ഇത്ര വലിയൊരു മഹാമാരിക്കു മുമ്പില്‍ കേരളം നില്‍ക്കുമ്പോള്‍ സംഘം ചേര്‍ന്ന ബുദ്ധിശൂന്യരായ ഈ ചെറുപ്പക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ ബാധകമല്ലേ?

0
74

Ummar Tk

കള്ള് ഷാപ്പ് ലേലം നടന്നാല്‍ ഗവണ്മെന്‍റിലേക്ക് മാര്‍ച്ചിനു മുമ്പ് അല്പം കാശ് കിട്ടും. സാമ്പത്തിക നില അത്രയും പരുങ്ങലിലാണ്. പത്തോ ഇരുപതോ ആളുകള്‍ പങ്കെടുക്കുന്ന ലേലസ്ഥലത്ത് വേണ്ടത്ര അകലം പാലിച്ചാണ് സൌകര്യങ്ങളൊരുക്കിയിട്ടുള്ളത്. ആ സന്ദര്‍ഭത്തിലാണ് നമ്മുടെ ഊത്തുകോണ്‍ഗ്രസുകാരും ലീഗുകാരും തോളോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യുന്നത്. കൊറോണാജാഗ്രത നിലനില്‍ക്കുന്ന സമയത്ത് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ലേലം നടത്തുന്നതിനെതിരെയാണത്രെ സമരം. ഇത്ര വലിയൊരു മഹാമരിക്കു മുമ്പില്‍ കേരളം നില്‍ക്കുമ്പോള്‍ സംഘം ചേര്‍ന്ന ബുദ്ധിശൂന്യരായ ഈ ചെറുപ്പക്കാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ ബാധകമല്ലേ? ഈ പരിഹാസ്യതയല്ലേ സത്യത്തില്‍ വാര്‍ത്തയില്‍ വരേണ്ടിയിരുന്നത്? ഇപ്പോള്‍ ക്യൂബയുടെ സോഷ്യലിസ്റ്റ് മാതൃക വലിയ ചര്‍ച്ചയാകുമ്പോള്‍ ഈ വാര്‍ത്തക്കും വലിയ പ്രാധാന്യമുണ്ട്. കാസര്‍കോഡിനെ ഇപ്പോള്‍ ട്രോളുന്ന തിരക്കിലാണല്ലോ. അവിടെ, അസാധ്യമെന്നു കരുതി ഒഴിവാക്കപ്പെട്ടിരുന്ന ഒരു നാലുനിലക്കെട്ടിടത്തെ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ പാര്‍പ്പിക്കാന്‍ പറ്റുന്ന ഐസൊലേഷന്‍ ക്യാമ്പാക്കി മാറ്റിയെടുത്തത് ഇരുന്നൂറോളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ്. ഒരു നാടിനോടുള്ള കരുതലാണത്. ഒരിക്കലും മുഖ്യധാരാമാധ്യമങ്ങളില്‍ അത് വാര്‍ത്തയാകാറില്ല. ഇടതുപക്ഷം എല്ലാം തികഞ്ഞാണ് എന്നൊന്നും കരുതുന്നില്ല. അന്ധമായ വീരാരാധനയും പാര്‍ട്ടിഭക്തിയും എല്ലാം അതിലുണ്ട്. പക്ഷേ മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതുബോധം കൊണ്ട് വില്ലന്‍ പരിവേഷം നല്‍കപ്പെടുന്ന തൊഴിലാളികളും യുവജനങ്ങളുമാണ് ഒരു ദുരന്തമുഖത്ത് മനുഷ്യരെ കരകയറ്റാനുണ്ടാവുക. ഇത്തരം സമരകോപ്രായങ്ങളെ വെളുപ്പിച്ചെടുക്കുന്ന മനോരമ പോലുള്ള പത്രങ്ങളാണ് യഥാര്‍ഥത്തില്‍ അമേരിക്കയുടെ പ്രതിനിധാനം.( ചിത്രം നോക്കൂ, സ്വാതന്ത്ര്യസമരസേനാനികളാണെന്നു തോന്നും) മുഴുവന്‍ വലതുപക്ഷമായ മുഖ്യധാരാമാധ്യമങ്ങള്‍ നിരന്തരം കൊല്ലാന്‍ നോക്കിയിട്ടും ഇടതുപക്ഷം ഇവിടെ അതിജീവിക്കുന്നത് എല്ലാ നാട്ടിന്‍പുറങ്ങളിലും തനിക്കപ്പുറം ലോകത്തെ കാണുന്ന ഒരു വലിവിഭാഗം ജനങ്ങളുള്ളതുകൊണ്ടാണ്. ഊത്തന്മാര്‍ ഗതികെട്ട അവസരം മുതലാക്കി‍ ഗവണ്മെന്‍റിന്‍റെ അന്നം മുട്ടിക്കാനുള്ള സമരാഭാസം നടത്തുമ്പോള്‍ ഇടതുപക്ഷം‍ തങ്ങളുടെ സഹജീവികളെക്കരുതിയുള്ള പ്രവര്‍ത്തനങ്ങളിലാണ്. ദാനം കൊടുക്കേണ്ട. പക്ഷേ പട്ടിയെ വിട്ടു കടിപ്പിക്കരുത്.

Advertisements