പൂതലിച്ച സാംസ്ക്കാരിക ശേഷിപ്പുകളെ ചുവപ്പു പുതപ്പിച്ചു എഴുന്നള്ളിക്കുന്ന നാടകങ്ങൾ

    0
    90

    ഉമ്മർകുട്ടി

    ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കുവാൻ ഈ മാതിരി പ്രദർശനങ്ങൾ വേണമെന്ന് ആരാണ് നിങ്ങൾക്ക് പറഞ്ഞുതന്നത് ? നിങ്ങൾ യഥാർത്ഥ കമ്യൂണിസം അറിയുന്നവരും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരും അതിനെ വ്യാഖ്യാനിക്കാനും സാമാന്യ ജനത്തിനു അതിന്റെ വെളിച്ചത്തിൽ സേവനം നൽകുവാൻ പ്രാപ്‍തിയുള്ളവരും കമ്യൂണിസ്റ്റു സംഘടനാ രീതിയനുസരിച്ച് പ്രവർത്തിക്കുന്നവരും ആണെന്നാൽ എന്തിനിത്തരം കപട നാടകങ്ങൾ ?

    കാലഘട്ടത്തിനു അനുസരിച്ച് വ്യാഖ്യാനം ചെയ്തു സാമൂഹിക ശാസ്ത്രത്തിന്റെ രീതി ശാസ്ത്രമനുസരിച്ച് മാറ്റങ്ങൾ വരുത്തി തിരുത്തി മുന്നോട്ടു പോകാനുള്ള ശാസ്ത്രീയ സോഷ്യലിസവും കമ്യൂണിസവും നിങ്ങൾക്ക് വശമാണ് എങ്കിൽ ആ പ്രത്യയ ശാസ്ത്രം മാത്രം മതിയാകും നിങ്ങളെ നയിക്കാനും നിങ്ങളാൽ നയിക്കപ്പെടാനുതകുന്ന രീതിയിൽ നിങ്ങളിൽ ജനത വിശ്വാസമർപ്പിക്കുവാനുമെന്നു മനസ്സിലാക്കാതെ പൂതലിച്ച സാംസ്ക്കാരിക ശേഷിപ്പുകളെ ചുവപ്പു പുതപ്പിച്ചു എഴുന്നള്ളിക്കുന്ന നിങ്ങളുടെ ഈ വൃത്തികെട്ട നാടകങ്ങൾ ഉണ്ടല്ലോ അത് കാവി ചുവന്നു കമ്യൂണിസ്റ്റാകൽ പോലുമല്ല, ചുവപ്പു മങ്ങി കാവിയാകലാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനു മറുപടി പറയാൻ തക്ക ബൗദ്ധിക ശേഷി പോലും നിങ്ങൾക്കില്ലാതായിരിക്കുന്നു എന്നതിന്റെ തെളിവും നേർക്കാഴ്ചയുമാണിതെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ .