കൊച്ചുകുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു തിരികെപിടിക്കുന്ന അഭ്യാസം അപകടം

36

Ummer Keelath

കൊച്ചുകുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു തിരികെപിടിക്കുന്ന അഭ്യാസം കാണിക്കുന്നത് നമ്മുടെ ചെറുപ്പക്കാരിൽ വ്യാപകമായി കാണുന്ന ഒരു പ്രവണതയാണ്.കുട്ടികൾ കരയുമ്പോൾ ഇതൊരു തന്ത്രമായി പലരും പ്രയോഗിക്കുന്നു.പലരും ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലന്നതാണ് വസ്തുത. എന്നാൽ ഇത്തരത്തിൽ ശരീരം കുലുങ്ങുന്നത് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളും അപൂർവമായി ജീവാപായവും വരെ സംഭവിച്ചേക്കാം. തലച്ചോറിനു ചുറ്റും രക്തസ്രാവം വരെ ഉണ്ടായാലും പ്രത്യക്ഷത്തിൽ ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും കണ്ടെന്നുവരില്ല. ഇങ്ങനെ ഉലച്ചിലിന് ശേഷം ഉണ്ടാകുന്ന പ്രശ്നങ്ങളെ ‘ഷെയ്ക്കൻ ബേബി സിൻഡ്രോം’ എന്ന് വിളിക്കുന്നു.ഇതിന്റെ പരിണതഫലമായി ഉണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ ചുരുക്കത്തിൽ ഒന്ന് കണ്ണോടിക്കാം.
1.പക്ഷാഘാതം
2.അന്ധത
3.കേൾവിക്കുറവ്
4.അപസ്മാരം
5.തലച്ചോറിന് സ്ഥായിയായ ക്ഷതം
6.വാരിയെല്ലിന് ( rib) പരിക്ക്
പിഞ്ചുകുഞ്ഞ് കരയുന്നത് നമ്മളുമായി നടത്തുന്ന ഒരു ആശയവിനിമയമാണ്.അതിനെ വികൃതിയായി കാണാതെ നിഷ്കളങ്കത്വമായി കണ്ട് വളരെ പക്വതയോടെ നമ്മൾ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.