1838 ൽ എടുത്ത ഈ ചിത്രം ചരിത്രത്തിൽ ഇടം പിടിക്കുവാൻ ഉള്ളതാണെന്ന് ആ ഫോട്ടോഗ്രാഫർ പോലും ചിലപ്പോൾ വിചാരിച്ചിട്ടുണ്ടാവില്ല

64

Umer Kutty post

ചരിത്രത്തിൽ ചില മനുഷ്യർ ഇടം പിടിക്കുന്നത് അവരുടെ കർമ്മ ശേഷിയുടെ പ്രകടനം കൊണ്ടാവാം ലോകത്തിനു അവർ നൽകിയ ഗുണപരതയുള്ളതോ ചീത്തയോ ആയ സംഭാവനകൾ കൊണ്ടാകാം .ഈ ചിത്രം കാണുക . 1838 ൽ ലൂയിസ് ദ്വാഗ്ഗർ എന്ന ഫോട്ടോ ഗ്രാഫർ എടുത്ത ദ്വാഗ്ഗറിയോ ടൈപ് എന്ന് ആദ്ദേഹത്തിന്റെ പേരിനോട് ചേർത്തു പിൽക്കാലത്ത്‌ അറിയപ്പെട്ട ഒരു ഫോട്ടോ ഗ്രാഫാണിത് .

Image may contain: outdoorഇതിൽ എന്താണിത്ര പറയാൻ ? ഇല്ല പ്രത്യേകമായിപറയാൻ ഈ ചിത്രത്തിൽ ഒന്നുമില്ല പാരീസിലെ ബോളവാർഡ് ഡു ടെമ്പിളും പരിസരങ്ങളും വിപുലമായ കാഴ്ചയൊരുക്കി കൊണ്ടു അദ്ദേഹം ഫിലിമിൽ പകർത്തിയിരിക്കുന്നു .പക്ഷെ ഈ ചിത്രം ചരിത്രത്തിൽ ഇടം പിടിക്കുവാൻ ഉള്ളതാണെന്ന് ആ ഫോട്ടോഗ്രാഫർ പോലും ചിലപ്പോൾ വിചാരിച്ചുണ്ടാവില്ല , കാറുകളോ കുതിരവണ്ടികളോ പോലും ഈ ചിത്രത്തിൽ ഉൾപ്പെട്ടിട്ടില്ല പക്ഷെ സാധാരണക്കാരിൽ സാധാരണക്കാരനായ ഷൂ പോളിഷ് ചെയ്യുന്ന ഒരാളുടെ ചിത്രം ഈ ഫോട്ടോയുടെ ഇടതു കോണിൽ താഴെയായി കാണാം , ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ ആദ്യ സാധാരണ മനുഷ്യൻ ആയി ചരിത്രത്തിൽ ആ മനുഷ്യൻ ഇടം പിടിച്ചു . അപ്പോൾ ഷൂ പോളിഷ് ചെയ്യാൻ കാലു നീട്ടിക്കൊടുത്ത മനുഷ്യനോ ?

അതെ അദ്ദേഹവും ഇതിൽ ഉൾപ്പെടുന്നു , അത് കൊണ്ടുതന്നെ ഈ ചിത്രത്തെ ലോകത്തെ ആദ്യ പബ്ലിക് ഫോട്ടോ ആയി 1939 ൽ പ്രഖ്യാപിക്കപ്പെടുകയും ചെയ്തു . ചരിത്രത്തിൽ ഇങ്ങിനെ സാധാരണ മനുഷ്യരും കടന്നു കയറുന്നു , രാജാക്കന്മാരുടെയും പോരാളികളുടെയും യുദ്ധങ്ങളുടെയും മാത്രമായി ചരിത്രം നില നിൽക്കുകയില്ല സർവ്വ ജീവജാലങ്ങളും ചേർന്നാണ് ചരിത്രത്തിന്റെ നിർമ്മിതി നടത്തുക എന്നതിന് ഉദാഹരണമായി ഈ ചിത്രത്തെയും അതിലെ മനുഷ്യരെയും എടുക്കാം നമുക്ക് .