കേരളം പോലീസിൽ നിന്നുകൊണ്ട് അവകാശങ്ങൾക്കു വേണ്ടി പോരാടിയ വ്യക്‌തിയാണ് ഉമേഷ് വള്ളിക്കുന്ന്. അദ്ദേഹംത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം തന്നെ ഒറ്റയാൾ പോരാട്ടത്തിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു. ഇപ്പോൾ പോലീസുകാരുടെ ജീവിതവും ദുരിതങ്ങളും എല്ലാം ദൃശ്യവത്കരിച്ചുകൊണ്ടു ഒരു സിനിമ ഇറങ്ങുകയാണ്. ഇലവീഴാപൂഞ്ചിറ . ഷാഹി കബീർ ആണ് സംവിധാനം. അദ്ദേഹമൊരു പോലീസ് ഉദ്യോഗസ്ഥനാണ്. മുന്പിറങ്ങിയ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങൾക്ക് വേണ്ടി തൂലിക ചലിപ്പിച്ച വ്യക്തിയാണ് ഷാഹി. പോലീസ് ജീവിതങ്ങൾ പ്രമേയവത്കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയമാണ്. ഉമേഷ് വള്ളിക്കുന്നിന്റെ കുറിപ്പ് വായിക്കാം

Umesh Vallikkunnu

കോട്ടയം, ഇടുക്കി ജില്ലകൾക്കായുള്ള സായുധ പോലീസ് ബറ്റാലിയനായ KAP 5 ലെ 118 ട്രെയിനികളോടൊപ്പം മലപ്പുറത്തെ MSP യിൽ നിന്നുള്ള ഞങ്ങൾ 13 പേരെയും കൂടെ ചേർത്താണ് തൃശ്ശൂർ രാമവർമ്മപുരത്തെ KAP ഒന്നാം ബറ്റാലിയനിൽ 2003 ഡിസംബർ 20 ന് ട്രെയിനിങ് തുടങ്ങുന്നത്. 131 ട്രെയിനികളായി തുടങ്ങിയ ഞങ്ങൾ ട്രെയിനിങ് കഴിയുമ്പോൾ 95 പോലീസുകാരായി ചുരുങ്ങിയിരുന്നു. ചിലരൊക്കെ താങ്ങാനാവാതെ ഉപേക്ഷിച്ചു പോയി. ചിലരൊക്കെ പരിക്കേറ്റു കണ്ണീരോടെ പിരിഞ്ഞു പോയി. ജോസഫ് എന്നൊരു ഹവിൽദാർ കാശ് ചോദിച്ചാൽ കൊടുക്കാത്ത കലിപ്പിന് പലരെയും ചാടിച്ചു ചാടിച്ചു കാല് തകർത്തു പറഞ്ഞയച്ചു. മനു എന്നൊരുവൻ ( മനു കെ പോൾസൺ ) ട്രെയിനിങ് പാതിയാകും മുൻപേ ജീവിതം സ്വയം അവസാനിപ്പിച്ചു. ( ഒരു മനുഷ്യൻ മരിച്ചാൽ മൈരാണ് എന്ന് പറയുന്നത് ആദ്യമായി അപ്പോഴാണ് കേൾക്കുന്നത്).

രാമവർമ്മപുരത്ത്, ഓട്ടത്തിനിടയിൽ കൂട്ടിയിടിച്ചു വീണ് ലിഗ്മെന്റ് തകരാറിലായ നിധീഷിനെക്കൊണ്ട് ഗ്രൗണ്ടിൽ ചാടിച്ച് ചാടിച്ച് രസിച്ചു വിക്രമൻ സാർ. ഒടുവിൽ മുട്ട് തകർന്ന് മടങ്ങേണ്ടി വന്നു നിധീഷിന്. അവസാന ഘട്ടമായപ്പോൾ ട്രെയിനിങ് കണ്ണൂർ ധർമ്മശാലയിലെ KAP നാലാം ബറ്റാലിയനിലേക്ക് മാറ്റി. കൂതറ ഹവീൽദാർമാരൊക്കെ തൃശ്ശൂര് നിൽക്കുകയും ഏറ്റവും മികച്ച ഹവീൽദാർമാർ ഞങ്ങളോടൊപ്പം വരികയും ചെയ്തതോടെ ട്രെയിനിങ്ങിന്റെ സ്വഭാവം മാറി. പിന്നീടൊരാൾക്കു പോലും വിട്ടുപോകേണ്ടി വരികയുണ്ടായില്ല. 2004 അവസാനത്തോടെ ഞങ്ങളുടെ പാസിംഗ് ഔട്ട് നടന്നു. വർഷങ്ങൾക്കു ശേഷം വിക്രമനും ജോസഫും കട്ടേം പടവുമൊന്നുമില്ലാത്ത മറ്റൊരു ബാച്ചിൽ, ട്രെയിനിങ് പൂർത്തിയാക്കി നിധീഷും മറ്റു ചിലരും പൊലീസുകാരായി.

ഇടക്കെപ്പോഴോ വാരാന്ത്യപ്പതിപ്പിൽ Nidhish G എഴുതിയ ഒരു മിനിക്കഥ വായിച്ചു. പിന്നെ വാരികകളിൽ കഥകളായി, പുസ്തകങ്ങളായി.. ഒരു പോലീസുകാരന് എങ്ങനെയിത്ര സമയം കിട്ടുന്നു എന്ന സംശയം ചോദിച്ചപ്പോഴാണ് ഇല വീഴാപൂഞ്ചിറയിലെ ഏകാന്തമായ പോലീസ് ജീവിതത്തെക്കുറിച്ചു പറയുന്നത്. അവിടത്തെ കൂട്ടുപോലീസുകാരനായിരുന്നു Shaji Maraad . നമ്മളെക്കുറിച്ച് കെട്ടിയുണ്ടാക്കുന്ന കഥകളെ നമ്മളെക്കൊണ്ട് തന്നെ വിശ്വസിപ്പിക്കുന്നവൻ. ഷാഹിയാകട്ടെ കോട്ടയത്തെ പൊലീസുകാരുടെ സിനിമാ സ്വപ്നങ്ങളെ മുന്നിൽ നിന്ന് നയിക്കുന്ന ധീരൻ. എഴുത്, എഴുത് എന്ന് എന്നെയും നിധീഷിനെയും മാറാടിനെയുമൊക്കെ രാകി മിനുക്കുന്നവൻ. ( Shahi Kabir ) . ആ മൂന്ന് ചങ്ങാതിമാരും ചേർന്ന്, അവരുടെ സ്വന്തം തട്ടകത്തിൽ സിനിമയെടുക്കുകയാണ്. അതൊരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. അകത്തു നിന്നും പുറത്തു നിന്നുമുള്ള സ്വാതന്ത്ര്യം.

ചുമലിൽ നക്ഷത്രങ്ങളുടെ തിളക്കമില്ലാത്ത വെറും പോലീസുകാരുടെ അക്ഷരങ്ങളും ജീവിതവും മനുഷ്യമനസ്സുകളിൽ തട്ടി വെട്ടിത്തിളങ്ങുന്നത് കാണാനുള്ള കൊതിയോടെ ഇല വീഴാ പൂഞ്ചിറക്ക് ടിക്കറ്റെടുക്കുന്നു..ബാക്കി നാളെ കണ്ടിട്ട് പറയാം.

Leave a Reply
You May Also Like

മമ്മൂട്ടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനൂപ് ഖാലീദ് വരുന്നു

മമ്മൂട്ടിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അനൂപ് ഖാലീദ് വരുന്നു പി.ആർ.ഒ- അയ്മനം സാജൻ മമ്മൂട്ടിയുടെ ബസ്റ്റ് ആക്ടർ…

ഭാവഗായിക സുജാതയ്ക്ക് പിറന്നാളാശംസകൾ

ഇന്ന് ഗായിക സുജാതയുടെ പിറന്നാൾ..ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുന്ന സുജാതക്ക് ആയുരാരോഗ്യ സൗഖ്യവും പിറന്നാൾ ആശംസകളും…

45 ദിവസം, ചുരുങ്ങിയ ആർട്ടിസ്റ്റുകൾ, ഒറ്റ ലൊക്കേഷൻ, ചെറിയ ബജറ്റ് – ബജറ്റിന്റെ 4 ഇരട്ടി തൂത്തുവാരിയ കിടിലൻ സർവൈവൽ ത്രില്ലെർ ചിത്രം

ഇതുവരെയും കണ്ടിട്ടില്ലാത്തവർ ഈ വ്യത്യസ്തമാർന്ന അതിജീവിത സിനിമ കാണേണ്ടതാണ്

മസിൽ ചിത്രകാരൻ്റെ പ്രണയതന്ത്രങ്ങൾ ! ദി ബേണിംങ് ഗോസ്റ്റ്

മസിൽ ചിത്രകാരൻ്റെ പ്രണയതന്ത്രങ്ങൾ! ദി ബേണിംങ് ഗോസ്റ്റ് ശരപഞ്ചരം എന്ന ചിത്രത്തിൽ ജയൻ, മസില് കാണിച്ച്,…