Umer Kutty
(ചരിത്രാന്വേഷികൾ)

നമ്മിൽചിലരെങ്കിലും മമ്മികളെ കണ്ടിട്ടുണ്ട്, ചരിത്രം പഠിച്ചിട്ടുണ്ട്, മമ്മിചിത്രംവച്ച് കണ്ടില്ലേ അറിഞ്ഞില്ലേ എന്ന് കേട്ടില്ലേ വിശ്വസിക്കുന്നില്ലേ എന്നൊക്കെ പറഞ്ഞു മതംപ്രചരിപ്പിക്കാനുള്ള ശ്രമം ഇവിടെ നടന്നതും നാംകണ്ടിട്ടുണ്ട്.എന്നാൽ മമ്മികളെ തിന്നുതീർത്ത യൂറോപ്യൻചരിത്രം നിങ്ങൾ കേട്ടിട്ടുണ്ടോ ?  മമ്മിയെ വീട്ടിൽകയറ്റിയത് കാരണം പ്രേതബാധ ഉണ്ടായെന്നും മരണം സംഭവിച്ചെന്നും പ്രചരിപ്പിച്ച യൂറോപ്യൻമാരുടെ പൊട്ടകഥകളും ടൈറ്റാനിക് മുങ്ങാൻകാരണം ഈ പ്രേതമമ്മിയാണെന്ന പ്രചാരണവും അറിയാമോ?

ചരിത്രവുമായി ബന്ധപ്പെട്ട ഇത്തരം വിഡ്ഢിത്തങ്ങളും അബദ്ധധാരണകളും കള്ളങ്ങൾ പോലുംചരിത്രമാണ് എന്നതാണ് ചരിത്രത്തിലെ വൈരുദ്ധ്യം എന്നറിയുക.ആദ്യം പ്രേതകഥ പറഞ്ഞുതുടങ്ങാം, ആളുകൾക്ക് പ്രേതകഥ കേൾക്കുന്നതും പറയുന്നതും വലിയഇഷ്ടമാണ് താനും. ടൈറ്റാനിക് മുക്കിയ ഈജിപ്ത്യൻ പുരോഹിതയുടെ മമ്മിയായിരുന്നു ബ്രിട്ടീഷ് മ്യൂസിയയത്തിൽ സൂക്ഷിച്ചിരുന്ന സ്ട്രത്താംവിധവയുടെ കയ്യിൽ ലെ ലുക്സർ മമ്മിഎന്നറിയപ്പെടുന്ന കന്യകയായ മമ്മി. ഇഗ്ലണ്ടിലെ സ്ട്രത്താം എന്നവിധവ ഈജിപ്തിൽ നിന്നു വാങ്ങിയ ഈ മമ്മി, പേടിപ്പെടുത്തുന്ന പ്രേതമായി മാറിയത് റഷ്യക്കാരിയായ മാഡം ബ്ലവാഡ്സ്‌കി എന്ന അന്ധവിശ്വാസക്കാരി സ്ട്രത്താമിന്റെ വീട് സന്ദർശിച്ചതോടെയാണ്. വീട്ടിൽ പ്രവേശിക്കുമ്പോൾ ഇവിടെ എന്തോ അസാധാരണ പ്രതിഭാസം ഉണ്ടെന്നരീതിയിൽ അവർ പെരുമാറാൻ തുടങ്ങി ശേഷം ഈ മമ്മിപേടകം കണ്ടെത്തുകയും ഈ വീട്ടിൽഒരു നിമിഷം പോലുംതാമസിക്കാൻ പാടില്ലഎന്ന് പറഞ്ഞു അവർ സ്ഥലം വിടുകയും മാഡം സ്ട്രത്താമിനോട് ആ മമ്മിയെ കൈയൊഴിയാനും ആവശ്യപ്പെട്ടു. അവർ ആ പേടകം ബ്രിട്ടീഷ് മ്യൂസിയത്തിനു കൈമാറി, മ്യൂസിയം ജോലിക്കാർ ഇത്‌ രണ്ടാംനിലയിൽ കയറ്റുമ്പോൾ ഒരാൾ വീണു മരിച്ചു ഒരാളുടെ കാൽ ഒടിഞ്ഞു മറ്റൊരാൾ വീട്ടിൽ തിരിച്ചെത്തി കാരണം ഒന്നുമില്ലാതെ മരിച്ചു. ഇത്രയും കാരണം പോരേ ഇതിനെ പ്രേതമാക്കാൻ പിന്നെ പേടകം ഇളക്കാൻ തുടങ്ങി ശബ്ദംകേട്ടുതുടങ്ങി എന്നൊക്കയായി പ്രചരണം (3500 വർഷം മുൻപ് ഈ ജിപ്തിലെ അമോണ്റാ മഠത്തിലെ ചത്തുപോയകന്യകയാണിത് )

തുടർന്ന് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ അന്നത്തെ മേധാവി ഡോക്ട്ടർ ബഡ്ജ് അവൾക്കു പ്രത്യേകമുറി ഉണ്ടാക്കി നൽകി അതോടെ അവൾ വികൃതികൾ നിർത്തി, ഒരു ഫോട്ടോഗ്രാഫൽ അവളുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ ഒരു ആധുനിക ബ്രിട്ടീഷ് വനിതയുടെ ചിത്രംആണ് പ്രിന്റിൽ പതിഞ്ഞത് എന്നപ്രചാരണവും നടന്നു. അതോടെ അവളെകാണാൻ ആളുകൾ അധികമായി എത്തിതുടങ്ങി. ഫോട്ടോ ഗ്രാഫർ വീട്ടിൽ പോയി സ്വയം വെടിവച്ചു മരിക്കുകയും ചെയ്തതത്തോടെ അവളുടെ പ്രസിദ്ധി കൂടി.പിന്നീട് അവളുടെ മുറിയിൽ സന്ദർശകരും തൂപ്പുകാർ പോലുംഭയത്തോടെ മാത്രം കയറി അതോടെ അവളെ നിലവറയിലേക്ക് മാറ്റാൻ തീരുമാനമായി ചുമട്ടുകാരിൽ ഒരാളുടെ കാലുളുക്കി കിടപ്പായി മറ്റെയാൾ മ്യൂസിയത്തിലേ മേശയിൽ മരിച്ചു കിടന്നു.പ്രഭു വനിതയുടെകയ്യിലും മ്യൂസിയത്തിലും എത്തുന്നതിനു മുൻപ് നാല് വെള്ളക്കാരെ ഇവൾ തട്ടിക്കളഞ്ഞു ഈജിപ്തിയിൽ ഉല്ലാസ യാത്രപോയ ഈ ചെറുപ്പക്കാരോട് ഒരു ഈജ്പത്യൻ വന്നു പറഞ്ഞു എന്റെകയ്യിൽ ഒരുമമ്മി ഉണ്ട്‌ നല്ലവില തന്നാൽ തരാമെന്ന്.നാല് പേർക്കും അവളെ വാങ്ങണം അങ്ങിനെ നറുക്കിട്ട് ഒരാൾ അത് നല്ലവില ക്കൊടുത്ത് വാങ്ങിഅവർ സഞ്ചരിച്ച വോട്ടിന്റെ കാബിനിൽ സൂക്ഷിച്ചു ശേഷം കരക്കിറങ്ങിയ അയാൾ മരുഭൂമിയിലേക്ക് നടന്നു പോയി പിന്നെ ആരുയാളെ കണ്ടിട്ടില്ല, കുറെ കഴിഞ്ഞു രണ്ടാമൻ അതേറ്റെടുത്തു തന്റെ കാബിനിൽ വച്ചു കുറെ കഴിഞ്ഞു അയാൾ വെടിയേറ്റ് മരിച്ചു,കപ്പൽ ജോലിക്കാരൻ വെടിവെച്ചതായിരുന്നു, മറ്റൊരു വെള്ളക്കാരന്റെ കൈക്കും വെടി ഏറ്റിരുന്നുകൈ മുറിച്ചു മാറ്റേണ്ടി വന്നു മൂന്നാമൻ അതേറ്റെടുത്ത് ഇഗ്ലണ്ടിലേക്ക് കൊണ്ട് പോയി അവിടെ എത്തിയതും അയാൾക്ക്‌ ഒരു കമ്പി കിട്ടി അയാളുടെ സമ്പാദ്യം നിക്ഷേപിച്ച ബാങ്ക് തകർന്നുവെന്ന്. നാലാമന്റെ ജീവിതവും തകർച്ചയിൽ അവസാനിച്ചു അയാൾ തെരുവിൽ തീപ്പെട്ടി വിൽക്കുന്നവൻ ആയി മാറിയത് കണ്ടു എന്നാണ് കഥ

അങ്ങിനെ ഈജിപ്തിൽ നിന്നു ഇഗ്ലണ്ടിൽ എത്തിയ ലുക്സർ പേടകം (ലുക്സറിൽ നിന്നാണ് അത് വെള്ളക്കാർ വാങ്ങുന്നത് ) മാഡം സ്ട്രത്താം വിലകൊടുത്ത് വാങ്ങിയതാവണം, 1912ൽ ഈ പേടകം ഒരു അമേരിക്കൻ ഈ ജിപ്ട്ടൊളജിസ്റ്റ് വാങ്ങി ടൈറ്റാനിക്ക് എന്നപ്രസിദ്ധമായ കപ്പലിൽ കയറ്റി ആ കപ്പൽ തകർന്നപ്പോൾ അവൾ എന്നന്നേക്കുമായി കടലിൽ ആഴ്ന്നുപോയി.വളരെ നീണ്ടു പോകും എന്നത് കൊണ്ട് ഞാൻ മമ്മിപ്രേതത്തെ ചുരുക്കി എഴുതിയതാണ്. മമ്മിയെതിന്നത് ആര്? നാം ഇന്ന് വളരെആധുനികൾആയി കാണുന്ന യൂറോപ്യരുടെ അപ്പനപ്പൂപ്പൻമാർ മമ്മിപൊടിച്ചു കലക്കി കുടിച്ചു രസായനംഉണ്ടാക്കി കഴിച്ചു മമ്മി വാറ്റിയെടുത്ത് പ്രത്യേകചായ്ക്കൂട്ടുകൾ ഉണ്ടാക്കി ചിത്രം വരച്ചു എന്തിനാണ് മമ്മിരസായനം കഴിച്ചത് പ്രേതബാധയിൽ നിന്നു രക്ഷകിട്ടാനും ലൈംഗികശക്തി വർദ്ധിപ്പിക്കുന്നതിനും വശ്യംചെയ്യാനും ഇത്പറ്റുമെന്നു അവർകരുതി അതിനായി അനേകായിരം മമ്മികളെ അവർ കടത്തി കൊണ്ടുവന്നു ഏകദേശം എഴുപത്കോടി മമ്മികൾഎങ്കിലും നൂറ്റാണ്ടുകൾ കൊണ്ട് ഉണ്ടായിരിക്കണം എന്നാണ് കണക്ക് ബി സി മൂവായിരം നാലായിരം മുതൽ മമ്മികൾ കണ്ടെടുക്കുന്ന കാലംവരെകണക്കാക്കിയാൽ. അറിയപ്പെടുന്നപല മമ്മി രൂപങ്ങളും പാശ്ചാത്യരാജ്യങ്ങൾ മ്യൂസിയങ്ങൾ സ്വകാര്യ കേന്ദ്രങ്ങൾ എന്നിവയിൽ സൂക്ഷിച്ചിട്ടുണ്ട് ഈജിപ്‌തിൽ നിന്നു കടത്തിയവയും ഈജിപ്തിനു സഹായം നൽകിയവകയിൽ അവർ സംഭാവന ആയി നൽകിയവയും ഇതിൽ ഉണ്ട്‌ ആസ്വാൻ അണകേട്ടുമ്പോൾ മുങ്ങിപ്പോകുമായിരുന്നചില പുരാതന ക്ഷേത്രങ്ങൾ സംരഷിക്കുന്നതിനു പാശ്ചാത്യർ സംഭാവന ചെയ്തപ്പോൾ പകരം പലതും ഈജിപ്ത് ഡെന്മാർക്ക് പോലുള്ള രാജ്യങ്ങൾക്ക് നൽകി, ഇന്ത്യ അമ്പതിനാരം ഡോളർ ഒരു പ്രതിഫലവും വാങ്ങാതെ ഫിലേ ക്ഷേത്രം സംരക്ഷിക്കാൻ വേണ്ടി നൽകി നെഹ്‌റുവിന്റെ അന്താരാഷ്ട്ര പ്രീതി വർദ്ധിപ്പിച്ച ഈ കാര്യം ഞാൻ ഇവിടെ എടുത്തു പറയുന്നു

അങ്ങിനെ ഈജിപ്തിൽ മമ്മികൾ ഏറ്റവുംവലിയ കള്ളക്കടത്ത് സാധനം ആയി മാറിയപ്പോൾ അതിന് ക്ഷാമംനേരിട്ട് തുടങ്ങി അപ്പോൾ ഈജിപ്തുകാർ കള്ളമമ്മികൾ ഉണ്ടാക്കി സപ്ലൈചെയ്തു തുടങ്ങി, ശവംവാങ്ങി മമ്മികച്ചയ്ക്ക് തുല്യമായതുണിയിൽ പൊതിഞ്ഞുഉണക്കിഎടുത്ത് (മരുഭൂമിയിലെമണലിൽ ഉണക്കി എടുത്ത് ) ചിലചായക്കൂട്ടുകൾ ചേർത്തു കൃത്രിമമമ്മികൾ കടൽ കടന്നു പക്ഷേ പുതിയമമ്മികൾ വാറ്റിയപ്പോൾ നേരത്തേകിട്ടിയചായം കിട്ടാതെ വന്നു, പിന്നീട് ചികിത്സാസമ്പ്രദായങ്ങൾ മാറുകയും മമ്മി തീറ്റപൊട്ടത്തരം ആണെന്ന് മനസ്സിലാവുകയും ചെയ്തത്തോടെ മമ്മിഎക്സ്പോർട്ട് പരിപാടി നിന്നു അതുവരെ യൂറോപ്യർശവം തിന്നു എന്നും മസ്റികൾ(ഈജിപ്തു കാർ )അവരെ ശവംതീറ്റിച്ചിരുന്നു എന്നതും ചരിത്ര സത്യമത്രേ..

എന്നാൽ ആദ്യം വിവരിച്ചു ലുക്സർകന്യകയുടെ പ്രേതകഥയിൽ ഒരു ശാസ്ത്രീയ സത്യവുമില്ല അതുമായി ബന്ധപ്പെട്ട യാദൃശ്ചികമോ നിസ്സാരമോ ആയകഥകൾ പെരുപ്പിച്ചുകാട്ടി കഥമെനയുക ആയിരുന്നു. ഈ മമ്മിഅമേരിക്കൻ ഗവേഷകൻവാങ്ങി എന്നത് നേര് ടൈറ്റാനിക്കിൽ കൊണ്ടുപോകാൻ പദ്ധതിഇട്ടിരുന്നു എന്നും പറയുന്നു അത്കപ്പലിൽ കയറ്റിയോഎന്നതിന് രേഖകൾ ഇല്ല അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തവയിലും അങ്ങിനെ ഒന്നില്ലായിരുന്നു. നിങ്ങൾക്ക് ഇതുമായി ബന്ധപെട്ട അറിവുകൾ ഉണ്ടെന്നാൽ പങ്ക് വയ്ക്കാം, ഈ നീണ്ട ചരിത്രവും മിഥ്യ കളും ചേർന്ന എഴുത്ത് നിങ്ങൾ വായിച്ചു എങ്കിൽ അഭിപ്രായം കുറിക്കുക നന്ദി.

Leave a Reply
You May Also Like

12000 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച വീടുകളിൽ ഇപ്പോഴും ജനം ജീവിക്കുന്നു

12000 വർഷങ്ങൾ മുമ്പ് നിർമ്മിച്ച വീടുകളിൽ ഇപ്പോഴും ജനം ജീവിക്കുന്നു. Anvar Abdul Jabbar മെയ്മാൻഡ്…

വിചിത്ര ആചാരങ്ങൾ -മേയറുടെ ഭാരം തൂക്കിനോക്കുന്ന ഹൈ വൈക്കോംബ്

എല്ലാ വർഷവും ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ഹൈ വൈകോംബ് പട്ടണത്തിലെ ചാർട്ടർ ട്രസ്റ്റിമാരുടെ വാർഷിക യോഗത്തിൽ പുതിയ മേയറെ തിരഞ്ഞെടുക്കുന്നു. തുടർന്ന് മേയറും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും വിചിത്രമായ ഒരു ആചാരത്തിന് വിധേയരാകുന്നു.

“നിങ്ങൾക്ക് നല്ലയൊരു മരണം ആശംസിക്കുന്നു”, മരണത്തെ കുറിച്ച് നിങ്ങൾ വായിക്കേണ്ട അത്ഭുതപ്പെടുത്തുന്ന സംഗതികൾ

നിങ്ങൾക്ക് നല്ലയൊരു മരണം ആശംസിക്കുന്നു. റോബിൻ കെ മാത്യു {Behavioural Psychologist Cyber Psychology Consultant}…

ചില ബ്രിട്ടീഷ്‌‌ പദവികളും ഖാൻ ബഹദൂർ ഇണ്ണിക്കമ്മു സഹാബും

ചെറുപ്പകാലം തൊട്ടേ കേൾക്കുന്ന ഒരു പേരായിരുന്നു ഇണ്ണിക്കമ്മു സാഹിബിന്റേത്‌. എന്റെ നാട്ടിലൊക്കെ അക്കാലത്തെ അൽപ്പം ധൂർത്തന്മാരേയൊക്കെ പറ്റി പറയുമ്പോൾ