PMAYപദ്ധതിയിൽ നിന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വീടുനിർമ്മാണങ്ങളിൽ നിന്നും ലൈഫ് പദ്ധതി വ്യത്യസ്തമാകുന്നതെങ്ങനെ ?

198
ഉമേഷ് പിലിക്കോട്
2000 ന് ശേഷം കേന്ദ്രാവിഷ്കൃത പദ്ധതിയല്ലാതെ സംസ്ഥാന സർക്കാർ സ്വന്തമായി തുടങ്ങിയ ഭവന നിർമ്മാണ പദ്ധതിയാണ് EMS ഭവന നിർമ്മാണ പദ്ധതി. 2006 – 11 ലെ VS സർക്കാർ ആണ് പദ്ധതി ആവിഷ്ക്കരിച്ചത്. 2011 – 16 ലെ ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തീകരിച്ച വീടുകളുടെ എണ്ണം എന്ന് പറഞ്ഞ് സൈബർ കോൺഗ്രസുകാർ 4 ലക്ഷത്തിൽപ്പരം വീടുകളുടെ ഫോട്ടോഷോപ്പുമായി ഇറങ്ങിയിട്ടുണ്ട് .. അതിനിടയിൽ ഒരു ഒരു ലക്ഷത്തി അറുപത്തി എണ്ണായിരം എന്ന് പറഞ്ഞ് വേറെ പട്ടികയുമായി ഒരു വിഭാഗം കോൺഗ്രസ്സുകാർ ഇറങ്ങിയിട്ടുണ്ട് ..
കോൺഗ്രസുകാർ ഒരിക്കലും സത്യം പറയാത്തതുകൊണ്ട്, എല്ലാത്തിലും നടക്കുന്ന ഗ്രൂപ്പ് തർക്കം ഇതിലും തുടരുന്നതിനാൽ ഒരു ഏകീകൃത സംഖ്യയിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല … അവരിപ്പോൾ പ്രചരിപ്പിക്കുന്നത് 2011 – 16 ൽ പൂർത്തീകരിച്ച വീടുകൾ എന്ന് പറഞ്ഞാണ് ..
എന്നാൽ 2011-16 ൽ എത്ര വീടുകൾക്ക് അനുമതി നൽകി എന്ന് ചെന്നിത്തലയോ മുല്ലപ്പള്ളിയോ വാ തുറക്കുന്നില്ല ….
VS സർക്കാരിന്റെ കാലത്ത് EMS ഭവന നിർമ്മാണ പദ്ധതിയിൽ അനുമതി നൽകി ഒന്നും രണ്ടും ഗഡു പൈസ അനുവദിച്ച് പണി തുടങ്ങിയ വീടുകൾ വൈകി ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കപ്പെട്ടതിന്റെ എണ്ണവും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കണക്കിൽ ചേർത്ത് സൈബർ കോങ്ങികൾ പ്രചരിപ്പിക്കുന്നത് ..
കേന്ദ്ര സർക്കാരിന്റെ ഭവന നിർമാണ പദ്ധതിയായ IAY ( ഇന്ദിരാ ആവാസ് യോജന ) പിന്നീട് മോദി സർക്കാർ പേര് മാറ്റി PMAY ( പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കി ) പ്രകാരം നിർമ്മിച്ച വീടുകൾ കൂടാതെ വെറും പത്തൊമ്പതിനായിരം വീടുകൾ മാത്രമാണ് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മിച്ചിട്ടുള്ളൂ … ( അവലംബം : ഉമ്മൻ ചാണ്ടിയുടെ നിയമസഭ മറുപടി)
Udf ജനറൽ 5000, പട്ടികജാതി/പട്ടിക വർഗം – 14, 000 ആകെ 19,000
26-11- 2013 ൽ ലാന്റ് റവന്യൂ കമ്മീഷണർ കേരളത്തിലെ ഭവന രഹിതരുടെ എണ്ണമായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചത് 4,70,606 ആണ് …
കേവലം 1374 ദിനങ്ങൾ കൊണ്ട് എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയത് 2,13,872 ഭവനങ്ങൾ…
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 670 കോടി രൂപ ചെലവഴിച്ച്‌ 52,050 വീടുകൾ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ 74,674 വീടുകളും. ഒന്നും രണ്ടും ഘട്ടം പൂർത്തിയാക്കാൻ ആവശ്യമായ തുക പൂർണ്ണമായും സംസ്ഥാനസർക്കാർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മുഖേനെ നൽകിയതാണ്.
ലൈഫ്‌ പിഎംഎവൈ പദ്ധതിയുടെ ഭാഗമായി ഗ്രാമീണമേഖലയിൽ 16,640ഉം നഗരമേഖലയിൽ 47,144 വീടുകളുമാണ് പൂർത്തിയാക്കിയത്. ലൈഫ്-പിഎംഎവൈ പദ്ധതിയിൽ ഗ്രാമീണമേഖലയിൽ നാലു ലക്ഷം രൂപയിൽ മൂന്നേ കാൽ ലക്ഷവും നൽകുന്നത് സംസ്ഥാനസർക്കാരാണ്. നഗരമേഖലകളിൽ രണ്ടര ലക്ഷം രൂപയും സംസ്ഥാനവിഹിതമാണ്. ഇതിനുമാത്രമായി 2876.23 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവിട്ടത്.
പട്ടികജാതിവകുപ്പ്‌ 18,811 ഉം പട്ടികവർഗവകുപ്പ്‌ 738ഉം ഫിഷറീസ്‌ വകുപ്പ്‌ 3725 വീടും പൂർത്തിയാക്കി.
2,14,000 വീടുകൾ…
അതിലേറെ നിറപുഞ്ചിരികൾ…
2011 – 16 കാലത്തെ UDF സർക്കാർ സ്വന്തം നിലയിൽ കേവലം പത്തൊമ്പതിനായിരം വീടുകൾ മാത്രം പൂർത്തിയാക്കിയപ്പോൾ പിണറായി സർക്കാർ ലൈഫ് മിഷന് കീഴിൽ 98,038 വീടുകൾ പൂർണ്ണമായി തനത് ഫണ്ട് ഉപയോഗിച്ചും മുൻ സർക്കാരുകളുടെ കാലത്ത് പൂർത്തീകരിക്കാൻ കഴിയാതെ പോയ EMS പദ്ധതി, IAYI PM AY ൽ പെട്ട 52,050 വീടുകൾക്ക് പൂർത്തീകരിക്കാനാവശ്യമായ ഫണ്ട് നൽകുകയും PMAYൽ ലഭിച്ച 63,784 വീടുകൾക്ക് കേന്ദ്ര വിഹിതത്തിന് ശേഷമുള്ള ഫണ്ട് നൽകുകയും ചെയ്തു..
PMAY വീടുകൾക്ക് കേന്ദ്രം നൽകുന്നത് നഗര മേഖലയിൽ ഒന്നര ലക്ഷം രൂപയും ഗ്രാമീണ മേഖലയിൽ 75,000 രൂപയും ആണ്. പിണറായി സർക്കാർ നഗര- ഗ്രാമീണ മേഖലയിൽ നാല് ലക്ഷം രൂപയാണ് വീട് നിർമ്മാണത്തിന് PMAY വീടുകൾക്ക് നൽകിയത്..
PMAY പ്രകാരം 47, 144 നഗര വീടുകൾക്ക് കേന്ദ്രം ഒന്നര ലക്ഷം രൂപ വീതം അനുവദിച്ചപ്പോൾ ബാക്കി രണ്ടര ലക്ഷം രൂപ വീതം ലൈഫിൽ പ്പെടുത്തി കേരള സർക്കാർ അനുവദിച്ചു.
PMAY പ്രകാരം 16640 ഗ്രാമീണ വീടുകൾക്ക് കേന്ദ്രം എഴുപത്തി അയ്യായിരം രൂപ വീതം അനുവദിച്ചപ്പോൾ ബാക്കി മൂന്നേകാൽ ലക്ഷം രൂപ വീതം ലൈഫിൽപ്പെടുത്തി കേരള സർക്കാർ അനുവദിച്ചു…
അതു കൊണ്ട് തന്നെയാണ് PMAYപദ്ധതിയിൽ നിന്നും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വീടുനിർമ്മാണങ്ങളിൽ നിന്നും ലൈഫ് പദ്ധതി വ്യത്യസ്തമാകുന്നതും ജനോപകാരപ്രദവും ജനപ്രിയവും ജനപക്ഷവുമാകുന്നത് ..
കോൺഗ്രെസ്സുകാർ പ്രചരിപ്പിക്കുന്ന പോസ്റ്റ് ചുവടെ ചേർക്കുന്നു… ഉമ്മൻ‌ചാണ്ടി നാല് ലക്ഷം വീട് വെച്ച് കൊടുത്തു പോലും ഉമ്മൻ‌ചാണ്ടി നടപ്പാക്കിയ ഭവന പദ്ധതിയുടെ പേര് എന്തായിരുന്നു കോൺഗ്രെസ്സുകാരെ? ഒരു വീടിന് നിങ്ങൾ നൽകിയ തുക എത്ര ?? അതിന് അവർക്ക് വസ്തുതകൾ വെച്ച് അവർക്ക് ഉത്തരം പറയാനില്ല…
2011-2016 UDF-
964 Houses under Bhawanam Project, 772 houses repaired, 2191 houses restored, നിങ്ങളുടെ ഈ പദ്ധതിപ്രകാരം ഒരു വീടിന് ഒരു ലക്ഷം പോലും കിട്ടുമായിരുന്നോ ??
Under RAY-86 houses built,
ഇന്ദിര ആവാസ് യോജന പ്രകാരം1,65,267 വീടുകൾ പണിതു എന്നാണ് കണക്ക്
year wise-
2011 – 51,140,
2012 -41,000
2013 -36,211
2014 -34,513
and in 2016 -2,403
ഈ 187000ൽ 165000വും ഇന്ദിരാ ആവാസ് യോജനയാണ്. അതിൽ ഒരാൾക്ക് നൽകുന്നത് 75000 രൂപ. അതും അതിന്റെ 25% സംസ്ഥാനവിഹിതം. 75000 രൂപക്ക് യുഡിഎഫ് കാർ പണിത എത്ര വീട് കേരളത്തിൽ കാണാൻ പറ്റും? ഒരു വീടിന്റെ ഫോട്ടോ എങ്കിലും നിങ്ങൾ കാണിക്കണം നല്ല രീതിയിൽ ഒരു കക്കൂസ് മാത്രം ഉണ്ടാക്കാൻ വേണം ഈ കാലത്ത് അന്പതിനായിരം
ഈ കണക്ക് വെച്ച് ഓരോ വീടുകൾക്കും നാല് ലക്ഷം വെച്ച് നൽകുന്ന ഒരു പദ്ധതിയെ താരതമ്യം ചെയ്യാൻ പറ്റുമോ. യുഡിഎഫ് കാലത്ത് തനതായ ഒരു പദ്ധതി പോലും ഉണ്ടായിരുന്നില്ല നടപ്പാക്കാൻ.