എലിയിറച്ചി മറ്റെല്ലാ ഇറച്ചിപോലെ തന്നെ വേവിച്ചു കഴിക്കാവുന്ന ഒന്നുതന്നെയാണ്

0
68

ഉമ്മർ കുട്ടി

എലിയിറച്ചി മറ്റെല്ലാ ഇറച്ചിപോലെ തന്നെ വേവിച്ചു കഴിക്കാവുന്ന ഒന്നുതന്നെയാണ്.വളരെ കാലങ്ങളായി കേരളത്തിലെ നായാടികൾ എലിമാളങ്ങൾ തുരന്ന് എലികളെ പിടിച്ചു കർഷകരെ സഹായിക്കുകയും അവയെ ഭക്ഷിക്കുകയും ചെയ്തു പോന്നു.അത് വാർത്തയാവാറില്ല വാർത്തയാവേണ്ട കാര്യവുമില്ല.വലിയ സസ്തനികളെ വെട്ടി തിന്നാമെങ്കിൽ ചെറിയ സസ്തനിയായ എലിയെ ചുട്ടു തിന്നുകയും ആവാം.പന്നികളെ തിന്നാം എങ്കിൽ എലിയെയും തിന്നാം എരുമയെയും തിന്നാം ..ചിത്രം ആസ്സാമിൽ നിന്നാണ് തേയില കൃഷി തോട്ടങ്ങളിൽ നിന്ന് കർഷകർ കെണി വച്ച് പിടിക്കുന്ന എലികളെ ഗ്രാമ നഗരങ്ങളിൽ എത്തിച്ചു 200 രൂപ നിരക്കിൽ വിൽക്കുന്നു അത് നല്ല ഡിമാൻഡ് ഉള്ള വിഭവം ആണ് ആസാമിലെ ജനങ്ങൾക്ക് ഇടയിൽ. Mother selling roasted rat meat to sustain family in Kaseseരോഗം പരത്തുമെന്ന ഭീഷണി ഉണ്ട്. എലികളെ പിടിച്ചു വെട്ടുകയും തൊലി ഉരിക്കുകയും മസാല പുരട്ടുകയും ഒക്കെ ചെയ്യുമ്പോൾ പകരാവുന്ന രോഗങ്ങൾ ഉണ്ട് അതൊഴിച്ചാൽ വേവിച്ചു കഴിക്കുമ്പോൾ ആട്ടിറച്ചി പോലെയോ മുയലിറച്ചി പോലെയോ ആസ്വദിച്ചു കഴിക്കാവുന്ന വിഭവം തന്നെയാണ് എലിയിറച്ചിയും.വരും കാലം ഭക്ഷ്യ ക്ഷാമങ്ങളുടേതാണ്.മഹാ പ്രളയം വരാനിരിക്കുന്നു. അമിത ജനസംഖ്യാ വർദ്ധനവ് മനുഷ്യ ലോകത്തിനു ഭക്ഷ്യ കമ്മി ഉണ്ടാക്കും മാലിന്യം കുന്നു കൂടുക കാരണം എലികൾ പോലുള്ളവയുടെ പെരുകലിനും സാധ്യത നില നിൽക്കുന്നു.അതൊഴിവാക്കാൻ നമ്മുടെ ഭക്ഷ്യ ശീലങ്ങളെ ഈ രീതിയിൽ മാറ്റിയെടുക്കുന്ന കാര്യം ആലോചിക്കേണ്ടതാണ് .