ഈസ്റ്റ് ഇൻഡ്യ കമ്പനിയുടെ നാണയത്തിൽ രാമനും കൂട്ടരും, എന്നിട്ട് ഈ നാണയം മഹത്തായ പാരമ്പര്യ മുദ്ര പേറുന്ന ഒന്നായി പ്രചരിപ്പിക്കുന്നു, ടൂറിസ്റ്റുകളെ പറ്റിക്കുന്നു

270

Umer Kutty

ഇങ്ങിനെ പല തമാശകളും ഉണ്ട് ഇന്ത്യൻ ചരിത്രത്തിൽ , 1756 ൽ സ്ഥാപിതം ആയ ഇന്ത്യ ഈസ്റ്റ് ഇൻഡ്യ കമ്പനി ഇറക്കിയ അണയിൽ മുദ്ര ചെയ്ത വർഷം 1616 . മാത്രമോ രാമനും കൂട്ടരും അതിൽ കുടിയിരിക്കുന്നു . എന്നിട്ട് ഈ നാണയം മഹത്തായ പാരമ്പര്യ മുദ്ര പേറുന്ന ഒന്നായി പ്രചരിപ്പിക്കുന്നു . ടൂറിസ്റ്റുകളെ പറ്റിക്കുന്നു .

എന്നാൽ അണ പൈസയുടെ ചരിത്രം എന്താണ് .? 1835 ൽ ആണ് 1/ 16 എന്ന തോതിൽ വിഭജിത നാണയങ്ങൾ ഇന്ത്യയിൽ ഉപയോഗത്തിൽ വരുന്നത് അതായത് 96 പൈസയ്ക്ക് ഒരു രൂപ [ പതിനാറു അണ എന്നാൽ ഒരു രൂപ . പിന്നീട് 1957 ലാണ് ഇന്ത്യയിൽ 25 പൈസ നാലണ [ കാലണ ] ആയി മാറുന്നത് . അങ്ങിനെ എട്ടണ 50 പൈസയും [ എട്ടണയ്ക്ക്‌ കത്തിവാങ്ങി കുത്തിവാങ്ങും പാക്കിസ്ഥാൻ എന്നൊരു മുദ്രാവാക്യം ഉണ്ടായിരുന്നു ] 12 അണ 75 പൈസയും 100 പൈസ 1 രൂപയും ആയി മാറിയത് . അത് വരെ നമ്മുടെ രൂപയിൽ നാല് പൈസ കുറവായിരുന്നു . നാട്ടു ഭാഷയിൽ ഒരു നാല് പൈസയുടെ കുറവുണ്ട് എന്നൊരു പ്രയോഗം വന്നതും [ ലേശം നൊസ്സ് ഉള്ള ആളുകളെ വിശേഷിപ്പിക്കാൻ ] ഈ വിഷയവും ആയി ബന്ധപ്പെട്ടു ആവണം .

അണയ്ക്ക് താഴെ ഓട്ട മുക്കാൽ ഉണ്ടായിരുന്നു . എനിക്ക് അത് കൃതം ആയി അറിഞ്ഞു കൂടാ ഒരു ഓട്ട മുക്കാൽ എത്ര പൈസ ആണെന്നും മറ്റും അറിവ് ഉള്ളവർ പറഞ്ഞു തന്നാൽ നന്നായിരുന്നു , ഈ ചെമ്പ് നിർമ്മിതം ആയ നാണയങ്ങൾ ഞങ്ങളുടെ ചെറുപ്പത്തിൽ വീട്ടു പരിസരങ്ങളിൽ നിന്ന് കിട്ടുമായിരുന്നു . നാലണ ചെമ്പും എട്ടണ ചെമ്പും സിൽവർ ചേർന്ന മിശ്ര ലോഹമോ ആയിരുന്നു . ഉറുപ്പിക ശുദ്ധ വെള്ളിയും .

ഒരു വെള്ളി ഉറുപ്പിക എന്നും നാല് ചെമ്പ് കിട്ടുമെങ്കിൽ എന്നുമൊക്കെ ഭാഷയിൽ പ്രയോഗങ്ങളുണ്ട് . തെക്കൻ കേരളത്തിൽ പുത്തൻ എന്ന പേരിൽ നാണയ സംവിധാനം ഉണ്ടായിരുന്നു . പത്തു പുത്തൻ എന്ന് ഇന്നും പ്രയോഗിക്കുക പതിവുണ്ട് . പറഞ്ഞു വന്നത് നാണയങ്ങൾ പോലുള്ളവ വരും കാല ചരിത്രത്തിനായി നാം പിൻതലമുറയ്ക്കായി ശേഷിപ്പിക്കുന്ന തെളിവുകൾ ആണ് . അത്തരം സോളിഡ് ആയ തെളിവുകൾ പഠിച്ചും വിശകലനം ചെയ്തുമൊക്കെയാണ് . നാം നമ്മുടെ പോയകാല ചരിത്രങ്ങൾ നമ്മുടെ തലമുറയ്ക്ക് ആയി രേഖകൾ ആക്കിയത് .

ഇത്തരം കള്ള നാണയങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌താൽ വരും തലമുറയോട് ചെയ്യുന്ന വലിയ ദ്രോഹം ആയിരിക്കുമത് . ഈ നാണയം വച്ചു വരും തലമുറയിൽ ഒരാള് പറഞ്ഞേക്കാം 1616 ൽ ആണ് ഈസ്റ്റ് ഇൻഡ്യ കമ്പനി ഇവിടെ ഉണ്ടായിരുന്നത് എന്ന് . വികല ചരിത്രം സൃഷ്ടിക്കപ്പെടാൻ അത് മതിയാകും . ഇപ്പോൾ തന്നെ മിത്തുകൾ വരെ ചരിത്രം ആക്കി മാറ്റാൻ തല്പരകക്ഷികൾ ശ്രമിക്കുകയും അതിനെ പ്രതിരോധിക്കാൻ പോലും ആകാതെ യഥാർത്ഥ ചരിത്രവും ചരിത്രകാരന്മാരും നിസ്സഹായ അവസ്ഥയിൽ ആയി പ്പോകുകയും ചെയ്തിരിക്കുന്നു .അതേ , ഭരണകൂട താൽപര്യങ്ങൾ ചരിത്രത്തിൽ കള്ള നാണയങ്ങൾ കടത്തി വിടുന്നു .