സിനിമാ ഇന്ഡസ്ട്രിയെ തകർക്കുന്നത് പണത്തോടുമാത്രം ആർത്തിയുള്ള ഇത്തരം നടന്മാരാണ്

146

Umer Kutty

ഒരു നടൻ ഒരു സിനിമയിൽ വാങ്ങുന്ന പ്രതിഫലം എന്നത് നാൽപ്പത്തി അഞ്ചു ദിവസത്തെ കൂടിയാൽ അൻപത് ദിവസത്തെ ഷെഡ്യൂളിനാണ് . ഇവരെല്ലാം കൂടി സിനിമാ വ്യവസായത്തിൽ നിന്ന് നേടുന്ന പ്രതിഫലം നമുക്ക് എഴുപത്തി അഞ്ചു ലക്ഷം എന്ന് ആവറേജ് ആയെടുത്താൽ അമ്പതു ദിനത്തിന് ഒന്നര ലക്ഷം രൂപ ഒരു ദിവസത്തിനു അയ്യായിരം രൂപ പിന്നെ അവരുടെ വാഹനം താമസം ഭക്ഷണം വീഞ്ഞ് അങ്ങിനെ എന്തെല്ലാം ചെലവ് വരും അപ്പോൾ അയ്യായിരത്തിന് ഒപ്പം ഇതും കൂട്ടിയാൽ ഏകദേശം പതിനായിരത്തിനു അടുത്തു വരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഏറ്റവും കുറഞ്ഞത് .

ഇത് ഈ നടന്മാർ അർഹിക്കുന്നുണ്ടോ ? ലോകത്തു ഏതൊരു ജോലിക്കും ആ ജോലിക്കു അയാൾ അനിവാര്യമാണെന്ന് വരികയും അയാൾ ആജോലിയിൽ ഫിറ്റ് ആണെന്ന് ജോലി നൽകുന്ന ക്ളയന്റ് മനസ്സിലാക്കുകയും നാട്ടു നടപ്പനുസരിച്ചോ മിനിമം ശമ്പള നിയമം ഉള്ള നാടുകളിൽ അതിനു അനുസാരമായയോ അതാതു സർവീസുകളിൽ നിലവിലുള്ള നിയമം അനുസരിച്ചോ തൃപ്തികരമായ ശമ്പളം നൽകുക എന്നതാണല്ലോ ശരി . ഇവിടെ മേല്പറഞ്ഞ നടന്മാർ എല്ലാം തന്നെ ഒരു വർഷത്തിൽ അഞ്ചു പടം ചെയ്യുകയാണെങ്കിൽ അതിൽ ഒരു പടം മാത്രമാണ് വിജയിക്കുക അതായത് നടൻ കാരണമായോ തിരക്കഥാകൃത്ത് കരണമായോ സംവിധാന മേന്മ ഇല്ലാത്തതിനാലോ പടം പരാജയപ്പെടാം , പക്ഷെ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നടനാണ് പ്രാമുഖ്യമെന്നത് കൊണ്ട് സിനിമാ പരാജയത്തിന്റെ മുഖ്യപങ്ക് നടനുതന്നെയാണ് അതായത് തന്റെ ഫ്രഫഷനിൽ അയാൾക്ക് മികവില്ലായെന്നു സാരം , അങ്ങിനെ ഉള്ള ആളുകൾക്ക് എന്തടിസ്ഥാനത്തിലാണ് ഇത്രയധികം പ്രതിഫലം ആവശ്യപ്പെടുന്നത് ? !!

ഓരോ വർഷവും ഇവർ തങ്ങളുടെ പ്രതിഫലം കൂട്ടിയാവശ്യപ്പെടുകയും സിനിമാ വ്യവസായം അത്രകണ്ട് പ്രയാസപ്പെടുകയുമാണ് , ഏതൊരു കമ്പനിയും സ്ഥാപനവും അവരുടെ ജോലിക്കാർക്ക് ശമ്പളം കൂട്ടി നൽകുക അവരുടെ തൊഴിലാളി ടാലന്റഡും കമ്പനിക്ക് ഗുണവും ഉണ്ടാക്കുന്നു എന്ന് വരുമ്പോഴാണ് പക്ഷെ സിനിമയിൽ ഇത് നേരെ വിവരീതമായാണ് കാണുന്നത് . തുടരെ തങ്ങളുടെ പ്രഫഷനിൽ പരാജയം അടയ്ക്കുകയും കമ്പനികൾക്കു നഷ്ടം വരുത്തുകയും ചെയ്യുന്ന നടന്മാർ എന്തടിസ്ഥാനത്തിലാണ് ഇങ്ങിനെ പ്രതിഫലം കൂട്ടിനൽകാൻ ആവശ്യപ്പെടുന്നത് എന്നത് മനസ്സിലാക്കാത്ത വിഷയമാണ് .

സിനിമാ ഇന്ഡസ്ട്രിയെ തകർക്കുന്നത് വലിയ നടന്മാരെന്നു ലേബലുള്ള പണത്തോടുമാത്രം ആർത്തിയുള്ള ഇത്തരം നടന്മാരാണ് അവരെ നിയന്ത്രിക്കാനുള്ള നിയമം ഈ ഇൻഡ്രസ്ട്രിക്ക്‌ വേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുന്ന ഭരണ കൂടമാണ് കൊണ്ടുവരേണ്ടത് . അല്ലാതെ സിനിമാ കമ്പനിക്കാർ ചെന്ന് നിങ്ങൾ പ്രതിഫലം കുറയ്ക്കണം എന്ന് പറഞ്ഞാലൊന്നും ധിക്കാരികളും താൻപോരിമക്കാരുമായ ഈ നടന്മാർ ചെവിക്കൊള്ളുകയില്ല സിനിമാ വ്യവസായത്തിന് സബ്‌സിഡികൾ വരെ നൽകാറുള്ള ഭരണ കൂടം തന്നെയാണ് ഇതിൽ തീരുമാനം എടുക്കേണ്ടത് ഇന്നയിന്ന പ്രഫഷനുകൾക്കു ഇത്രയിത്ര ശമ്പളം എന്നത് ലോകത്തെല്ലായിടത്തും നിലവിലുള്ള വ്യവസ്ഥയാണ് അതൊന്നും വകവയ്കാത്ത തങ്ങൾക്ക് തോന്നിയതുപോലെ ശമ്പളം വാങ്ങുന്ന അവരെ നിയന്ത്രിക്കേണ്ടതുണ്ട് .

ആളുകൾ പറയും റിസ്‌ക്കുള്ള ജോബാണ് ആനയാണ്‌ പൂനയാണ് എന്നൊക്കെ നാട്ടിൽ വലിയ കെട്ടിടങ്ങൾ പണിയുന്ന ഇടങ്ങളിൽ കാണാം ഒരു സുരക്ഷാ കവചവുമില്ലാതെ ഉയരങ്ങളിൽ പണിചെയ്യുന്ന നരുന്തുപയ്യന്മാരായ അന്തർ സംസ്ഥാന തൊഴിലാളികളും മറ്റും അവർ ഏറ്റെടുക്കുന്ന ത്രം റിസ്‌ക്കൊന്നും ഈ സോപ്പ് കുട്ടപ്പന്മാരും അവരുടെ അപ്പന്മാരും ഒന്നും എടുക്കുന്നില്ല . കൃത്യമായ അനീതിയുണ്ട് ഈ ശമ്പള വ്യവസ്ഥയിൽ അത് തിരുത്തപ്പെടുകതന്നെ വേണം .

ജീവിതകാലം മുഴുക്കെ ശില്പ്പങ്ങൾ ചെയ്തും ചിത്ര രചനയിൽ ഏർപ്പെട്ടും കലാപ്രവർത്തനങ്ങളിൽ മുഴുകിയും കഥകളികളിച്ചും തെയ്യമാടിയും ജീവിച്ച വിജയിച്ച കലാകാരന്മാർ എന്നും ദരിദ്രരായി കാലം കഴിക്കേ പരാജയമടഞ്ഞ ഈ സ്യൂഡോ കലാകാരന്മാരെന്നു പറയുന്ന നിഴലുകൾ വലിയ കലാകാരന്മാരെന്നു പറഞ്ഞു ആഘോഷിക്കപ്പെടുകയും അന്യായമായ പണം നേടുകയും ചെയ്യുന്ന നമ്മുടെ ലോകവും കാലവും വിചിത്രം തന്നെ ..