ഇപ്പൊ മനസിലായില്ലേ, മോദിക്ക് ചേർന്ന കൂട്ടുകാരൻ തന്നെയാണ് ട്രംപ് എന്ന് ?

0
253

ഉമേഷ് പിലിക്കോട്

2015 ൽ രാജ്ഘട്ട് സന്ദർശിച്ച ബരാക് ഒബാമയും 2020 ൽ സബർമതി ആശ്രമം സന്ദർശിച്ച ഡൊണാൾഡ് ട്രംപും സന്ദർശക പുസ്തകത്തിൽ എഴുതിയത്…

ഒബാമ

രാജ് ഘട്ടിലെ സന്ദർശക പുസ്തകത്തിൽ എഴുതി : ” Dr. മാർട്ടിൻ ലൂഥർ കിങ് Jr. അന്ന് പറഞ്ഞത് ഇന്നും സത്യമായി നിലനിൽക്കുന്നു. ഗാന്ധിജിയുടെ ആത്മ ചൈതന്യം ഇന്നും ഇന്ത്യയിൽ വളരെയേറെ ജ്വലിച്ചു നിൽക്കുന്നു. അത് ലോകത്തിനു തന്നെ ലഭിച്ച മഹത്തായ ഒരു സമ്മാനമായി നിലനിൽക്കുകയും ചെയ്യുന്നു . നമുക്കെല്ലാം സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ( ആ ) ചൈതന്യത്തിൽ ജീവിക്കാം – അഖില ലോകത്തുമുള്ള മാനവർക്കേവർക്കും..”

ട്രമ്പ്
“ഈ അടിപൊളി ടൂർ ഏർപ്പെടുത്തിയ ചങ്ക് ബ്രോ മോഡിക്ക് താങ്ക്സ്..

ഇപ്പൊ മനസിലായില്ലേ, മോദിക്ക് ചേർന്ന കൂട്ടുകാരൻ തന്നെയാണ് ട്രംപ് എന്ന് ?