ഇന്ത്യാ ചൈനാ വളി വളി

0
634

Umer Kutty എഴുതുന്നു

ട്രമ്പ് മോദിയേക്കാൾ വലിയ വിടുവായനാണ് എന്നത് സത്യമാണ് .പക്ഷെ ആ വിടുവായത്തത്തിലും സത്യം കാണും എന്നതും സത്യമാണ് . ഇന്ത്യയിൽ ശുദ്ധവായുവും ശുദ്ധജലവും വൃത്തിയുള്ള നഗരങ്ങളും ഇല്ല എന്ന വലിയ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുന്നു ട്രമ്പ് . ലേശം മാന്യമല്ലാത്ത പരാമർശം ആണിതെന്നു തോന്നും പക്ഷെ ശരിയായി പരിശോധിച്ചാൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആവില്ല , ലോകത്തു പൊലൂഷൻ ഏറെയുള്ള മൂന്നു രാജ്യങ്ങൾ ചൈന ബ്രസീൽ ഇന്ത്യ എന്നിവ തന്നെയാണ് . ഏറ്റവും കൊടുത്താൽ വ്യാവസായികമായി മുന്നേറിയ അമേരിക്കയാണ് അന്തരീക്ഷമാലിന്യം കൂടിയ രാജ്യം എന്ന് നാം കരുതും അത് തെറ്റായ ധാരണയാണ് . എത്രതന്നെ അന്തരീക്ഷ മാലിന്യം ഉണ്ടാകുന്നുവോ അത്

 Umer Kutty
Umer Kutty

നിയന്ത്രിക്കാൻ ഉള്ള സംവിധാനം ഇല്ലാതെ ഒരു വ്യവസായശാലയും അമേരിക്കയിൽ പ്രവർത്തിക്കാൻ ആവില്ല ഓരോ നഗരങ്ങളും അത് കൃത്യമായി മോണിട്ടർ ചെയ്യുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്നു വാട്ടർ സോഴ്‌സുകൾ മാലിന്യമുക്തമാക്കാനും മാലിന്യം ഒഴുക്കുകയോ മറ്റോ ചെയ്‌താൽ കടുത്ത നടപടികൾ എടുക്കാനും അവിടെ സംവിധാനം ഉണ്ട് , പൊതുജനം ഈ കാര്യങ്ങളിൽ ബോധവാന്മാരുമാണ് . പാരീസ് ഉടമ്പടിയിൽ നിന്ന് അവർ പിന്മാറി എന്നത് ശരിയാണ് , അതിനു കാണം ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ആ രാജ്യം അതെ ഉടമ്പടികൾ അംഗീകരിച്ച ചൈനയും ഇന്ത്യയും ബ്രസീലും ഒരു നടപടികളും കൈകൊള്ളാതെ വ്യവസായങ്ങൾ അനുവദിക്കുകയും നാടും നഗരങ്ങളും തോടും പുഴയും എല്ലാം മലിനമായും നില നിർത്തി കൊണ്ട് മുന്നോട്ടു പോകുകയും ചെയ്യുമ്പോൾ നാം മാത്രമെന്തിന് ക്വട്ടോ ഉടമ്പടിയും പാരീസ് ഉടമ്പടിയും അനുസരിക്കണം എന്ന് ചിന്തിച്ചത്‌ സ്വാഭാവികം മതമാണ് അത് കൊണ്ടാണ് അവർ പാരീസ് പ്രമേയത്തിൽ നിന്ന് പിന്നോട്ടു പോയതും …

ചൈനയിൽ നിന്ന് ഇയ്യടുത്ത ദിവസങ്ങളിൽ വന്ന വാർത്ത അതിമാരകമായ വിഷവാതകങ്ങൾ തള്ളുന്ന ഒരു പ്ലാന്റിനെ കുറിച്ചുള്ളതാണ് ലോക വ്യാപകമായി നിരോധിച്ച ഇത്തരം വാതകങ്ങൾ അയൽ രാജ്യങ്ങളെ കൂടി ബാധിക്കുന്ന രീതിയിൽ പുറംതള്ളുന്ന ചിത്രം പുറത്തു വന്നിരുന്നു . രസകരമായ കാര്യം ചൈനയ്ക്കു ഇവയെക്കുറിച്ച് ശരിയായ ബോധം ഉണ്ടെന്നതാണ് . എന്നാൽ ഇന്ത്യയിൽ ഭരണകൂടമോ ജനതയോ ഒരു ഫാക്റ്ററി തള്ളുന്ന വാതകം കൊണ്ടുള്ള പ്രശ്നങ്ങൾ എന്തെന്ന് ശ്രദ്ധിക്കാറില്ല എന്ന് മാത്രമല്ല അഥവാ പരാതികൾ ഉയർന്നാൽ ജനതയെ അടിച്ചമർത്തി വിഷയം ഒതുക്കുക എന്ന നയമാണ് സ്വീകരിക്കാറ് . അമേരിക്കയിൽ നിലവിൽ ഉള്ള നിയമങ്ങൾ അനുസരിച്ച് [ വിവിധ സംസ്ഥാനങ്ങളിൽ നിയമങ്ങൾ മാറും ]പൗരന്മാരുടെ ഭാഗത്തു നിന്ന് പരാതി ഉയർന്നാൽ അതെ കുറിച്ച് അന്വേഷിച്ചു വളരെ പെട്ടെന്ന് റോപ്പോർട്ടു നൽകുകയും കുഴപ്പം ഉണ്ടെന്നു കണ്ടാൽ വ്യവസായ ശാലയോ ഫാക്ടറിയോ അടച്ചിടുകയാണ് ചെയ്യുക ശേഷം പരിഹരിക്കാനുള്ള പദ്ധതികൾക്കു ഒരു കൺസൾട്ടൻസിയെ നിയോഗിച്ചു പ്രശ്നം പരിഹൃതമായതിനു ശേഷം സ്ഥാപനം തുറക്കുകയും ചെയ്യും , ഇങ്ങിനെ സർക്കാർ നിയന്ത്രത്തിൽ ഉള്ള ആയുധ നിർമ്മാണ ശാലകൾ പോലും നിയന്ത്രിക്കപ്പെടുന്നു .

സത്യമാണ് ട്രമ്പ് പറഞ്ഞത് . ഏറ്റവും കൂടുതൽ മലിനമായ രാജ്യങ്ങൾ ഇന്ത്യ ചൈന ബ്രസീൽ ആണ് ബ്രസീലിൽ ഇപ്പോഴും ശുദ്ധ ജല സ്രോതസുകൾ പലതും വലിയ തോതിൽ മലിനപ്പെടാതെ കിടക്കുന്നത് അത് മനുഷ്യ സ്പർശം ഇല്ലാത്ത ഇടങ്ങളിൽ ആണെന്നത് കൊണ്ട് മാത്രമാണ് . പക്ഷെ ചൈനയിലും ഇന്ത്യയിലും ഒരൊറ്റ ജലസ്രോതസ്സും മാലിന്യം കലരാതേയില്ല എന്നതാണ് സത്യം . ഏറ്റവും വലിയ വ്യവസായിക രാജ്യങ്ങൾ ആയ അമേരിക്കയും ജപ്പാനും തള്ളുന്ന മാലിന്യങ്ങൾ ഇന്ത്യ ചൈന രാജ്യങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ കുറവാണ് എന്ന് വരുന്നത് അവിടങ്ങളിൽ കർശന നിയന്ത്രണങ്ങളും ജനങ്ങളുടെ ബോധവും കൊണ്ടാണ് . ഇൻഡ്യാ ചീനാ എന്നിടങ്ങളിൽ ജനം ഒരു ദിവസം വിടുന്ന വളിയുടെ അളവിന്റെ അത്ര മാലിന്യം വരില്ല പല ചെറു രാജ്യങ്ങളിലെയും വ്യവസായിക മാലിന്യത്തിന്റെ തോത് എന്നതാണ് ശരി .

ട്രമ്പ് വിടുവായനാണ് അത് കൊണ്ട് അയാളീ പറഞ്ഞ കാര്യങ്ങൾ സത്യമല്ലാതെ ആകുന്നില്ല . ഞാൻ കാത്തിരിക്കുകയാണ് വലിയ തള്ളുകളുമായി ലോക വേദികളിൽ വലിയ തലയിൽ കെട്ടും കെട്ടി നിറഞ്ഞാടുന്ന ഇന്ത്യൻ ഭരണാധികാരികളെ മുന്നിലിരുത്തി ട്രമ്പിനെ പോലുള്ള ഒരാൾ അവരെ നാറ്റിക്കുന്നത് കാണാൻ ആയി ..
എന്നാലിലെങ്കിലും ലേശം ബോധം വന്നേക്കാം ..