ആഫ്രോ അമേരിക്കക്കാരിൽ കോവിഡ് ബാധ കൂടുതലെന്ന് ട്രമ്പ്, കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഇന്ത്യയിലും

72

Umer Kutty

ആഫ്രോ അമേരിക്കക്കാരിൽ കോവിഡ് ബാധ കൂടുതലെന്ന് ട്രമ്പ്, കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഇന്ത്യയിലും. കോവിഡ് ബാധ മുസ്ലിംകൾ കാരണമെന്ന് പ്രചാരണം ഉത്തരേന്ത്യയിൽ മുസ്ലികൾ ആക്രമിക്കപ്പെട്ടു തുടങ്ങി .
ഏതൊരു ദുരന്തത്തെയും രാഷ്ട്രീയ ലാഭമായി മാറ്റാവുന്നതിന്റെ ഉദാഹരണമാണ് ട്രമ്പിന്റെ മേൽ പ്രസ്താവനയും ഇന്ത്യയിലെ ആക്രമണങ്ങളും .

ട്രമ്പ് കണക്കുകൾ ഉദ്ധരിച്ച് ഇത് പറയുമ്പോൾ തന്നെ യു എസ് ദുരന്ത നിവാരണ സേനയിലെ അംഗം അത് നിഷേധിക്കുന്നുമുണ്ട് . ചിലപ്പോൾ സത്യമാകാം ട്രമ്പ് പറഞ്ഞത് . വെള്ളക്കാരെയും മറ്റു കുടിയേറ്റക്കാരെയും അപേക്ഷിച്ച് മോശമായ ജീവിതാവസ്ഥയാണ് ആഫ്രോ അമേരിക്കൻ വംശജരുടേത് ആരോഗ്യ കാര്യത്തിൽ മറ്റുമേഖലയിലെന്നത് പോലെ അവർക്ക് ദാരിദ്ര്യം ഉണ്ട് സ്വാഭാവികമായും വെള്ളക്കാരനും ഇന്ത്യൻ കുടിയേറ്റക്കാരനും മറ്റും കിട്ടുന്ന സൗകര്യം അവർക്കു പലർക്കും ലഭ്യമല്ല അപ്പോൾ പൊതുവെ ആരോഗ്യം കുറഞ്ഞ വൃദ്ധരും സ്ത്രീകളും കുട്ടികളും അവരുടെ ഇടയിൽ ഉണ്ടാകാം അപ്പോൾ കോവിഡ് ബാധയുടെ റേറ്റും അധികമായിരിക്കും ..
പക്ഷെ ട്രമ്പ് ഇത് വിളിച്ചു പറയുന്നത് എന്തിന് ? അത് നവ ലിബറൽ കാലത്തു അമേരിക്കയിൽ വളർന്നു വരുന്ന കുടിയേറ്റ കറുപ്പ് വിരുദ്ധ മനോഭാവത്തിൽ നിന്ന് മുതലെടുത്തു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രമാണ് .

ഒരു വശത്തു രോഗം പരത്തുന്ന കറുത്ത അരാജക ജീവിതവും കുറ്റവാളികളുടെ റേറ്റ് കൂടിയതുമായ ആഫ്രിക്കൻ വംശക്കാരും തവിട്ട് നിരക്കാരും സങ്കര ജാതിക്കാരും നില നിൽക്കുന്നു ആ സമൂഹം നിങ്ങൾ ശുദ്ധ രക്തക്കാരായ വെള്ള വംശത്തിനു രോഗം പോലും നൽകുന്ന തരത്തിൽ ഭീഷണിയായി നില നിൽക്കുന്നു എന്ന് പ്രചരിപ്പിക്കുക . ജനാധിപത്യത്തിന്റെ സഹായത്തോടെ അധികാരത്തിൽ കയറിയ ഒരു ഫാസിസ്റ്റാണ് അയാളെന്നു അയാളെന്നു നവ നാസികളുടെ വോട്ടിലാണ് അയാളുടെ കണ്ണെന്ന് മനസ്സിലാക്കാൻ ഈ ദുരന്ത കാലത്തു പോലും അയാൾ കറുപ്പെന്നും വെളുപ്പെന്നും മനുഷ്യരെ വേർതിരിച്ചു പറയുന്നതിൽ നിന്ന് വായിക്കിച്ചെടുക്കാം.

ഇന്ത്യയിൽ ഇപ്പോൾ വെളുപ്പും കറുപ്പും പറഞ്ഞിട്ട് കാര്യമില്ല അതിന്റെ ആവശ്യം ഇപ്പോഴില്ല വർണ്ണ വ്യവസ്ഥയൊക്കെ മനു ധർമ്മം ഭരണഘടന ആയതിനു ശേഷം ആലോചിക്കാം .. അപ്പോൾ വർണ്ണം ഏതായാലും അപരവൽക്കരണത്തിന് വേണ്ടിയും രാഷ്ട്രീയലാഭത്തിനു വേണ്ടിയും ഒരു മുഖ്യ ശത്രു വേണ്ടതുണ്ട് അത് ഇവിടുത്തെ ഫാസിസ്റ്റ് പാർട്ടികൾ നേരത്തെ തന്നെ മുസ്ലിംകൾ ആണെന്ന് തീരുമാനിച്ചിട്ടുമുണ്ട് . ഇതാ ഇപ്പോൾ നിസാമുദ്ധീനിലെ തബ്‌ലീഗ് കാമ്പുമായി ബന്ധപ്പെട്ടു മറ്റൊരവസരം കൂടി വീണു കിട്ടിയിരിക്കുന്നു കോവിഡ് പ്രചരിപ്പിക്കുന്ന വിഭാഗം മുസ്ലിംകളാണ് എന്നാണ് പ്രചാരണം ഇതേറ്റെടുത്തിരിക്കുന്നത് ഫാസിസ്റ്റുകൾ മാത്രമല്ല ഇവിടത്തെ പത്രങ്ങൾ മറ്റു മാദ്യമങ്ങൾ സോഷ്യൽ മീഡിയാ പ്രചാരകർ ലിബറലുകൾ യുക്തിവാദികൾ എന്ന് വിളിക്കപ്പെടുന്നവർ എല്ലാം എല്ലാം ഇതേറ്റെടുത്തിട്ടുണ്ട് തബ്‌ലീഗ് വൈറസ് ബാധ എന്ന് ടൈറ്റിൽ കൊടുത്തത് ഒരു മലയാള ചാനൽ കൂടിയാണ് എന്ന് തോന്നുന്നു . ഇന്നിപ്പോൾ മുസ്ലിം വൈറസ് എന്നാണ് ഇന്നലെയും മിഞ്ഞാന്നുമായി ഗുജറാത്തിലും മറ്റ് ഉത്തരേന്ത്യൻ പ്രദേശങ്ങളും സംഘടിച്ചു മുസ്ലിംകളെ ആക്രമിച്ച സംഘങ്ങൾ ആക്രോശിക്കുന്നത് .

താൽക്കാലിക ലാഭത്തിനായൊന്നുമല്ല ഈ പ്രചാരണവും ആക്രോശങ്ങളുമെന്നു മനസ്സിലാക്കുക രണ്ടായിരത്തി ഇരുപത്തി അഞ്ചിന് മുൻപ് ഇന്ത്യയുടെ ഭരണം ആർ എസ് എസ് കൈകളിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തിലേക്കു കടക്കുകയാണ് സംഘപരിവാരം അതിനായി നില മൊരുക്കുന്നതിനു വേണ്ടി ഭരണ തുടർച്ച ലഭ്യമാവേണ്ടതുണ്ട് . മുസ്ലിമെന്ന മുഖ്യ ശത്രു അപ്പുറത്തുണ്ടായാൽ മറ്റെല്ലാ വൈകാരിക പ്രശ്നങ്ങളെയും മറികടന്ന് ഹിന്ദു രാഷ്ട്ര സ്ഥാപനം സാധ്യം ആകുമെന്ന് തന്നെയാണ് സംഘപരിവാരം കരുതുന്നത് അതിനായി അവർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയും ഏതൊരു ദുരന്തത്തെ പോലും അനുകൂലമാക്കി എടുക്കുകയും ചെയ്യുന്നു