എന്ത് കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാമതാണ് എന്ന് നാം പറയുന്നു ?

119

Umer Kutty

എന്ത് കൊണ്ട് കേരളം ഇന്ത്യയിൽ ഒന്നാമതാണ് എന്ന് നാം പറയുന്നു ?

തമിഴ് നാട്ടിലെ പോലെ വിശാലമായ റോഡുകൾ ഇവിടെ ഉണ്ടോ മഹാരാഷ്ട്ര പോലെ വ്യവസായങ്ങൾ ഉണ്ടോ ഹരിയാന പോലെ പഞ്ചാബ് പോലെ കൃഷിയും വ്യവസായവും റോഡുകളും ഉണ്ടോ ? ഉത്തരം ഇല്ല എന്നാണ് .
പക്ഷെ അവിടങ്ങളിൽ ഇല്ലാത്ത പലതും ഇവിടെ ഉണ്ട് , അതിൽ ഒന്നാമത് ബുദ്ധിയും വിദ്യാഭ്യാസവുമുള്ള ജനതയാണ് നാമെന്നതാണ് , നമ്മുടെ കയറ്റുമതിയിൽ ഒന്നാമതായുള്ള ഒന്ന് . നാം ഗോ മൂത്രം കുടിക്കില്ല നമ്മുടെ ആരോഗ്യബോധം മറ്റേതൊരു സംസ്ഥാനത്തേക്കാളും മികച്ചതാണ് , നമ്മുടെ ആരോഗ്യരംഗവും ഒന്നാമതാണ് . ഞാൻ എന്റെഅയൽ ഗ്രാമമായ മുണ്ടേരിയിലെ ഒരു കുട്ടികളുടെ ഹെൽത് ക്ലിനിക് കണ്ടു വിദേശങ്ങളിൽ കാണുന്നത് പോലെ വളരെ വൃത്തിയായി മികച്ച ആധുനിക സിസ്റ്റത്തോടെ നടത്തപ്പെടുന്ന ഒന്ന് . പരിമിതമായ സൗകര്യങ്ങളിൽ മനോഹരമായി അങ്ങിനെ ഒരു ക്ലിനിക്ക് മികച്ച ഡോക്ട്ടർമാർ . ചൂട് കാലത്തു ലേശം ബുദ്ധിമുട്ടു ഉണ്ടാവുമെന്ന് തോന്നുന്നു ,അത് പരിഹരിക്കാൻ മുറ്റത്തു മരങ്ങൾ നടേണ്ടതുണ്ട് പൂവാകകൾ പോലെ പെട്ടെന്ന് വളരുന്ന മരങ്ങളും വള്ളികളും പടർത്തിയാൽ തണലൊരുക്കാൻ ആവുമവിടെ . വിഷയം മാറ്റുന്നില്ല എന്ത് കൊണ്ട് നാം ഒന്നാമത് ? എന്ത് കൊണ്ട് ചൈനയിലെ വുഹാൻ പോലെ ഇവിടെ കൊറോണ പടർന്നു പിടിച്ചില്ല ? ഗോമൂത്രവും പച്ചക്കറിയും ചാണകവും ഉപയോഗിച്ചത് കൊണ്ടാണോ ? അല്ല നമുക്ക് അറിവുണ്ട് ലോകത്തെ ഏതൊരു ചലനവും മനസ്സിലാക്കാൻ നമുക്ക് കഴിവുണ്ട് നാം യാത്രക്കാരാണ് നാം വായനക്കാരാണ് അന്വേഷണ ത്വരയുണ്ട് . അത് കൊണ്ടുതന്നെ കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കാനും പ്രിവൻഷനുകൾ കൈക്കൊള്ളാനും നമുക്ക് കഴിവുണ്ട് . നാം വിചാരിക്കുന്നു നമ്മെക്കാൾ ഇൻഫ്രാസ്ട്രക്ച്ചർ മറ്റിടങ്ങളിൽ ഉണ്ടെന്ന് .പക്ഷെ അതെല്ലാം നഗര പരിസരങ്ങളിലാണ് , എനിക്കറിയാം നമ്മുടെ ഗ്രാമീണ റോഡുകൾ ജല വിതരണ സംവിധാനം ഗ്രാമീണ ബാങ്കുകൾ സഹകരണ സംഘങ്ങൾ ആശുപത്രികൾ ഫോൺ സൗകര്യങ്ങൾ വിദ്യാലയങ്ങൾ ഹെൽത് സെന്ററുകൾ എല്ലാമെല്ലാം ആർക്കും എപ്പോഴുംലഭ്യമാകുമാകത്തക്കരീതിയിൽ വീട്ടു മുറ്റങ്ങളിലാണ് മറ്റൊരു സംസ്ഥാനത്തും അങ്ങിനെ ഇല്ല എന്ന് പലയിടങ്ങളിലും യാത്ര ചെയ്തിട്ടുള്ള എനിക്കറിയാം എന്തിനധികം പറയുന്നു ഒരു വിധം നല്ല സംസ്ഥാനമായ ഗോവയിൽ പോലും എനിക്കതു അനുഭവപ്പെട്ടിട്ടുണ്ട് . ഉറപ്പാണ് നാമാണ് ഒന്നാമത് .
നിപയിൽ നിന്ന് നമുക്ക് പാഠം ഉൾക്കൊള്ളാനായി, രണ്ടാമത് നീപ വന്നപ്പോൾ നാമത് പകരാതെ നോക്കി , ഇപ്പോൾ കൊറോണ വന്നപ്പോഴും നാം കാഷ്വാലിറ്റികൾ ഒന്നുമുണ്ടാകാതെ ഇതുവരെ പിടിച്ചു നിന്നിരിക്കുന്നു ജനം സഹകരിക്കാതെ ഇതൊന്നും സാധ്യമാകില്ല ഭരണ കൂടം പ്രവർത്തിക്കാതെ ഇത് നടക്കില്ല നമ്മുടെ ഡോക്ക്ട്ടർമാരും നഴ്‌സുമാരും ആരോഗ്യപ്രവർത്തകരും എല്ലാമെല്ലാം കൈകോർത്തു പ്രവർത്തിക്കുന്നു ഭരണകൂടം നന്നായി കോർഡിനേറ്റു ചെയ്തിരിക്കുന്നു അവരുടെ സേവനങ്ങൾക്ക് നന്ദി . നേരത്തെ ഞാൻ പറഞ്ഞു ആഘോഷ പ്രിയരും ഉല്സവ പ്രിയരുമായ നാം വലിയ തോതിൽ ഗാതറിംഗ് ചെയ്യുന്നവരാണ് . തീർച്ചയായും പൊങ്കാല പോലെയുള്ള വലിയ ആൾകൂട്ടം ഒത്തു ചേരുമ്പോൾ സംഘാടകരും പ്രാദേശിക ഭരണകൂടവും സംസ്ഥാന ഭരണകൂടവും ശ്രദ്ധയോടെ അവിടം കൈകാര്യം ചെയ്യണം പുറത്തു നിന്ന് പൊങ്കാല കാണാൻ വരുന്നവരെ അന്യസംസ്ഥാനക്കാരെ ആരോഗ്യ പ്രശ്നമുള്ളവരെ ഒക്കെ നിരീക്ഷിക്കണം വലിയ ടാസ്ക്ക് ആണെന്നറിയാം എന്നാലും നമുക്കതു ചെയ്യനാകും വലിയ പ്രളയത്തെ നേരിട്ടിടവരാണ് നാം പ്രത്യേക വളണ്ടിയർ സംവിധാനം ഉണ്ടാക്കണം …
മറ്റുള്ളവർ ഗോമൂത്രവും ചാണകവും ചേർത്തു തിന്നു കൊറോണ നേരിടട്ടെ, നമ്മുടെ ആളുകൾ അവയിൽ ചെന്ന് ചാടില്ല എന്ന് എനിക്കുറപ്പാണ് . പരമ വിഡ്ഢിയായ ഏറ്റവും കുറഞ്ഞ ഐ ക്യൂ ഉള്ള നാലാം കിട സംഘികളിൽ ഒരാൾ പോലും അത്തരം ഒരു പോഴത്തം ചെയ്യില്ല കേരളത്തിൽ . നാം പല വിഡ്ഢിത്തങ്ങളും ചെയ്യാറുണ്ട് പെട്ടെന്ന് പണം നേടാൻ പണമിരട്ടിപ്പ് മുതൽ ആടും തേക്കും മാഞ്ചിയവും ശബരീനാഥനും സോളാറും ഒക്കെ പരീക്ഷിച്ചു പണം പോകും . നിധി വേട്ട നടത്തും ഇരുതല മൂരി തേടിപ്പോകും വെള്ളി മൂങ്ങയെ പിടിക്കാൻ പോകും നാഗമാണിക്യം തിരയും ഇതെല്ലാമുണ്ട്‌ . പക്ഷെ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പൊതുസേവന രംഗത്തുമൊക്കെ നാം മറ്റാരേക്കാളും മുന്നിലാണ് വിഡ്ഢികൾ ന്യൂനപക്ഷവും ബൗദ്ധിക മേന്മയുള്ളവർ ഭൂരിപക്ഷവുമായ ഈ സംസ്ഥാനത്തു നമുക്ക് വിഡ്ഢികളെ തിരിച്ചറിയാൻ പെട്ടെന്ന് ആകുകയും ചെയ്യുന്നു . സന്ഘി രാഷ്ട്രീയക്കാരെ മാത്രം ശ്രദ്ധിച്ചാൽ മതിയാകും അവരുടെ ബൗദ്ധിക നിലവാരവും നിലപാടും എവിടെയെന്നും എന്തെന്നും തിരിച്ചറിയാൻ ..

അപ്പോഴും ഞാൻ പറയുന്നു കൊറോണ നേരിടാൻ നാം ഗോമൂത്രം പ്രയോഗിക്കില്ല ഏറ്റവും താണ നിലവാരത്തിലുള്ള സംഘി പോലുമതു ചെയ്യില്ല കാരണം നാം ബുദ്ധിയുള്ള ജനതയാണ് നാം ഇന്ത്യയിൽ ഒന്നാമതാണ് ..