അറബികൾ വെട്ടുകിളിയെ തിന്നുന്നത് എന്തുകൊണ്ട് ?

0
108

 Umar Abdulla

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും ഏകദേശം മുന്നൂ മണിക്കുറോളം യാത്ര ചൈതാൽ ബുറൈദ എന്ന സ്ഥലത്തെ ജറാദ് സൂഖിൽ ( മാർക്കറ്റ് )എത്താം. അവിടെയാണ് വെട്ടുകിളികൾ വിൽക്കപ്പെട്ടന്നത്.

നമ്മുടെ നാട്ടിലെ പുൽച്ചാടിയുടെ അമ്മാവനായിട്ട് വരും ജറാദ് എന്ന് അറബി നാമമുള്ള വെട്ടുകിളി പ്രാചീന കാലം മുതൽക്കു തന്നെ അറബികൾ ഇതിനെ ഭക്ഷിക്കുമായിരുന്നു ശൈത്യകാലത്ത് വിരിഞ്ഞിറങ്ങുന്ന ഇവയെ രാത്രി നേരങളിൽ മലനിരകളിലും മരുഭൂമികളിലുമൊക്കെ വലവിരിച്ചും മറ്റും പിടികൂടി സഞ്ചികളിലും ചാക്കുകളിലുമായി സൂഖിലെത്തിക്കുന്നു. ഏറെ ഔഷധ ഗുണമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഈ പുൽച്ചാടിയെ അറബികൾ വളരെ കാര്യ ഗൗരവത്തിലാണ് പരിഗണിക്കുന്നത്. മുന്നൂറ് ഗ്രാം ജറാദിന് 60 to 75 സൗദി റിയാൽ വില വരും

South Sudan hit by desert locust swarm as plague spreads | South Sudan News  | Al Jazeeraരക്ത വർധന പ്രതിരോധശേഷികൂട്ടൽ പ്രമേഹത്തിന് ആശ്വാസം കുട്ടികളിലെ വിളർച്ച മാറൽ തുടങ്ങി പലവിധ ഉപകാരമാണ് ഇവകൾ നൽകുന്നത് എന്ന് കരുതപ്പെടുന്നു .തീക്കനലിൽ ചുട്ടും പുഴുങ്ങിയും എണ്ണയിൽ മൊരിച്ചെടുത്തും മറ്റും ഇവയെ കഴിക്കുന്നു ,,ഹയാതു ഹയവാനുൽ കുബ്റ,, എന്ന ഗ്രന്ധത്തിൽ ജറാദിനെ പരാമർശിച്ച് കൊണ്ട് ഇങ്ങിനെ പറയുന്നു അത് കടലിന്റെയും കരയുടെയും ജീവിയാണ് മഞ്ഞ ചുകപ്പ് വെള്ള നിറങ്ങളിൽ ഇവകളെ കാണപ്പെടുന്നു പത്ത് ജീവികളുടെ ശരീര സ്വഭാവം ജറാദിലുണ്ട്

Crunchy locust snacks take Al-Ahsa by swarm - Saudi Gazetteകുതിരയുടെ മുഖം ആനയുടെ കണ്ണ് കാളയുടെ പിരടി ഒട്ടകത്തിന്റെ തുട മാനിന്റെ കൊമ്പ് സിംഹത്തിന്റെ നെഞ്ച് കഴുകന്റെ ചിറക് ഒട്ടകപ്പക്ഷിയുടെ കാല് തേളിന്റെ വയറ് പാമ്പിന്റെ വാല് എന്നിവയാണവ.  ജറാദ് അക്രമകാരികളായ വളരെവലിയ ഒരു പട്ടാളക്കൂട്ടമാണെന്നും ഒരുങ്ങിയിറങ്ങിയാൽ ഒരു രാജ്യത്തിന്റെ മുഴുവൻ കാർഷിക വിഭവങ്ങളും കുറഞ്ഞ സമയം കൊണ്ട് നാമാവശേഷമാക്കുമെന്നുമൊക്കെ ഇതിൽ കാണാം

People eating locust - ARAB TIMES - KUWAIT NEWSഅതിവേഗത്തിൽ സഞ്ചരിക്കുന്ന ഇവ വ്യാപകമായ കാർഷിക വിളകൾ വളരെ കുറഞ്ഞ നേരം കൊണ്ട് തിന്നു തീർക്കും ഔഷധസസ്യങ്ങളും പൂവുകളും ധാന്യങ്ങളുമൊക്കെ ഭക്ഷിക്കുന്ന ജറാദ് ചാക്കിനകത്തും ഏറെ മണിക്കൂറുകൾ ചാവാതിരിക്കും ഇസ്ലാമിക വിശ്വാസ പ്രകാരം അറുക്കപ്പെടാതെ ഭക്ഷിക്കാവുന്ന ജീവികളിൽ ഒന്നാണ് വെട്ടുകിളി

ഖുറാനിൽ ഒന്നിലധികം സന്ദർഭങ്ങളിലായി ഇവറ്റകളെ പരാമർശിക്കുന്നതായി കാണാം. ഔഷധ ഗുണമുണ്ടെങ്കിലുമില്ലെങ്കിലും ചൈനാക്കാർ പാമ്പും പാറ്റയും പഴുതാരയും വിഴുങ്ങുന്ന പോലെ അറബികൾ വെട്ടുകിളിയെയും വിഴുങ്ങുന്നു