വീട്ടമ്മയ്ക്ക് സ്വഭാവദൂഷ്യം ഉണ്ടെന്ന് കോമരം തുള്ളി പറഞ്ഞു, വീട്ടമ്മ ആത്മഹത്യ ചെയ്തു, കോമരം ദൈവമല്ലേ ആചാരമല്ലേ എല്ലാം അനുഭവിക്കുക

1020

Umer Kutty

കോമരം ദൈവമാണ് . കോമരമെന്ന അവസ്ഥയിൽ അയാൾ ഉരയുന്നതെല്ലാം സത്യമായമൊഴികളാണ് .

അത്തരമൊരു സത്യപ്രസ്താവനയാണ് അന്തിക്കാട്ടെ വീട്ടമ്മയുടെ സ്വാഭാവദൂഷ്യത്തെ കുറിച്ച് കോമരം ദൈവം ആൾകൂട്ടത്തിൽ വച്ച് നടത്തിയത് . പക്ഷെ അതൊരു അപമാനമായി കരുതി രണ്ടു മക്കളുള്ള ആ വീട്ടമ്മ ആത്‍മഹത്യ ചെയ്തുകളഞ്ഞു .തൃശ്ശൂർ അന്തിക്കാട് മണലൂരിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഒരു ക്ഷേത്രച്ചടങ്ങിനിടെ കോമരം തുള്ളി യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് കല്‍പ്പിച്ചിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ  ചെയ്തത്. ദൈവമിത്രമാത്രമേ പറഞ്ഞുള്ളൂ നിനക്ക് സ്വഭാവ ദൂഷ്യമുണ്ട്, അതിനു  മാപ്പു പറയണം . ദൈവമാണ് പറയുന്നത് എന്നിട്ടു അത് ചെയ്യാതെ പോയി ആത്മഹത്യ ചെയ്തിട്ട് ഇപ്പോൾ അവരുടെ സഹോദരൻ പറയുന്നു പ്രേരണാ Image result for കോമരം തുള്ളി  വീട്ടമ്മകുറ്റത്തിന് കേസെടുക്കണം എന്ന് .എന്നാൽ അതൊന്നു കാണണം ദൈവത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പ് എന്താണെന്ന് കേരളത്തിന് ബോധ്യമാവട്ടെ .ആചാരമാണ് ഹേ ആചാരം വിശ്വാസമാണെടോ വിശ്വാസം ചെറിയ കളിയല്ല . ഭരണ കൂടത്തിലും പോലീസിലും ധൈര്യവും വീര്യവും ഉള്ളവരുണ്ടെന്നാൽ ദൈവത്തിനെതിരെ കേസെടുക്കേടോ കാണട്ടെ . നാട്ടുകാരനായ യുവാവ് തന്നെയായിരുന്നു കോമരം തുള്ളിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നാട്ടുകാരുടെ മൊഴി ശേഖരിച്ച് തുടങ്ങി. ശാസ്ത്ര സാഹിത്യപരിഷത് പ്രവർത്തകരും കഴിഞ്ഞ ദിവസം യുവതിയുടെ വീട് സന്ദർശിച്ചിരുന്നു. കോമരം തുള്ളിയ യുവാവിനെതിരെ നടപടി വേണമെന്ന് ഇവരും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്നോ രണ്ടോ വർഷമായി ആ വീട്ടമ്മയെ പിന്തുടർന്ന് അവരുടെ അമ്മാവന്റെ മകൻ ഇതു പോലെ പറഞ്ഞു നടക്കുന്നു. ഭർത്താവ് ഗൾഫിൽ ആയത് കൊണ്ട് അമ്മാവന്റെ മകൻ ഫ്രീ സർവീസ് ഓഫർ കൊടുത്തത് സ്വീകരിക്കാതെ അത് ഭർത്താവിനോടും സഹോദരനോടും പറഞ്ഞു അടി പകരം കൊടുക്കുകയും ചെയ്തു. ഒരു പാട് ആൾക്കാരോട് കക്ഷി തുടർന്നും അപവാദം പറഞ്ഞു കൊണ്ടിരുന്നു. ആൾക്കാർ തീയില്ലാതെ പുകയുണ്ടാകുമോ എന്ന മട്ടിൽ ചോദിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കോമരം തുള്ളി വന്ന് സ്വകാര്യമായി ആൾകാർ വിശ്വസിച്ചിരുന്ന കാര്യങ്ങൾ സത്യമാണ് എന്ന് വിളമ്പിയതും പരസ്യമായി മാപ്പു പറയിപ്പിക്കാൻ ശ്രമിച്ചതും. അവർ ശക്തമായി റെസിസ്റ്റ് ചെയ്തിരുന്നു. കോമരം അവരുടെ അമ്മാവന്റെ മകൻറെ അടുത്ത സുഹൃത്ത് ആണ്.അതേ തുടർന്ന് കുഞ്ഞിനോട് ആൾക്കാർ അതിനെ കുറിച്ചു ചോദിക്കുകയും, കുഞ്ഞു അതമ്മയോട് പറഞ്ഞു.അതിനു ശേഷമാണ് അവർ ആത്മഹത്യ ചെയ്തത്. ചെറുത്ത് നിൽപ്പിന്റെ അവസാനം കണ്ടിട്ടുണ്ട്.