അനിവാര്യമായ വഴക്കുകൾ

432

Umer Kutty

അനിവാര്യമായ വഴക്കുകൾ

ഓഷോയെ കാണാൻ ദാമ്പത്യത്തിന്റെ അമ്പതു വർഷങ്ങൾ തികച്ച ഭാര്യാഭർത്താക്കന്മാർ എത്തി .
ഓഷോ ചോദിച്ചു , നിങ്ങളുടെ ജീവിതം എങ്ങിനെ സന്തോഷത്തോടെ തന്നെയോ ? അവർ പറഞ്ഞു സന്തോഷത്തോടെ ഒരിക്കലും വഴക്കിടാതെ ഞങ്ങൾ അമ്പതുവർഷങ്ങൾ കടന്നു പോയി . ഓഷോ വീണ്ടും ചോദിച്ചു നിങ്ങൾ ഒരിക്കലൂം വഴക്കിട്ടില്ല എന്നാണോ പറയുന്നത് ?! അവർ രണ്ടുപേരും പറഞ്ഞു തീർച്ചയായും ഞങ്ങൾ വഴക്കിട്ടില്ല .
Image may contain: 1 person, beard and close-upഓഷോ പറഞ്ഞു എങ്കിൽ നിങ്ങൾ ഒരിക്കലും പരസ്പ്പരം പ്രണയിച്ചിരുന്നില്ല , പ്രണയവും സ്നേഹവും ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ വഴക്കിട്ടിരിക്കും . പ്രണയത്തിൽ ആണെങ്കിൽ ഒരാൾ മറ്റരാളുടേതാണ്, തന്റെ സ്വന്തമാണ് അയാളുടെ മനസ്സും ശരീരവും പോലും തന്റേതാണ് എന്നുള്ള തരത്തിൽ പോസ്സസീവ്നസ്സ് ഉണ്ടായിരിക്കും , തനിക്കു ഇഷ്ടമല്ലാത്ത ഒരു ചലനം പോലും മറ്റെയാളിൽ നിന്ന് ഉണ്ടായിക്കൂടാ എന്ന് രണ്ടുപേരും വാശികൊള്ളും , അവിടെ കലഹം ഉണ്ടായിരിക്കും പിണക്കം ഉണ്ടായിരിക്കും . നിർഭാഗ്യവശാൽ നിങ്ങൾ പ്രണയിച്ചില്ല പകരം നീക്കുപോക്കുകളിൽ കൂടി ജീവിതം തള്ളി നീക്കുക മാത്രമാണ് ചെയ്തത്. ഒരുതരം യാന്ത്രിക ജീവിതം മാത്രമായിരുന്നു നിങ്ങളുടേത് . ആ ദമ്പതികൾ പിന്നെ ഒന്നും മിണ്ടിയില്ല .
സത്യത്തിൽ വഴക്കിടാത്ത ദമ്പതികൾ ഉണ്ടായിരിക്കില്ല , സുഹൃത്തുക്കൾ തമ്മിൽ വഴക്കിടുക അപൂർവ്വമാണ് കാരണം സൗഹൃദം പലപ്പോഴും അനിവാര്യമായ ഇടപെടലല്ല , സ്വാഭാവികമായി വന്നു പെടുകയും ചിലകൊള്ളക്കൊടുക്കലുകളിൽ കൂടി നില നിൽക്കുകയും ചിലപ്പോൾ നിലക്കുകയും ചിലപ്പോൾ അകലുകയും ഒക്കെ ചെയ്യുന്ന സാമൂഹിക സംവിധാനത്തിലെ ഒരിടപെടലാണ് അത് . എന്നാൽ ദാമ്പത്യം എന്നത് ചേർന്ന് ജീവിക്കലാണ് ഉടലുകളുടെ ചേർച്ച മനസ്സുകളുടെ ചേർച്ച സമ്പത്ത് തലമുറ തുടങ്ങി സർവ്വതും ചേർത്തു വയ്ക്കപ്പെട്ടു ജീവിക്കേണ്ടുന്ന ഒരു സ്റ്റേറ്റ് ആണ് ദാമ്പത്യം കുടുംബ ജീവിതം എന്നത് . അപ്പോൾ സമൂഹത്തിലെ എന്തെല്ലാം പരിഛേദങ്ങൾ ഉണ്ടാകുന്നുവോ പരിക്കുകൾ ഉണ്ടാവുന്നുവോ അതെല്ലാം കൃത്യമായി കുടുംബത്തിലും പ്രതിഫലിക്കും .
Related imageഉദാഹരണത്തിന് എന്നെ എടുക്കുക ആശയപരമായി ഞാനും എന്റെ വാമഭാഗവും രണ്ടുതലത്തിലാണ്‌ അവർ അത്യധികമായ ഓർത്തഡോക്സ് വിശ്വാസ പശ്ചാത്തലത്തിൽ നിന്നാണ് , ഞാൻ നേർ വിപരീതദിശയിലും , വഴക്കിനും വക്കാണത്തിനും വേറെ എവിടെയും പോകേണ്ട . ഞാൻ എഴുതുന്ന പൈങ്കിളിയും മത വിരുദ്ധ കുറിപ്പുകളും ശ്ലീലാശ്ലീലങ്ങളെന്നു തോന്നുന്നവയുമെല്ലാം അവരെ പ്രകോപനം കൊള്ളിക്കും സങ്കടം വരുത്തും . ഞാൻ ഈ എഴുതുന്ന കുറിപ്പ് വരെ പ്രശ്നം സൃഷ്ടിക്കാം .. അതിനു കാരണം ഞാൻ നരകത്തിൽ പോകുമെന്ന ഭയവും പാപിയായി മരിക്കുന്നതിലെ സങ്കടവും ഒക്കെയാണ് . ഈ വികാരം അവർ പ്രകടിപ്പിക്കുക എന്നോട് വഴക്കിട്ടും കരഞ്ഞു കാണിച്ചുമൊക്കെ തന്നെയാണ് .അല്ലാതെ ആവികാരങ്ങളെല്ലാം മൂടി വച്ച് എൻ്റെ പൊന്നും കട്ടേ എന്ന് പ്രലപനംകൊണ്ടല്ല . അത് പോലെ അലസതയും യാത്രാ കമ്പവും വീട്ടിൽ ഇരിക്കാതെ അലഞ്ഞു നടക്കുന്ന രീതിയുമൊക്കെ കാരണം മറ്റു വഴക്കുകൾ കൂടി ഉണ്ടാകും അവരുടെ താല്പര്യം ഞാൻ വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കുക കമ്പ്യൂട്ടറിൽ അധിക നേരം കുത്തിരിക്കാതെ വർത്തമാനം പറഞ്ഞിരിക്കുക ഇടക്കിടയ്ക്ക് വിളിച്ചു ചായ ചോദിക്കുക കുട്ടികളുടെ പഠനം ശ്രദ്ധിക്കുക തുടങ്ങിയവയാണ് . എനിക്ക് ഇതൊന്നും സഹ്യമായ പണിയല്ല . അത് കൊണ്ടുതന്നെ മുട്ടൻ വഴക്കുകൾ അനിവാര്യമാണ് താനും.
Related imageഅപ്പോൾ വഴക്കുകൾ നിർബന്ധമാണ് . ഇവിടെ മറ്റു ചില പ്രശ്നങ്ങൾ നില നിൽക്കുന്നു , നിരന്തരം കലഹം ഉണ്ടായിരിക്കുക എന്നത് ഇടയ്ക്കു കുട്ടികൾ കടന്നുവരിക എന്നത് മറ്റു കുടുംബാഗംങ്ങളുടെ സ്വൈര്യം നഷ്ടമാകുകയും അവരുടെ ഇടപെടലുകൾ വിളിച്ചു വരുത്തുകയും ചെയ്യുക എന്നത് പൊതു സമൂഹത്തിലെ പ്രതികരണം എന്നിവയെല്ലാം പ്രശ്നമാണ് .
Related imageനിരന്തര കലഹം എന്നത് മേൽ പറഞ്ഞ സ്നേഹവും കരുതലുമായി ബന്ധപ്പെട്ട ഒന്നാവണം എന്നില്ല , പകരം പൊസസീവ് എന്നതിനപ്പുറം സംശയരോഗം പോലെ മാനസികാവസ്ഥകൊണ്ടുള്ള തകരാറുകൾ , അമിത സ്വാർത്ഥത [ സ്വാർത്ഥം ഉണ്ടായിരിക്കണം മിതമായി ] സാമ്പത്തിക അച്ചടക്കമില്ലായ്മ ലൈംഗിക അസംതൃപ്തി , സഹരണം ഇല്ലായ്മ , ചില ബാഹ്യ പ്രേരണകൾ മനോ നിലയിലെ വൈകല്യങ്ങൾ തുടങ്ങി പലതും പലതാവാം കാരണം . അവിടെ പ്രശ്നം പരിഹരിക്കാൻ ഒരു രണ്ടാമൻ ആവശ്യമായി വരും ചികിത്സകൾ സുഹൃത്ത് മധ്യസ്ഥർ തുടങ്ങിയവരുടെ സഹായം വേണ്ടി വരാം .. സ്വയം തിരിച്ചറിഞ്ഞു പരിഹരിക്കണം എന്ന് തോന്നുന്നിടത്തു മാത്രമേ ഇത് സാധ്യം ആവുകയുള്ളൂ , കൈവിട്ടു പോയ അവസ്ഥയിൽ പരിഹാരങ്ങൾ ഇല്ല .
Image result for husband wife problemകുട്ടികൾ വഴക്കിനിടയിൽ കടന്നു വരുന്നത് അവരുടെ സ്വഭാവ രൂപീകരണത്തെയും മനോ നിലയെയും ബാധിക്കും എന്ന് ഉറപ്പാണ് , പരമാവധി കുട്ടികളുടെ സാന്നിധ്യത്തിൽ വഴക്കു ഒഴിവാക്കാൻ ശ്രമിക്കുക എന്നതല്ലാതെ മറ്റു പരിഹാരങ്ങൾ ഇതിനില്ല . വഴക്കിനു പകരം പിണക്കം ആണെന്നാലും പിണങ്ങിമാറിയിരിക്കുന്ന മാതാപിതാക്കളുടെ അവസ്ഥയും കുട്ടികളിൽ സങ്കടം സൃഷ്ടിക്കുകയും വിഷാദം വരുത്തുകയും ചെയ്യും . അത് പോലെ പിണക്കവും കലഹവും ഉണ്ടാകുമ്പോൾ കുട്ടികളെ തങ്ങളുടെ പക്ഷത്തു നിർത്താനുള്ള പ്രവണതയും ഉണ്ടാകും , ഒരിക്കലും ചെയ്യാനാരുതാത്ത കാര്യമാണത് . അപ്പോൾ ഇവിടെ തങ്ങളുടെ മക്കൾക്ക് വേണ്ടി പിണക്കവും കലഹവും മാറ്റി വയ്ക്കുക എന്നതാണ് പ്രധാനം . അതല്ല പിണങ്ങി കലഹിച്ചതിനു ശേഷം മാത്രമാണ് നമുക്ക് വീണ്ടും ചേർന്ന് ജീവിതത്തിന്റെ ഹാർമണി ചേർത്ത് വയ്ക്കാൻ ആവുകയുള്ളു എങ്കിൽ അകലെ അകലെ ഒരിടം കണ്ടത്തുക കലഹിക്കുക തിരിച്ചു വന്നു ഒരു കട്ടിലിൽ ചേർന്ന് കടക്കാൻ ശ്രമിക്കുക .
Image result for husband wife problemഅതെ പ്രണയമുള്ളിടത്തു സ്വകീയതയുണ്ട് [ POSSESSIVENESS ] അത് കൊണ്ടുതന്നെ കലഹവും അനിവാര്യമാണ് അപ്പോൾ പരസ്പ്പരം പ്രണയിച്ചു കലഹിച്ചു ജീവിക്കൂ , അതാണ് നല്ലത് അതാണ് സത്യസന്ധമായ ജീവിതം. അല്ലാതെ അൻപതും അറുപതും കൊല്ലം നീക്കുപോക്കുകൾ കൊണ്ട് കപടമായി ജീവിത നൗക തുഴഞ്ഞു നരകത്തിലേക്ക് പോകുന്നതിൽ അർത്ഥമില്ല . നാട്ടുകാർ പറയുമായിരിക്കും കൊല്ലനും കൊല്ലത്തിയും പോലെയെന്ന് , ഇല്ലെടോ നിങ്ങളുടെ കുലപുരുഷ കുലസ്ത്രീ പട്ടമല്ല സത്യസന്ധമായ ജീവിതത്തിന്റെ മാതൃക, പകരം കീഴാളമാതൃകകൾ കൊണ്ട് അധിക്ഷേപിക്കപ്പെടുന്ന അദ്ധ്വാന വർഗ്ഗ ജീവിതങ്ങൾ തന്നെയാണ് .