Umer Farook Pulaya Menon

2020 വിപ്ലവ ചിന്തകളുടെ വർഷമാവട്ടെ. മത രാജ്യം ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ട ഹിന്ദുത്വ വാദികളേയും മൗദൂദിസത്തേയും ഒരേ പോലെ എതിർക്കപ്പെടണം, ഈ രണ്ട് പ്രസ്ഥാനങ്ങളുടേയും ആശയം മനുഷ്യ വിരുദ്ധമാണ്, ശക്തി പ്രാപിച്ച ഹിന്ദുത്വ വാദികളുടെ കാട്ടി കുട്ടലുകളാണ് ഇന്ന് ഇന്ത്യയിൽ നടമാടിയിരിക്കുന്നത്.

മൗദൂദിസം ശക്തി പ്രാപിച്ച പാക്കിസ്ഥാനിൽ ഹിന്ദു വിരുദ്ധ ചിന്താഗതിക്കാർ മാത്രമല്ല,  അഹമദിയാ മുസ്ലിംങ്ങൾ മുസ്ളിംങ്ങൾ അല്ലാ എന്നാക്ഷേപിച്ച് മൗദൂദി അഴിച്ച് വിട്ട കലാപത്തിൽ ആയിരകണക്കിന് അഹമദിയ മുസ്ളിംങ്ങൾ കൊല്ലപ്പെട്ടു, ഇതിനെ തുടർന്ന് മൗദൂദിയെ തൂക്കിലേറ്റാൻ വിധിച്ചുവെങ്കിലും ശിക്ഷ ജീവപര്യന്തമായി കുറക്കുകയും രാഷ്ട്രീയ സമ്മർദ്ദഫലമായി രണ്ടു വർഷ ജയിൽവാസത്തിന് ശേഷം മൗദൂദിയെ വിട്ടയച്ചു,

മൗദൂദിയുടെ ആശയം ഇസ്ലാമികമായി ജീവിക്കുക എന്ന് മാത്രമല്ല ജീവിക്കുന്ന രാജ്യത്തെ ഇസ്ലാം വത്ക്കരിക്കുക എന്നത് കൂടിയാണ്, കേരളത്തിലവർ ബസ്സ് കത്തിച്ചോ, ആളെ കൊന്നോ എന്നൊക്കെയാണ് ഇവരും ഇവരെ അറിയാതെ പിന്തുണക്കുന്ന നിഷ്ക്കുകളുടെയും ചോദ്യം, അങ്ങനെയുള്ളവരോട് ” ഒരു കൂട്ടം ആളുകൾക്കിടയിൽ ഒരു നായ ശാന്തനായിരിക്കും പക്ഷെ ഒരു കൂട്ടം നായകൾ ഒരുമിച്ചാൽ ഒറ്റക്ക് കാണുന്ന ഒരാളെ കടിച്ച് കീറി കൊല്ലും ” ഒരു നായയെ പോലെ ശാന്തനാകാനും സ്നേഹം പ്രകടിപ്പിക്കാനും മൗദൂദികൾക്കാവും. അതേ സമയം ശക്തി പ്രാപിച്ചാൽ അവർ തികച്ചും അപകടകാരികളാണ്.

നമ്മുടെ രാജ്യത്തിന്റെ മതേതര ചിന്തക്ക് ശക്തി കൂട്ടണമെങ്കിൽ മത ചിന്താതിഷ്ഠിതമായ ഏതൊരു ഇസത്തേയും നാം ഒറ്റക്കെട്ടായി എതിർത്തേ മതിയാവൂ. അതേ സ:സ്വരാജ് ആണ് ശരി. മുസ്ളിമായ ഗോൽവർക്കറാണ് മൗദൂദി, ഹിന്ദുവായ മൗദൂദിയാണ് ഗോൽവർക്കർ.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.