01ഇളയമകള്‍ക്ക് രണ്ട് വയസ്സ്‌കഴിഞ്ഞപ്പോള്‍ തൊട്ട് അവളുടെ കാതു കുത്താന്‍ ഉമ്മ നിര്‍ബന്ധിക്കുന്നുണ്ട്. നീല കല്ലുവച്ച സ്റ്റിറലെസ് ചെയ്ത കമ്മല്‍ അവളുടെ ഉപ്പ കൊണ്ടുവന്നു തന്നിട്ട് നാളേറെയായി. ആ കുഞ്ഞ് കാത് വേദനിപ്പിക്കുന്നതിന്റെ വിഷമത്തിലായിരുന്നു ഞാന്‍ .കമ്മലിനോട് രൂപസാദ്യശ്യമുള്ള എന്ത് കൈയില്‍ കിട്ടിയാലും അത് അണിയാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ കാതു കുത്താന്‍ ഇനിയും വൈകണ്ട എന്നു തീരുമാനിച്ചു
ഉച്ചഭക്ഷണത്തിനുശേഷമുള്ള ഉണ്ണിയുറക്കവും കഴിഞ്ഞ് അയല്‍പക്കത്തെ ജീപ്പ് െ്രെഡവര്‍ ബാലകൃഷ്ണന്‍ നായരുടെ മകള്‍ പത്താം ക്ലാസുകാരി റീനയെയും കൂട്ടിന് വിളിച്ച് തട്ടാന്‍ അപ്പുവേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു.മെയിന്‍ റോഡും ഇടവഴിയും കഴിഞ്ഞെത്തുന്ന ചെറിയ അങ്ങാടിയിലാണ് അപ്പുവേട്ടന്റെ കട

ഉച്ചവേയിലിന്റെ തിഷ്ണത അല്‍പ്പം കുറഞ്ഞിട്ടുണ്ട്.ജീവിതത്തിന്റെ ഭാരമേറിയ ചുമടെടുക്കാത്ത, പൂക്കളോടും ചെടികളോടും കുശലം പറഞ്ഞിരുന്ന സ്‌കൂള്‍ കാലമായിരുന്നു മനസില്‍ .അപ്പുവേട്ടന്റെ പീടികക്കപ്പുറത്തുള്ള സ്‌കൂളിലേക്ക് ഈ വഴിയായിരുന്നല്ലോ പോക്കുവരവ് വഴിനീളെ ഓര്‍മ്മകള്‍ ചിതറിക്കിടന്നിരുന്നു. വഴി കാഴ്ചകള്‍ എനിക് എന്നും കൌതുകം നല്‍കിയിരുന്നു.

ഉമിത്തിയില്‍ സ്വര്‍ണത്തെ പാകപ്പെടുത്തുന്നത് കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ പീടികയുടെ ചുറ്റും കൂടാറുണ്ടായിരുന്നു. അദ്ദേഹം പണികഴിപ്പിച്ചു വെച്ച ചെയിനുകളും പാദസരങ്ങളും മുത്തരഞ്ഞാണങ്ങളുമെല്ലാം മുന്‍ഭാഗത്തുള്ള ചില്ലലമാരയില്‍ നിരത്തിവച്ചിരിക്കുന്നത് കാണാം.വല്ലപ്പോഴും മാത്രം ഷര്‍ട്ടിടുന്ന അദ്ദേഹത്തിന് മുണ്ടും ബനിയനും സ്ഥിരംവേഷം.

നീണ്ട് കൊലുന്നനെയുള്ള രൂപമായിരുന്നു. കടയുടെ തിണ്ണയില്‍ അലുമിനിയം ജഗ്ഗില്‍ നിറയെ വെള്ളം കൊണ്ടുവന്ന് വച്ചിട്ടുണ്ടാകും .തൊട്ടടുത്തുതന്നെ പ്ലാസ്റ്റിക് വയര്‍ മെടഞ്ഞ ഇരുമ്പ് കസേരയില്‍ ടെയ്‌ലര്‍ അപ്പുണ്ണി ഇരിക്കുന്നതുകാണാം. തൊട്ടടുത്താണ് അപ്പുണ്ണിയുടെ കട. അയാള്‍മിക്കവാറും അപ്പുവേട്ടന്റെ കടയിലിരിക്കുന്നതു കാണാം.രണ്ടാളും സഖാക്കളാണല്ലോ.പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകായാവും ഞങ്ങള്‍ വിക്യ് തികള്‍ അവിടെ ചുറ്റിപ്പറ്റി നില്‍ക്കുകയാണെങ്കില്‍ കുനിഞ്ഞിരുന്ന് പണിയുന്ന അപ്പുവേട്ടന്‍ മുഖമുയര്‍ത്താതെ കണ്ണാടിക്കിടയിലൂടെ ഒരു നോട്ടമാണ്.ഞങ്ങള്‍ നാലുപാടുംചിതറി ഓടുമ്പോള്‍ അദ്ദേഹത്തീന്റെ മുഖത്ത് ഒരു കുസ്യതിച്ചിരി വിടരുന്നത് കാണാം.

പുകഞ്ഞു കൊണ്ടിരുന്ന ഉമിയിലേക്ക് കുഴല്‍ വച്ച് ഊതുമ്പോഴുണ്ടാകുന്ന സ്വര്‍ണവര്‍ണങ്ങളിലുള്ള തീപ്പൊരികള്‍ കാണാനാണ് ഞങ്ങളുടെ നില്‍പ്പ്
ഒരുപാട് ദൂരം നടക്കാനുണ്ടായിരുന്ന സ്‌കൂളിലേക്ക് നടന്ന് ദാഹിച്ചുവരുന്ന കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ നല്ല തണുത്തവെള്ളം നല്‍കുന്ന അയ്യപ്പേട്ടന്റെ ചായക്കടയും അടുത്ത്തന്നെയുണ്ട്.

മുഖത്ത് തലോടി പോകുന്ന കാറ്റിന് പോക്കുവെഴിലിന്റെ ഇളം ചൂടുണ്ട്.ഇത് മതിയാകും ചിലപ്പോള്‍ മോള്‍ക്ക് അസുഖം വരാന്‍.റീനയുടെ മുഖത്തും നടന്നതിന്റെ മടുപ്പ് കാണാനുണ്ട്.ഇടവഴിയുടെ ഓരംചേര്‍ന്ന് നിറയെ പൂത്ത് നിന്നിരുന്ന പാലമരവും തൊട്ടരികിലായി മകളും അതിന്റെ മക്കളുമായി കൂട്ടംകൂട്ടാമായിവളര്‍ന്നിരുന്ന കള്ളിച്ചെടിയൊന്നും കാണാനില്ല.

പീടികയിലെത്തിയപ്പോഴേക്കും ഞങ്ങള്‍ ക്ഷിണിച്ചിരുന്നു.കാല്‍ പ്പെരുമാറ്റം കേട്ടിട്ടാവണം കുനിഞ്ഞിരുന്ന അപ്പുവേട്ടന്‍ മുഖമുയര്‍ത്താതെ കണ്ണാടിക്കിടയിലൂടെ നോക്കി.ആനോട്ടം പഴയതാണെങ്കിലും വാര്‍ധക്യത്തിന്റെ ചുളിവുകള്‍ ആമുഖത്ത് പുതിയ കാഴ്ചയായ് രൂപം കൊണ്ടിരിക്കുന്നു.പരിചയഭാവം ആമുഖത്ത് കാണാതിരുന്നപ്പോള്‍ ഞാന്‍ സ്വയം പരിചയപ്പെടുത്തി. തട്ടാന്‍ അപ്പുവേട്ടന്‍ പക്ഷേ സ്വര്‍ണം പണിയുകയായിരുന്നില്ല. ഒരു പഴയ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കുകയായിരുന്നു.

തീകെട്ടുപോയ നിലയില്‍ ഉമിചട്ടിയും കുഴലും കടയുടെ ഒരു മൂലയില്‍ പുരാവസ്തു വിന് തുല്യമയി ഒതുങ്ങിക്കിടക്കുന്നുണ്ട് ചുമരില്‍ ക്യത്യത ഇല്ലാത്ത സമയവുമായി ഒരു ക്ലോക്ക് പൊടിപിടിച്ചനിലയിലും കാണുന്നു.സമയം ശരിയല്ലങ്കിലും അതിന്റെ സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു. പയഴ അലൂമിനിയം ജഗ്ഗിനു പള്ളയ്ക്ക് അല്‍പ്പം കോട്ടമുണ്ടങ്കിലും പഴയസ്ഥാനത്ത് തന്നെ സ്ഥലം മുറപ്പിച്ചിട്ടുണ്ട്. ഇരുമ്പ് കസേരയ്ക്ക് പകരം പഴയ ഒരു മരക്ക്‌സേരയും കാണുന്നു.

എന്തു വേണമെന്ന ചോദ്യത്തിന് മകളുടെ കാതു കുത്താനാണെന്ന് പറഞ്ഞപ്പോള്‍ ചെയ്തുകൊണ്ടിരുന്ന ജോലി മുഴുപ്പിക്കട്ടെ. അല്‍പ്പസമയംകാത്തിരിക്കൂ എന്നു പറഞ്ഞു.

ഞാന്‍ അങ്ങാടിയെ അടിമുടിയൊന്ന് നോക്കി. എല്ലാകടകള്‍ക്കും പുരോഗതിയുണ്ട് റോഡിന്റെ വലതുവശത്തായി പുതുതായി രൂപം കൊണ്ടതെന്ന് തോന്നിപ്പിക്കും വിധത്തിലുള്ളചെറിയൊരു പൂന്തൊട്ടവും ഒരു പോസ്റ്റ് വിലങ്ങനെ ഇട്ട് അതിന് മുകളില്‍ രണ്ട് മൂന്ന് പേര്‍ ഇരിക്കുന്നതു കണ്ടു.

അയ്യപ്പന്‍ ചേട്ടന്‍ മരിച്ചപ്പോഴാകണം ചായക്കട പൂട്ടിക്കിടക്കുന്നു.മുതിര്‍ന്ന മക്കള്‍ സ്വന്തം കാര്യം നോക്കാമെന്നായപ്പോള്‍ അപ്പുണ്ണി തയ്യല്‍ പണി നിറുത്തി സജീവമായി പര്‍ട്ടിപ്രവര്‍ത്തനത്തില്‍ മുഴുകി. എല്ലാകടകളീലും മുമ്പു് ഉണ്ടായിരുന്ന നിരപലകള്‍ ഷട്ടറിന് വഴിമാറിയപ്പോള്‍ അപ്പുവേട്ടന്റെ കട ഇപ്പോഴും നിരപലകളില്‍ ബന്ധിതമാണ്.അദ്ദേഹത്തിന്റെ രൂപത്തിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. അവിടെവിടയായി കാണ പ്പെട്ടിരുന്ന വെള്ളിനൂലുകള്‍ ഇന്നു മുഴുക്കെ നരച്ചിട്ടുണ്ട് .

കനം കുറഞ്ഞ ഓഴില്‍സാരി വലിച്ചു വാരിച്ചുറ്റി ഒരു കൈയില്‍ ആവിപറക്കുന്ന കട്ടന്‍ ചായയും ഒക്കത്ത് രണ്ട് വയസ് പ്രായം തോന്നിപ്പിക്കുന്നഒരു ആണ്‍കുട്ടിയെയും എ ടുത്ത് അപ്പുവേട്ടന്റെ മകള്‍ പ്രസന്നച്ചേച്ചി പീടികയിലേക്ക് വന്നു.ചായ കപ്പ് തിണ്ണയില്‍ വച്ച ശേഷം ഒലിച്ചുകെണ്ടിരുന്ന കുഞ്ഞിന്റെ മൂക്ക് തുടച്ച് സാരിയില്‍ തുടച്ചു. അവരുടെ പല്ലുകള്‍ക്ക് ഒട്ടും അനുസരണ യുണ്ടായിരുന്നില്ല. ചുണ്ട് പൂട്ടുമ്പോള്‍ പല്ലുകളെക്കൂടി അകത്താക്കാന്‍ അവര്‍ വിഫലശ്രമം നടത്തുന്നുണ്ട് പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാണിച്ചുള്ള ആചിരി കുട്ടിക്കാലം മുതലെ എനിക്കിഷ്ടമായിരുന്നു എവിടെയോ കണ്ട് മറന്നൊരു മുഖഭാവം അവരുടെ മുഖത്ത് പ്രകടമായെങ്കിലും തമസിയാതെ എന്നെ മനസിലായി.

ഇരുപതുവര്‍ഷം മുമ്പുണ്ടായിരുന്ന നാടിനും നാട്ടുകര്‍ക്കും ഇന്ന് പുരോഗതി കൈവരിച്ചിട്ടും കുടുംബത്തിനും പഴയതിലും പരിതാപകരമായ അവസ്ഥ വന്നത് ഞാന്‍ പ്രസന്നച്ചേച്ചിയോട് ചോദിച്ചു.അവരുടെ കണ്ണുകള്‍ കുഴിഞ്ഞതായും കവിളെല്ലുകള്‍ പോന്തി നില്‍ക്കുന്നതും കണുമ്പോള്‍ ആമുഖത്ത് ദാരിദ്രം വിളിച്ചോതുന്നുണ്ടായിരുന്നു.ദുഃഖം കനത്ത് അവര്‍ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു.

വിവിധഡിസൈനുകളുള്ള ആഭരണങ്ങള്‍ ജ്വല്ലറികളില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ നാട്ടുകാര്‍ അച്ഛനെ തേടിവരുന്നത് കാതുകുത്തിനും മുസ്ല്‌ലീം കുട്ടികളുടെ സുന്നത്ത് കല്യാണത്തിന് അണിയിക്കാന്‍ മോതിരത്തിനും മാത്രമായി ഒതുങ്ങി.ജന്മ നാബുദ്ധിവൈകല്യമുള്ള സഹോദരന്മാരുടെ പരിചരണവും ചികിത്സാച്ചെലവും അദ്ദേഹത്തെ തളര്‍ത്തി.വിവാഹിതയായി മൂന്നു മക്കളുടെ അമ്മയായ ഞാന്‍ ബാധ്യതയുടെ ഭാണ്ഡവും പേറി ഇടക്ക് വിരുന്ന് വരുന്നതു പോലും അച്ഛന് അസ്വസ്ഥയാകുന്നുണ്ടാകും.

അപ്പുവേട്ടന്‍ എഴുന്നേറ്റ് മോളുടെ കാത് പിടിച്ച് അവളോടൊന്നു ചിരിച്ചു. പക്ഷേ അവള്‍ക്കത് ഒട്ടും രസിച്ചില്ലന്ന് തോന്നുന്നു. കമ്മല്‍ കൈയിലുണ്ടന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് മ്ലാനത പരന്നു. നീല കല്ലുവെച്ച കമ്മല്‍ തിരിച്ചും മറിച്ചും നൊക്കിട്ട് ഇത് ചങ്കിരി ഇല്ലാത്ത കമ്മലാണ് .ഇതുകൊണ്ട് തനിക്ക് കാതുകുത്താന്‍ പറ്റില്ലെന്ന് കാര്യകാരണസഹിതം അദ്ദേഹം പറഞ്ഞു.

കമ്മല്‍ വാങ്ങിതന്ന ഭര്‍ത്താവിന് നീരസമുണ്ടാകുമോ എന്ന് ഭയന്ന് അപ്പുവേട്ടന്റെ പക്കലുള്ള കമ്മല്‍ വാങ്ങി കാതുകുത്താന്‍ മെനക്കെട്ടില്ല.
കാതുകുത്താനായി കൈയിലെടുത്ത കാശ് അപ്പുവേട്ടന്റെ നേരെ നീട്ടി ഞാന്‍ പറഞ്ഞു. ഇത് വച്ചോളൂ. വേണ്ടാ മോളേ തെറ്റിദ്ധരിക്കരുത് .
പണിചെയ്യതെ കൂലി വാങ്ങി ശീലമില്ല .കുലത്തൊഴിലായ സ്വര്‍ണപ്പണിയില്‍ നിന്നും ജീവിതം കരയ്ക്കടുപ്പിക്കാന്‍ കഴിയാതെയായപ്പോഴാകണം മറ്റ് തൊഴില്‍ മര്‍ഗ്ഗങ്ങള്‍ തേടിയത് പക്ഷേ ഇപ്പോഴും നടുക്കടലില്‍ തന്നെ. കെട്ടടങ്ങിയ ഉമിത്തീ പ്രാരബ്ധങ്ങളുടെ നെരിപ്പോടായി നെഞ്ചില്‍ ഒരായിരം സ്വര്‍ണവര്‍ണങ്ങളായി.ചുട്ടു പൊള്ളുന്ന കനലായി കത്തിക്കൊണ്ടിരിക്കുകയാണ്.നേരം സന്ധ്യയായതോടെ നിര പലകകള്‍ ഓരോന്നായി എടൂത്തുവക്കുന്ന അപ്പുവേട്ടനെ നോക്കി താങ്ങാനാവാത്ത മാനസികവ്യഥയോടെ ഞങ്ങള്‍ തിരികെ വീട്ടിലേക്ക് നടന്നു….

You May Also Like

1955 ഏപ്രിൽ 18-ന് ഐൻസ്റ്റീന്റെ ഭൗതികശരീരം ദഹിപ്പിക്കുമ്പോൾ തലയ്ക്ക കത്ത് തലച്ചോറില്ലായിരുന്നു.കാരണം എന്ത്?

ഐൻസ്റ്റീന് തലച്ചോറില്ലായിരുന്നു എന്നു തെറ്റിദ്ധരിക്കേണ്ട. സംഗതി മോഷണമാണ്

ജലീലിന്റെ ആ വാക്കുകൾ കേട്ട് മോദി-ഷാ ടീമിന്റെ ഏജൻസികൾ അതിശയിച്ചുകാണും, അരിച്ചുപെറുക്കിയിട്ടും നയാപൈസ കിട്ടിയില്ല

ഒരുതരി സ്വർണ്ണം എന്റെ വീട്ടിൽ ഉപയോഗിക്കുന്നില്ല.മകളുടെ കല്ല്യാണത്തിന് ആഭരണത്തിനായി വെറും 6000 രൂപ മാത്രമാണ് ചെലവായത്, മെഹറായി കിട്ടിയത്

ഒരു ‘കഥാപാത്രത്തെ’ കുറിച്ച് തള്ളുന്നെങ്കില്‍ ഇങ്ങനെ തള്ളണം !

ഫേസ് ബുക്കില്‍ കണ്ട ഒരു വിദ്വാന്റെ പോസ്റ്റാണ് ഈ ‘തള്ളിന്റെ’ ആധാരം

തമിഴ് നടനും സംവിധായകനുമായ ജി. മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 57 വയസ്സായിരുന്നു. രജനികാന്ത് നായകനായി തിയറ്ററുകളില്‍…