മൈസൂർ തിരുവനന്തപുരം സ്കാനിയയിൽ യാത്ര ചെയ്ത യാത്രക്കാരന്റെ ദുരനുഭവം .ഇത്തരം ജീവനക്കാർ മൂലമാണ് പ്രീമിയം സർവീസുകളിൽ നിന്ന് KSRTC ജീവനക്കാരെ മുഴുവൻ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടാവുന്നത് ‘ കുറിപ്പ് വായിക്കാം .
Umer Mukhtar
അങ്ങേയറ്റത്തെ ദേഷ്യത്തോടെയും, നീരസത്തോടെയുമാണ് ഈ കുറിപ്പ് എഴുതുന്നത്. ഇന്നലെ(30-4-2022) മൈസൂർ നിന്ന് വൈകീട്ട് നാട്ടിലേക്ക് കേരള rtc യുടെ വോൾവോ വഴി കോഴിക്കോട്ടേക്ക് വരികയുണ്ടായി. KERALA RTC Journey Date :30-Apr-2022 18:45,Trip Code :1845MSETVM,Bus Number :RP660,Depot :TRIVANDRUM,. ( ഓർഡിനറി ബസുകൾ ഒഴിവാക്കി അല്പം പണം കൂടുതൽ മുടക്കി വോൾവോ, സ്കാനിയ തുടങ്ങിയ ബസ് തിരഞ്ഞെടുക്കുന്നത് ദീർഘ ദൂര യാത്രയിലെ ക്ഷീണം ഒഴിവാക്കാനും പെട്ടന്ന് എത്താനും വേണ്ടിയുമാണ്.സാധാരണ കർണാടക rtc യാണ് ഞാൻ കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. വിലയിലെ വിത്യാസവും, വൃത്തിയുള്ള വണ്ടികളും, മാന്യമായ പെരുമാറ്റവും തന്നെയാണ് അതിന്റെ കാരണം. എനിക്ക് വരേണ്ട സമയത്ത് കർണാടക വണ്ടി ഇല്ലാത്ത ഒറ്റ കാരണം കൊണ്ട് മാത്രമാണ് കേരള rtc യുടെ സ്കാനിയ ബുക്ക് ചെയ്തത്)
കഴുകിയിട്ട് ആഴ്ചകൾ ആയെന്ന് തോന്നിക്കുന്ന വണ്ടിയാണ് സർവീസ്നായി എത്തിയിട്ടുണ്ടായിരുന്നത്. അത് പോട്ടെ,ചുരം കഴിഞ്ഞ ഉടനെയുള്ള ഈങ്ങാപുഴയിലായിരുന്നു എനിക്ക് ഇറങ്ങേണ്ടിയിരുന്നത്.സമയം 11 രാത്രി മണി കഴിഞ്ഞിട്ടുണ്ട്. ഈങ്ങാപുഴ ഇറങ്ങണം എന്ന് പറഞ്ഞ എന്നോട് അവിടെ ഒന്നും നിർത്തി തരാൻ പറ്റില്ല, വേണമെങ്കിൽ താമരശ്ശേരി ഇറങ്ങിക്കോളാനാണ് ഡ്രൈവർ പറഞ്ഞത്.രാത്രി 10 മണിക്ക് ശേഷം പാസഞ്ചർ പറയുന്ന സ്ഥലത്ത് നിർത്തി കൊടുക്കേണ്ടതില്ലേ എന്ന് ചോദിച്ചപ്പോ ആ നിയമം ഒക്കെ എടുത്ത് കളഞ്ഞ് എന്നായി.
എന്റെ ചേട്ടാ ഒരു അഞ്ച് സെക്കന്റ് പോരെ നിർത്താൻ, ഈങ്ങാപ്പുഴയിലേക്ക് തിരിച്ച് താമരശ്ശേരി യിൽ നിന്ന് 6 km ഉണ്ടല്ലോ… അത് തിരിച്ചു വരണം എന്നാണോ നിങ്ങൾ പറയുന്നത്..??
അത് താൻ എന്തേലും ചെയ്യ് എന്നായി അയാൾ. നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ ഈങ്ങാപ്പുഴ കാത്ത് നിന്ന സുഹൃത്തിനോട് കാര്യം പറഞ്ഞു താമരശ്ശേരിക്ക് വരാൻ പറഞ്ഞു. പക്ഷെ പ്രശ്നം ഇതായിരുന്നില്ല. ആ വണ്ടിയിൽ യാത്ര ചെയ്തിരുന്ന ഒരു പെൺ കുട്ടിക്ക് താമരശ്ശേരിക്ക് തൊട്ട് മുന്നേയുള്ള സ്റ്റോപ്പ്‌ലാണ് ഇറങ്ങേണ്ടിയിരുന്നത്. അവരോടും ഇത് തന്നെ അയാൾ ആവർത്തിച്ചു. എന്റെ കാര്യം വിട്, ഇതൊരു പെൺ കുട്ടിയല്ലേ..! നിങ്ങൾ ആ പരിഗണന കൊടുക്കെന്ന് പറഞ്ഞപ്പോ ‘നിങ്ങക്ക് നിർത്തി തന്നാൽ ബാക്കി ഉള്ളോർക്കൊക്കെ ഇതേ പോലെ നിർത്തി കൊടുക്കേണ്ടി വരും’ എന്ന ഊള ന്യായമാണ് ആ ഡ്രൈവർ പറഞ്ഞത്. റോഡ് സൈഡിൽ വീട് ആയിട്ട് പോലും ഒരു 5 സെക്കന്റ് നേരത്തെ കാര്യത്തിന് അയാൾ നിർത്തിയില്ല.പെൺ കുട്ടികൾക്ക് നിർത്തി കൊടുക്കാനുള്ള നിയമം ഇല്ലെ എന്ന് ചോദിച്ചപ്പോ… ആ എനിക്കറിയാൻ പാടില്ല, ഞാൻ അവിടെ നിർത്തും വേണമെങ്കിൽ ഇറങ്ങിയേക്ക് എന്നായി ആ മോൻ. തനിക്ക് പിന്നെ എന്താടോ അറിയാ.. എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ നേരെ അസഭ്യ വർഷമായി.
ഈ കാര്യങ്ങളൊക്കെ ആ പെൺ കുട്ടി അവരുടെ ഉപ്പയെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പെൺ കുട്ടി പറഞ്ഞ സ്റ്റോപ്പിൽ നിർത്താതെ പോയ ആ വണ്ടി താമരശ്ശേരിയിൽ വെച്ച് ഈ കുട്ടിയുടെ ഉപ്പ ബൈക്ക് വട്ടം വെച്ച് പിടിച്ചു. ഡ്രൈവറോട് ഇതേ ചൊല്ലി കയർത്തു. അങ്ങനെ തോന്നുമ്പോ നിർത്താൻ പറ്റില്ല എന്ന മുരടൻ വാദത്തിൽ അയാൾ ഉറച്ചു നിന്നു.
‘നിങ്ങൾ നിയമം വിട്, ഒരു സാമാന്യ മര്യാദ അല്ലെ.. ഒരു പെൺകുട്ടി 11:15 ന് ശേഷം അവർക്ക് സുരക്ഷിതം എന്ന് തോന്നുന്ന സ്ഥലത്ത് ഇറക്കാൻ പറയുമ്പോ ഇറക്കുന്നത്, തനിക്കും ഇല്ലെടോ ഭാര്യയും മക്കളും എന്ന് ഞാൻ ചോദിച്ചപ്പോ ആ നാറി തന്ന മറുപടി താൻ തന്റെ പണി നോക്ക്, എനിക്ക് സൗകര്യമില്ല എന്നാണ് .പിന്നെ വണ്ടി എടുത്ത് പോവാൻ ഉള്ള ശ്രമവും.ആ ഉപ്പയെയും ക്രോസ്സ് വെച്ച വണ്ടിയും ഇടിച്ചിട്ട് പോവാൻ ഉള്ള ശ്രമം കൂടെ ആയതോടെ നാട്ടുകാർ കൂടി. പിന്നെ അയാളുടെ തെറി പാട്ട് നാട്ടുക്കാർക്ക് നേരെ ആയിരുന്നു. അപ്പോളേക്കും asi റാങ്കിലുള്ള ഒരു പോലീസ് എത്തി.
ഒരു തരി പോലും വിട്ട് തരാൻ ഇയാൾ തയ്യാറായില്ല. ഒടുവിൽ കണ്ടക്ടർ ആ ട്രിപ്പ് ക്യാൻസൽ ചെയ്ത് ആ കുറ്റം കൂടെ ആ രക്ഷിതാവിന്റെ പിരടിയിൽ ഇടാനാണ് നോക്കിയത്. പോലീസ് ഇടപെട്ട് പിന്നെ പറഞ്ഞ് ഒതുക്കിയാണ് പിന്നെ യാത്ര അവർ തുടരുന്നത്.
ഇനി ജനങ്ങളോടാണ്. ഈങ്ങാപുഴ ഇറങ്ങേണ്ട ആൾ ആ പെൺകുട്ടി ആണെന്ന് കരുതുക.അവിടെ നിർത്താതെ ഒരു 6 km മാറി ബസ് നിർത്തുന്നു.( ഇന്നലെ പെരുന്നാൾ തിരക്കൊക്കെ കാരണം നാടും നഗരവും ഉണർന്നത് കൊണ്ട് ജനങ്ങൾ ഉണ്ടായി. ഇതില്ല എന്ന് സങ്കൽപ്പിക്കുക.) അടുത്ത ബസ് വരുന്ന വരെ ആ കുട്ടി അവിടെ കഴിയേണ്ടി വരും, 11 മണി കഴിഞ്ഞത് കൊണ്ട് എത്ര ബസ് ഉണ്ടാവും എന്ന് ചോറ് കഴിക്കുന്ന ആൾക്ക് ഊഹിക്കാവുന്നതേ ഉള്ളൂ., ഇനി ബസ് കിട്ടിയില്ലേൽ കാണുന്ന വണ്ടിക്ക് ലിഫ്റ്റ് ചോദിക്കാൻ തയ്യാറാവേണ്ടി വരും.എന്ത് സുരക്ഷിതമാണ് ഇതൊക്കെ?.ഇങ്ങനെ ആണോ ഒരു പ്രായപൂർത്തിയായ പെൺ കുട്ടിക്ക് രാത്രി നൽകേണ്ട പരിഗണന.
Ksrtc എന്ന പ്രസ്ഥാനം ഒരു സ്ത്രീക്ക് നൽകുന്ന പരിഗണയാണോ ഇതൊക്കെ??. നിങ്ങൾ തോന്നുന്നിടത് രാത്രി നിർത്തി തുടർന്ന് ഉണ്ടാവുന്ന ഭവിഷ്യത്തുകൾ ക്ക് ആര് സമാധാനം പറയും.! ഒരുപാട് സമയം ഇങ്ങനെ കയറി ഇറങ്ങുന്നതിൽ നഷ്ട്ടപെടും എന്നായിരിക്കും ഇനി വരാൻ പോണ ന്യായീകരികരണം. 10 സെക്കന്റിൽ കൂടുതൽ വേണ്ട ഒന്ന് ഇറങ്ങാൻ. അതും വളരെ ചെറിയ ഒരംശം മാത്രമേ ഇങ്ങനെയൊക്കെ വഴിയിൽ ഇറങ്ങൂ. ഭൂരിഭാഗവും അതാത് സ്റ്റേഷനിൽ ആയിരിക്കും ഇറങ്ങുക. ഞെട്ടിച്ച സംഗതി ഇതേ കുട്ടിക്ക് രണ്ട് ആഴ്ച മുമ്പ് ഇതേ പോലെ അനുഭവം ഉണ്ടായിട്ട് പരാതി കൊടുത്തതെ ഉള്ളൂ എന്നതാണ്.
പ്രൈവറ്റ് വണ്ടികളും, കർണാടക rtc യും നിർത്തി തരാൻ യാതൊരു മടിയും കാണിക്കാറില്ല. Ksrtc യുടെ കുഴി തോണ്ടുന്നത് നായിക്കും നരിയ്ക്കും ഇല്ലാത്ത ഇതേ പൊലെയുള്ള നിയമങ്ങളും ഇത്തരം പ്രീമിയം ബസ് കളിൽ യാത്ര ചെയ്യുന്ന യാത്രക്കാരോട് പോലും അങ്ങേയറ്റം മോശമായി പെരുമാറുന്ന ഊള ജീവനക്കാരുമാണ്.
ഇതൊക്കെ നന്നാവും എന്നത് നമ്മുടെ പ്രതീക്ഷ, പ്രതീക്ഷ മാത്രമായി അവശേഷിക്കുന്നതിന്റെ വേദനയാണ്, നമ്മുടെ ഒക്കെ നികുതി പണം കൊണ്ടാണ് ഇവനെ പോലെയുള്ള തെമ്മാടികൾക്ക് ശമ്പളം കൊടുക്കുന്നതിന്റെ അമർഷമാണ്. ആരോട് പറയാൻ, ആര് കേൾക്കാൻ.