വിചാരധാര വ്യാളിയെ പോലെ തീതുപ്പുന്നു, ഇന്ത്യയിലിപ്പോൾ മോശമായ ഒരു പരിണാമത്തിന്റെ കാലമാണ്, പോരാട്ടങ്ങൾ മാത്രമേ പോംവഴിയായുള്ളൂ

253

വിചാരധാര വ്യാളിയെ പോലെ തീതുപ്പുന്നു, ഇന്ത്യയിലിപ്പോൾ മോശമായ ഒരു പരിണാമത്തിന്റെ കാലമാണ്, പോരാട്ടങ്ങൾ മാത്രമേ പോംവഴിയായുള്ളൂ

നൂറ്റാണ്ടുകൾ കൊണ്ട് ആർജിച്ചെടുക്കുന്ന ഒരു രാജ്യത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അല്ലെങ്കിൽ ചരിത്രത്തിൽ പത്ത് കൊല്ലത്തിനു എത്ര മാത്രം പ്രസക്തി ഉണ്ടാകുമെന്നാണ് നിങ്ങള് കരുതുന്നത്.

ഇന്ത്യയുടെ കേസിൽ ഒരു ട്രാൻസ്ഫോമേഷൻ പിരീഡിലാണ് നമ്മളുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷം വർഷങ്ങൾ കൊണ്ടെഴുതി പൂർത്തിയാക്കി നിലവിൽ വരുത്തിയ ഭരണഘടന ആണ് മാറ്റുന്നത്. എല്ലാവരും വായിച്ചിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടാകും ആ പുസ്തകത്തിന്റെ പേര്, വിചാരധാര.
കേന്ദ്രത്തിൽ ഈ ഗവ. അധികാരത്തിൽ വന്നതിന് ശേഷം ആദ്യം ചെയ്ത ഒരു കാര്യം കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണത്തിന് കീഴിൽ കൊണ്ട് വന്നു എന്നതാണ്. വിചാരധാര യില് 209 പേജിൽ ഏക ഘടക സ്റ്റേറ്റിന് വേണ്ടി പറയുന്നു. ( ആദ്യമവർ കശ്മീരിനെ തെരഞ്ഞെടുത്തു എന്നെ ഉള്ളൂ ബാക്കി സംസ്ഥാനങ്ങൾ പിറകെ വരും )
രണ്ടാമത്തെ പ്രഖ്യാപനം അമിത് ഷായുടെതായി വന്നു. 2024 ലെ പൊതു തെഞ്ഞെടുപ്പിൽ ഹിന്ദിയുടെ പ്രാധാന്യം മനസ്സിലാക്കും എന്നും ഹിന്ദി നിർബന്ധമാക്കണം എന്ന പ്രസ്താവന വന്ന ശേഷം വിചാര ധാര മറിച്ച് നോക്കിയാൽ 208 പേജിൽ കാണാം തെറ്റായ ബഹു ഭാഷ നയം തിരുത്താൻ പറയുന്നത് കാണാം.
208 മുതൽ 212 വരെയുള്ള പേജുകളിലാണ് ഹിന്ദു രാഷ്ട്രത്തിനുള്ള വഴികളും മാർഗവും പറയുന്നത്. അതിലെ ആദ്യത്തേത് തീവ്രമായ ഭക്തി ഭാവം വളർത്തുക എന്നതാണ്. കേരളത്തിനകത്ത് അധികാരം പിടിക്കാൻ ഉത്തരേന്ത്യൻ കളികൾ നടക്കില്ല എന്ന് മനസ്സിലായത് കൊണ്ട് ഇപ്പൊ ഈ വഴിയാണ് നടപ്പിലാക്കുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന അമ്പലങ്ങളുടെ / ക്ഷേത്രങ്ങളുടെ പുനരുദ്ധാരണങ്ങളുടെ അവിടെ പുതുതായി സംഘടിപ്പിച്ച പരിപാടികളുടെ കണക്ക് എടുത്താൽ അത് മനസ്സിലാകും. ( അവിടെ രാഷ്ട്രീയം പറയരുതെന്ന് പറയാൻ തുടങ്ങുന്ന നിഷ്പക്ഷരോട് , അതിനു വേണ്ടി മാത്രം ആൾക്കാരെ പണം കൊടുത്ത് പണിയെടുപ്പിക്കുന്നുണ്ട് എന്ന് ആർഎസ്എസ് തന്നെ സമ്മതിച്ചതാണ്. (നിങ്ങള് പോലും അറിയാതെ നിങ്ങള് അവരുടെ കരുക്കൾ ആകുകയാണ് ശാജിയേട്ടാ.. )
ആസാമിലെ പൗരത്വ പ്രശ്നം പറഞ്ഞു കൊണ്ടാണ് മുസ്ലീങ്ങൾക്കെതിരെ സമര പ്രഖ്യാപനം നടത്തിയത്, അതിപ്പോൾ ഇന്ത്യ ഒന്നാകെ പൗരത്വ ഭേദഗതി രൂപത്തിലും പൗരത്വ രജിസ്റ്റർ ആയും വരികയാണ്. പുസ്തകത്തിലെ 217 മുതൽ 242 വരെയുള്ള ഭാഗത്ത് മൂന്ന് ആന്തരിക ഭീഷണികളെ പറ്റിയാണ് പരാമർശിക്കുന്നത്, ഒന്നാമത്തേത് മുസ്ലിംങ്ങൾ, രണ്ടാമത്തേത് ക്രിസ്ത്യാനികൾ മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകാർ അവരെ എങ്ങനെ ഇല്ലാതാക്കി ഹിന്ദു രാഷ്ട്രം ഉണ്ടാക്കാം എന്ന ആലോചനയുടെ തുടക്കമാണ് പൗരത്വ ബിൽ എന്ന് മാത്രം പറഞ്ഞു വെക്കുന്നു. ചുരുക്കി പറഞ്ഞാല് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാൻ അജണ്ട വെച്ചിട്ടുള്ള വിചാരധാര യാണ് ഇന്ന് ഇന്ത്യയിൽ ഭരിക്കുന്നത് ഇന്ത്യയുടെ ഭരണഘടന അല്ല എന്ന്.
കെട്ടുറപ്പുള്ള ഒരു വീട് ഉണ്ടാക്കാൻ മാസങ്ങളുടെ അധ്വാനം ആവശ്യമാണ് പക്ഷേ അത് പൊളിക്കാൻ ഒരു ദിവസം തന്നെ മുഴുവൻ വേണം എന്നില്ലല്ലോ. പറഞ്ഞു വരുന്നത് ഒരിടത്ത് നിന്നേ പൊളിച്ച് തുടങ്ങിയ ഭരണഘടനയെ പറ്റിയാണ്. പക്ഷേ പൊളിച്ചെഴുത്തിന് ആധാരമായി കൂട്ടുന്നത് വിചാരധാര പോലൊരു ( തീവ്ര വർഗീയതയും ദേശീയതയും പറയുന്ന, നിരോധിക്കപ്പെടേണ്ട) പുസ്തകത്തെ ആകുമ്പൊഴാണ് അതിലെ ലക്ഷ്യത്തെ മനസ്സിലാക്കേണ്ടത്.