സ്വകാര്യവത്കരണം അമേരിക്കൻ-യൂറോപ്യൻ രാജ്യങ്ങളുടെ കൊറോണ പ്രതിരോധങ്ങൾക്കു വെല്ലുവിളി

97

Umer Kutty

യൂറോപ്പിൽ, അമേരിക്കയിൽ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്നത് ഇൻഷുറൻസ് കമ്പനികൾ ആണ് . വൃദ്ധരുടെ ആരോഗ്യപാലനവും ഇൻഷുറൻസ് കമ്പനികളുമായി ബന്ധപ്പെടുത്തിയാണ് . ലോക്ക് ഡൌൺ വന്നതോടെ പല കമ്പനികളും താൽക്കാലികമായി അവരുടെ പ്രവർത്തനങ്ങൾ നിർത്തിവച്ചു . അങ്ങിനെ നിർത്തിവയ്ക്കുമ്പോൾ പിന്നീട് കമ്പനി ജീവക്കാർക്കു ഇൻഷുറൻസ് സംരക്ഷണം നൽകാൻ കമ്പനികൾക്ക് ബാധ്യതയില്ല . ഇവിടെയാണ് അവിടങ്ങളിലെ ആരോഗ്യരംഗം തകിടം മറിഞ്ഞത് . സ്വകാര്യ ക്ലിനിക്കുകൾ അല്ലാതെ സർക്കാർ ക്ലിനിക്കുകൾ എന്ന സംവിധാനം അവിടത്തെ മിക്ക സ്റ്റേറ്റുകളിലും ഇല്ല .

സ്വകാര്യ ക്ലിനിക്കുകൾ ഇൻഷുറൻസ് കാർഡില്ലാതെ കേവലം ജലദോഷത്തിനു പോലും ചികിത്സ നൽകുകയില്ല . വൃദ്ധന്മാരാവട്ടെ അവർക്കു വരുമാനം ഉള്ള കാലം മുഴുവൻ കനത്ത നികുതി നൽകി വാർദ്ധക്യകാലത്തു ഭരണകൂടം നൽകുന്ന സേവനങ്ങൾ സ്വീകരിച്ചു ചികിത്സയും മറ്റും ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ നടത്തുകയാണ് ചെയ്യുക . അത് കൊണ്ടുതന്നെ ചികിത്സക്കായി മരുന്നിനായി പ്രത്യേകിച്ച് എന്തെങ്കിലും ബാങ്കിൽ ഇടുകയോ മറ്റോ ചെയ്യുകയുമില്ല . സർവ്വീസ് മേഖല ആകെ തകിടം മറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായത് വൃദ്ധ ജനമാണ് . പൊതുവെ സർക്കാർ സർവ്വീസ് എന്നത് അവിടങ്ങളിൽ ഇല്ല . വളണ്ടിയർ സേവനമാണ് പലപ്പോഴും തുണയാകുക, നമ്മുടെ നാട്ടിലേതുപോലെ നഴ്സിങ് ക്ളീനിങ് ഫാർമസി ആരോഗ്യ സേവന പ്രവർത്തികൾ തുടങ്ങിയവയ്ക്കു ആവശ്യത്തിൽ അധികം ആളുകൾ ലഭിക്കുന്ന ഇടമല്ല യൂറോപ്പ് . കോവിഡ് ബാധ ഉണ്ടായപ്പോൾ സഹായം വേണ്ടുന്ന വൃദ്ധ ജനങ്ങൾക്ക് ആവശ്യമായ വളണ്ടിയർ സേവനങ്ങൾക്ക് ആളുകളെ കിട്ടാതെ ആയി . ആരോഗ്യ സേവനരംഗത്തു ആളുകൾ തികയാതെ വന്നു . പുതുതായി ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടായില്ല . നമ്മുടെ നാട്ടിലെ പോലെ അത്യാവശ്യ ഘട്ടങ്ങളിൽ നഴ്‌സുമാരെയും ആരോഗ്യപ്രവർത്തകരെയും ജോലിക്കെടുക്കാൻ അവിടെ ആവികയുമില്ല . അതിന്റെ പ്രൊസീജിയർ വളരെ സങ്കീർണ്ണമാണ് ,

നമുക്ക് പട്ടാള സർവീസുകളിൽ നഴ്‌സുമാർ ഡോക്ക്ട്ടർമാർ പോലുള്ളവ സ്ഥിരമായി ഉണ്ടല്ലോ അത് പോലെ യൂറോപ്പിലെ മിക്ക പട്ടാള ദളങ്ങൾക്കും അങ്ങിനെ സംവിധാനം ഇല്ല അതിനും കമ്പനികളുമായി കരാറുകളിൽ ഏർപ്പെടുകയാണ് ചെയ്യുക . കരാർ അനുസരിച്ച് കോവിഡ് പോലുള്ള അസുഖങ്ങൾ വന്നാൽ അവരുടെ സേവനം ലഭ്യമാകണം എന്നില്ല . സത്യത്തിൽ സ്വകാര്യമേഖലയെ സമ്പൂർണ്ണമായി ആശ്രയിച്ചതിന്റെ ഫലം കൂടിയാണ് പട്ടാള സേവനം പോലും ആവശ്യപ്പെടാൻ ആവാത്ത രീതിയിൽ യൂറോപ്പ് പ്രശ്നങ്ങളിൽ വീണു പോയതെന്ന് പറയാം .ലോകത്തു യുദ്ധം കൊണ്ടും ക്ഷാമം പ്രകൃതി ക്ഷോഭങ്ങൾ ,പ്ളേഗ് പോലുള്ള മഹാമാരികൾ ഒക്കെ ഏറ്റവും കൂടുതൽ അനുഭവിച്ച ജനതയാണ് യൂറോപ്പിലേത് . ഈ പ്രതിസന്ധിയെയും അവർ മറികടക്കും നമുക്ക് കൈകോർക്കാം ആ ജനതയ്ക്കു ഒപ്പം നില കൊള്ളാം .

വിവരങ്ങൾക്ക് കടപ്പാട് :- സഹപ്രവർത്തകൻ ജെറോം ഫിലിപ് സൈപ്രസ്

Advertisements