ബാലിസ്റ്റിക്ക്.

Ummer Kutty

നേവിക്കാരുടെ പരിശീലനം നടക്കുമ്പോൾ അതുവഴി കടന്നുപോയ മത്സ്യബന്ധനക്കാരായ ആളിന് ചെവിയിൽ വെടിയേറ്റു, നേവിക്കാർ പറയുന്നു അത് ഞങ്ങളുടെ ഉണ്ട അല്ലെന്ന്. അപ്പോൾ അതവരുടെ ഉണ്ടയാണ് എന്ന് തെളിയിക്കാൻ ഉണ്ട ബാലിസ്റ്റിക്ക് പഠനത്തിന് വിധേയമാക്കണം.
അപ്പോൾ നമ്മുടെ വിഷയം ബാലിസ്റ്റിക് ശാസ്ത്രമാണോ എന്ന് സംശയം തോന്നാം ,അല്ല പൊയ്പ്പോയ വർഷങ്ങളിൽ സംഭവിച്ചവയെ ചരിത്രത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ ഇവിടെ അടയാളപ്പെടുത്തുക എന്നതാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെ ബാലിസ്റ്റിക്കുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ ഇവിടെ പറയുകയാണ്.

ചിത്രത്തിൽ കാണുന്ന പോലീസ് യൂണിഫോം ഒരു സബ് ഇൻസ്‌പെക്ടറുടേതാണ്. അദ്ദേഹത്തിന്റെപേര് സോമൻ എന്നും കേരളത്തിൽ 1981 മുതൽ 1992വരെ അന്വേഷണവും വാർത്തകളും കോടതി വിധികളും അപ്പീലും സി ബി ഐ യും എല്ലാം ചേർന്ന് വാർത്തകളിൽ ഇടംപിടിക്കുകയും ഒരു പക്ഷേ നിറഞ്ഞു നിൽക്കുകയും ചെയ്ത ഒരുകൊലപാതക കേസാണ് പാനൂർ എസ് ഐ സോമൻ കൊലക്കേസ്.

1981 മാർച്ച് 12ന് കണ്ണൂർ തലശ്ശേരിയ്ക്ക് അടുത്തുള്ള പാനൂർ സ്റ്റേഷനിലെ എസ് ഐ ആയിരുന്ന സോമനെ സഹപ്രവർത്തകരായിരുന്ന പോലീസുകാർ വെടിവച്ചു കൊന്നു എന്നതാണ് കേസ്. അതുമായി ആദ്യംബന്ധപ്പെട്ടുവന്ന വാർത്ത സോമൻ ആത്മഹത്യ ചെയ്തുവെന്നാണ്, പ്രമോഷൻ തടയപ്പെടുന്ന തരത്തിൽ അദ്ദേഹം ചിലരുമായി ചില ഇടപാടുകൾ നടത്തിയിരുന്നു എന്നും അതുവഴി ഉണ്ടായ മാനസിക സംഘർഷം ആത്മഹത്യയിലേക്ക് നയിച്ചുവെന്നും പറയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ ബന്ധുക്കൾ അതൊരു ആത്മഹത്യ അല്ലെന്നും ജാതീയമായ പ്രശ്നങ്ങളും മറ്റും മൂലം ആ സ്റ്റേഷനിലെ മറ്റ് മൂന്നു പോലീസുകാർ ചേർന്ന് അദ്ദേഹത്തെ വധിച്ചതാണ്എന്നാരോപിക്കുകയും ചെയ്തു . തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായ ശേഷം കേരള പോലീസ് തുടരന്വേഷണം നടത്തുകയും അതൊരു ആത്മഹത്യ തന്നെയാണ് എന്ന് കണ്ടെത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പ്രതികളായ പോലീസുകാർക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. (പ്രതികളുടെ പേരും മറ്റും ഇവിടെ പ്രതിപാദിക്കേണ്ടതില്ല എന്ന് വിചാരിക്കുന്നു ) തുടർന്ന് സി ബി ഐ കേസ് ഏറ്റെടുക്കണമെന്നും ഫോറൻസിക് ലാബുകാരും സ്വാധീനംഉള്ള പ്രതികളും ചേർന്ന് തെളിവുകൾ നശിപ്പിച്ചും കെട്ടിച്ചമച്ചും പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു എന്നുമൊക്കെ ആരോപണം ഉയർത്തിയും പ്രതിഷേധം ഉയർന്നു.

തുടർന്ന് കേസ് സി ബി ഐക്ക് കൈമാറുകയും വർഷങ്ങളോളം കേസ് അന്വേഷണം നടത്തുകയും അവസാനം കുറ്റകാരാണ് എന്ന് കണ്ടെത്തുകയും കുറ്റവാളികളെ കോടതി ശിക്ഷിക്കുകയും പിന്നീട് ഹൈകോടതിയിൽ അപ്പീൽ നൽകുകയും (സുപ്രീം കോടതി യാണോ ഓർമ്മയിൽ നിന്നായത് കൊണ്ട് തെറ്റ് വരാം ) അപ്പീൽ തള്ളിക്കൊണ്ട് പ്രതികളെ വെറുതെ വിടുകയും ചെയ്തു.

ഇവിടെയാണ്‌ ഫോറൻസിക് ലാബും അതിലെ കെമിസ്ട്രി ഫിസിക്സ് ബയോളജി ബാലിസ്റ്റിക്ക് തുടങ്ങിയ വിഭാഗങ്ങളുടെ പ്രസക്തിയും. ഒരാൾ വെടിയുണ്ടകൊണ്ട് മരിച്ചാൽ വെടിയുണ്ടയുടെ തരികളും അടുത്ത് നിന്ന് ആണെങ്കിൽ വെടിയുണ്ട ചരിച്ച രീതിയും അകലെയാണെങ്കിൽ എങ്ങിനെയെന്നും എല്ലാം ഈ വിഭാകങ്ങളുടെയെല്ലാം പരിശോധനാ ഫലം ഏകീകരിച്ചു വിശകലനം ചെയ്താണ് റിപ്പോർട്ട് നൽകുക ഇതിൽ വളരെ പ്രാധാന്യം ഉള്ളതാണ് ബാലിസ്റ്റിക് പരിശോധന അന്തരീക്ഷത്തിൽ വെടിയുണ്ട സഞ്ചരിക്കുന്ന വേഗം തോക്കിന്റെ സ്വഭാവം അനുസരിച്ചുള്ള ജെർകിങ് സഞ്ചാരം തുളച്ചു കയറുന്ന രീതി എല്ലാം വിവിധ തോക്കുകളുടെയും ഉണ്ടകളുടെയും പഠനം നടത്തി ഡോക്യുമെന്റ് ചെയ്തിട്ടുണ്ടാവും പോരാതെ കൊലപാതകം നടത്തി എന്ന് കരുതപ്പെടുന്ന തോക്കിൽ നിന്നുണ്ടാകാവുന്ന സമാന സ്വഭാവങ്ങളും പരിശോധിക്കപ്പെടും. അത് ക്വസ്റ്റിണ്ട് ഡോക്കുമെന്റിന്റെ അടിസ്ഥാനത്തിൽ ആണ് താരതമ്യം ചെയ്യുക. സ്വയം വെടിവച്ചതാണോ മാറ്റാരെങ്കിലും വെടി വച്ചതാണോ എന്നൊക്കെ പരിശോധിക്കാൻ ആദ്യം എത്തിക്കേണ്ടത് ബാലിസ്റ്റിക് വിഭാഗത്തിലേക്കാണ് പക്ഷേ സോമൻ സംഭവത്തിൽ ബയോളജി വിഭാഗത്തിൽ ആണ് ആദ്യം എത്തിയത് എന്നൊരു വൈപരീത്യം നിലനിൽക്കുന്നുണ്ട്.

പിന്നീട് ചിത്രത്തിൽ കാണിച്ച യൂണിഫോമിലെ വെടിയുണ്ടകൾ തീർക്കുന്ന പാടുകളും ഡോട്ടുകളും വാർഷിക വലയങ്ങൾ പോലുള്ള അടയാളങ്ങളും എല്ലാം തെളിവുകളായി മാറുകയും ( ഈ പാടുകൾക്ക് pepparing, blackering എന്നൊക്കെയാണ് പറയുക )ഇത്തരം അടയാളങ്ങളും ബാലിസ്റ്റിക് പഠനറിപ്പോർട്ടുകളും വച്ച് സോമൻ സർവീസ് റിവോൾവർ കൊണ്ട് സ്വയം വെടിവച്ചു മരിക്കുകയായിരുന്നു എന്ന് സ്ഥാപിച്ച് പ്രതികളെ 1991 ൽ കുറ്റ വിമുക്തരാക്കുകയും ചെയ്തു. ബാലിസ്റ്റിക് എന്നൊക്ക പുതിയ വെടിവയ്പ്പുമായി ബന്ധപ്പെട്ട് വായിച്ചപ്പോൾ ഓർമ്മയിൽ വന്ന ഒരു സംഭവം ഇവിടെ പറഞ്ഞു എന്ന് മാത്രം എനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ സോമൻ ആത്മഹത്യ ചെയ്തോ കൊല്ലപ്പെട്ടതാനോയെന്ന്. നിങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ ആയേക്കും ഒരു പക്ഷേ..

***

(Sreekanth Karett : സോമൻ ആത്മഹത്യ ചെയ്തതാണ്.ജസ്റ്റിസ് കെ.റ്റി തോമസിന്റെ ആത്മകഥയായ ‘സോളമന്റെ തേനീച്ചകൾ’ എന്ന പുസ്തകത്തിലും, ഡോ.ബി. ഉമാദത്തൻ എഴുതിയ ‘ഒരു പോലീസ് സർജന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലും ഈ സംഭവം വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.)

Leave a Reply
You May Also Like

കുടിയന്മാരുടെ കണ്ണ് നനയിക്കുന്ന ദുരന്തം…

ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലെ മദ്യപാനികളുടെ ദുഖത്തിനിടയക്കിയ ഒരു ദുരന്തം ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ഫാന്‍സിനെ പേടിച്ച് ലാല്‍ ജോസ് മമ്മൂട്ടിയെ വച്ച് 10 വര്‍ഷത്തേക്ക് സിനിമ ചെയ്തില്ല

അതിന് ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കാനും ലാല്‍ ജോസിനു മടിയായിരുന്നു. മമ്മൂട്ടിയ്ക്കും സിനിമയുടെ പരാജയം വല്ലാതെ ബാധിച്ചു

കമ്മാരന്‍ എന്ന വില്ലന്‍, സിനിമ കണ്ടവര്‍ മാത്രം വായിക്കുക

പൊതുവെ one dimensional ആയ കഥാപാത്രങ്ങൾ അവതിരിപ്പിക്കാറുള്ള ദിലീപ്, ചെയ്തതിൽ വച്ചു ഏറ്റവും convoluted ആയ കഥാപാത്രം ആണ് കമ്മാരൻ നമ്പ്യാർ. കുശാഗ്ര ബുദ്ധിയുള്ള

ലോകത്തിലെ ഏറ്റവും അപകടംപിടിച്ച രാജ്യങ്ങളില്‍ പ്രമുഖസ്ഥാനം പാകിസ്ഥാന്..

ഭീകരവാദം, ആഭ്യന്തരകലാപം വിമത ആക്രമണം എന്നിവ കണക്കിലെടുത്താണ് അപകരങ്ങളായ രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. അവസാന മുപ്പതു ദിവസങ്ങളില്‍ നടന്ന കലാപങ്ങള്‍ മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ..