ഇലക്ഷൻ പ്രചരണ സമയത്ത് താഴെ കാണുന്ന ഫോട്ടോ പ്രചരിപ്പിക്കുകയും കേജരിവാളിനെ മുസ്ലീമെന്നും പാക് ചാരനെന്നും വിശേഷിപ്പിച്ചവരാണ് സംഘ് പരിവാർ അണികൾ

0
160

ഉനൈസ് പെരുമ്പാവൂർ

ഇലക്ഷൻ പ്രചരണ സമയത്ത് താഴെ കാണുന്ന ഫോട്ടോ പ്രചരിപ്പിക്കുകയും കേജരിവാളിനെ മുസ്ലീമെന്നും പാക് ചാരനെന്നും വിശേഷിപ്പിച്ചവരാണ് സംഘ് പരിവാർ അണികൾ.താൻ ഹിന്ദുവാണെന്നും ഹനുമാൻ ഭക്തനാണെന്നും ആവർത്തിച്ചു പറഞ്ഞിട്ടും തന്നെ ജിഹാദിയും പാകിസ്ഥാൻ വാദിയുമാക്കുന്നവരുടെ വായടപ്പിക്കാൻ ഹനുമാൻ ജൽസ കാണാതെ ചൊല്ലുകയാണ് അദ്ദേഹം ചെയ്തത്.ഇലക്ഷൻ സമയമായാൽ പ്രതിയോഗികളെ മതം തിരഞ്ഞ് പിടിച്ച് ആക്രമിക്കലാണ് ചാണകങ്ങളുടെ പ്രധാന ജോലി. രാഹുൽ ഗാന്ധിയെ ക്രിസ്ത്യനായുംമുസ്ലിമായുമെല്ലാം അവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കും.പിന്നെയും കേജരിവാളിനെ വെറുതെ വിടാൻ ബിജെപി തയാറായില്ല. ഡൽഹി ഇലക്ഷനെ ഇന്ത്യാ-പാക് യുദ്ധമായാണ് മുതിർന്നബിജെപി നേതാക്കൾ വിശേഷിപ്പിച്ചത്,
കേജരിവാൾ ജയിച്ചാൽ പാകിസ്ഥാനിൽ പടക്കം പൊട്ടുമെന്ന് വരെ സംഘ മിത്രങ്ങൾ പ്രചരിപ്പിച്ചു.
ഇലക്ഷൻ കഴിഞ്ഞതോടെ മുമ്പ് ജിഹാദിയെന്ന് വിളിച്ചവർ തന്നെ കേജരിവാളിനെ ഹനുമാൻ ഭക്തനാണെന്ന് സമ്മതിച്ചു തുടങ്ങിയിരിക്കുന്നു.

പുതിയ പ്രചാരണത്തിലൂടെ സംഘപരിവാർ ലക്ഷ്യം വെക്കുന്നത്, കേജരിവാളിനെ ഒരു മത നേതാവായി ചുരുക്കി കെട്ടലാണ്.ഊണിലും ഉറക്കിലും ജയ് ശ്രീരാംവിളിച്ചിരുന്ന മഹാത്മ ഗാന്ധിയെ നെഞ്ചോട് ചേർത്തിരുന്ന ഇന്ത്യയിലെ നാനാജാതി മതസ്ഥർക്ക് കേജരിവാൾ ഹിന്ദുവാണെന്നെതോ ഹനുമാൻ ഭക്തനാണെന്നതോ പ്രശ്നമല്ലല്ലോ ! അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾ മാത്രം. ഇന്ത്യയിൽ കഴിഞ്ഞു പോയ 99% പ്രധാനമന്ത്രി മാരും മുഖ്യമന്ത്രിമാരും ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ? അതു കൊണ്ട് AK യുടെ കാര്യത്തിലും പുതുമയൊന്നുമില്ല. അരവിന്ദ് കേജരിവാളിന്റെ മതം തെരഞ്ഞ് നടന്ന് കുത്തിത്തിരിപ്പുണ്ടാക്കുന്ന സംഘ പുത്രൻമാരോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെയും നിങ്ങളുടെ മോഡിയെയും മറ്റുള്ളവർ വെറുക്കുന്നത്, ക്ഷേത്രത്തിൽ പോകുന്നത് കൊണ്ടോ ഹിന്ദു വിശ്വാസിയായതുകൊണ്ടോ അല്ല,മറ്റുള്ളവരുടെ മതത്തെ ടാർജറ്റ് ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നതു കൊണ്ടും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടും ആണ്.

ബിജെപി തോറ്റപ്പോൾ കേജരിവാളും ഞങ്ങടെയാളാണെന്ന് പറയുന്ന ഉളളി സുരയുടെ ഫാൻസ് ഓർമിക്കുക.:നോട്ട് നിരോധനത്തെ ചരിത്രപരമായ വിഡ്ഢിത്തമെന്ന് വിശേഷിപ്പിച്ച് ആദ്യമെത്തിയ രാഷ്ട്രീയ നേതാവാണ് കേജരിവാൾ. പൊതുമേഖല സ്ഥാപനങ്ങൾ നിസാര വിലക്ക് വിറ്റുതുലക്കുന്ന യഥാർത്ഥ രാജ്യദ്രോഹികളെ തുറന്ന് കാട്ടിയ ജനകീയ നേതാവാണ് കേജരിവാൾ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ മതപരമായി വിഭജിക്കുന്ന ബില്ലിനെ അംഗീകരിക്കാനാകില്ലെന്ന് പറയുകയും പാകിസ്ഥാനിനെ ഹിന്ദുവിന്റെ കാര്യത്തിലല്ല, രാജ്യത്തിലുള്ള യുവാക്കളുടെ പ്രശ്നത്തിലാണ് മോഡി ശ്രദ്ധിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തിയയാളാണ് കേജരിവാൾ. സംഘപരിവാർ നടത്തുന്ന ആൾക്കൂട്ട കൊലപാതകത്തിനെതിരെ ലോകസഭയിൽ പ്രമേയം അവതരിപ്പിക്കണമെന്ന്  സഞ്ജയ് സിംഗ് എന്ന എം പി യും ആം ആദ്മിക്കാരനാണ്.

നെഹ്റുവിനെ പോലുള്ളവർ ഐ ഐ ടികൾക്ക് പകരം മോഡിയെ പോലെ പ്രതിമകൾ ഉണ്ടാക്കിയിരുന്നെങ്കിൽ തനിക്ക് ഒരിക്കലും വിദ്യ നേടാൻ സാധിക്കില്ലെന്ന് വിമർശിച്ചയാളാണ് കെജ്‌റിവാൾ. സിബിഐ മുതൽ ഇൻകം ടാക്സ് വരെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി യുടെ പോഷക സംഘടനകളാക്കുന്നതിനെയും ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയത്തെ ചോദ്യം ചെയ്തയാളാണ് കേജരിവാൾ.കേജരിവാളിനെ ഏറ്റെടുക്കാൻ വരുന്ന സംഘമിത്രങ്ങൾ അടുത്ത ഇലക്ഷൻ വരുമ്പോൾ വീണ്ടും ജിഹാദിയാക്കാൻ വരരുതെന്ന് അഭ്യർത്ഥിക്കുന്നു.