എടുക്കുന്നു. കല്യാണം കഴിഞ്ഞു നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ച് പുരുഷ കോടതിക്ക് വലിയ അറിവൊന്നും ഉണ്ടാവാനിടയില്ല. ചെറുപ്രായത്തിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾക്ക് ഉണ്ടാകുന്ന മുറിവുകളെ കുറിച്ചും അറിയാൻ ഇടയില്ല.ആത്മഹത്യാ ചെയ്തു കടന്നു പോകുന്ന പെൺകുട്ടികൾ നമുക്കിപ്പോൾ സാധരണ കാഴ്ചയല്ലേ? നല്ല രീതിയിൽ വസ്ത്രം ധരിച്ചു, രാത്രിയിൽ പുറത്തു പോകാതെ, വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് പീഡനം ഉണ്ടാകുന്നില്ലല്ലോ എന്ന ചോദ്യം അടുത്തെങ്ങും അവസാനിക്കുന്ന ഒന്നല്ലല്ലോ. കോടതിയോട്… ഒന്ന് ആ കസേരയിൽ നിന്നറങ്ങി സമൂഹത്തിലേക്ക് നോക്കണം. ഇവിടെത്തെ സ്ത്രീ ജീവിതങ്ങളിലേക്കും