ബോസിന്റെ തിരോധാനം, സഞ്ജയ്‌ ഗാന്ധിയുടെ മരണം; ഉത്തരം കിട്ടാത്ത ചില ഇന്ത്യന്‍ ചോദ്യങ്ങള്‍

0
758

new

ചില ചുരുളഴിയാത്ത ഇന്ത്യന്‍ രഹസ്യങ്ങള്‍ ഉണ്ട്..രഹസ്യങ്ങള്‍ എന്നതില്‍ ഉപരി നമുക്ക് ഇതുവരെ ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കാത്ത ചോദ്യങ്ങള്‍ എന്ന് പറയുന്നതാകും ശരി…

സുഭാഷ് ചന്ദ്ര ബോസ് എവിടെപ്പോയി? സഞ്ജയ് ഗാന്ധി മരിച്ചു കിടക്കുമ്പോള്‍ ഇന്ദിരാഗാന്ധി ആദ്യം തിരഞ്ഞത് സഞ്ജയ് ഗാന്ധിയുടെ വാച്ച് ആണോ? ഗാന്ധി വിചാരിച്ചാല്‍ ഭഗത് സിംഗ് രക്ഷപ്പെട്ടേനെയോ? ഇങ്ങനെ നിരവധി അനവധി ചോദ്യങ്ങള്‍ക്ക് ഇന്നും വ്യക്തമായ ഉത്തരമോ വിശദീകാരണമോ നമുക്ക് ലഭിച്ചിട്ടില്ല..ഇങ്ങനെ നമ്മളെ കുഴപ്പിക്കുന്ന ചില ചോദ്യങ്ങളിലേക്ക് വീണ്ടും ഒരു തിരിഞ്ഞു നോട്ടം..

1. ഗാന്ധി വിചാരിച്ചാല്‍ ഭഗത് സിംഗ് രക്ഷപ്പെട്ടേനെയൊ?

മഹാത്മാ ഗാന്ധി വിചാരിച്ചിരുന്നെങ്കില്‍ ഭഗത് സിംഗ് തൂക്കിലേറ്റപ്പെടില്ലായിരുന്നു എന്ന് കരുതുന്നവര്‍ ഉണ്ട്. ഗാന്ധിക്ക് വേണമെങ്കില്‍ സ്വാധീനം ഉപയോഗിച്ച് ഭഗത് സിംഗിനെ രക്ഷിക്കാമായിരുന്നു. എന്നാല്‍ ഗാന്ധി ഇക്കാര്യത്തില്‍ ഇടപെട്ടതേയില്ല. ഭഗത് സിംഗിന്റെ തീവ്ര നിലപാടുകളായിരിക്കാം ഒരുപക്ഷേ കാരണം.

2. ശാസ്ത്രിക്ക് വിഷം കൊടുത്തത് ആര്?

ലാല്‍ ബഹാദൂര്‍ ശാസ്ത്രി മരിച്ചത് റഷ്യയില്‍ വെച്ചാണ്. ഹാര്‍ട്ട് അറ്റാക്കായിരുന്നു കാരണം. എന്നാല്‍ ശാസ്ത്രിക്ക് ആരോ വിഷം കൊടുത്തിരുന്നുവോ. ശാസ്ത്രി അവസാനമായി വെള്ളം കുടിച്ച ഫ്‌ലാസ്‌ക് ഇന്ത്യയില്‍ എത്തിയിട്ടില്ലത്രേ. പോസ്റ്റ് മോര്‍ട്ടവും നടന്നിരുന്നില്ല. ശാസ്ത്രിയുടെ മരണ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വിവരാവകാശ നിയമപ്രകാരം കൊടുത്ത ചോദ്യത്തിനും മറുപടി കിട്ടിയിട്ടില്ലത്രെ.

3. സുഭാഷ് ചന്ദ്ര ബോസ് എവിടെപ്പോയി?

സ്വാതന്ത്ര്യസമര സേനാനിയും ഐ എന്‍ എ സ്ഥാപകനുമായ സുഭാഷ് ചന്ദ്ര ബോസ് മരിച്ചത് എപ്പോഴാണ്. ചരിത്രം പറയുന്ന പ്ലെയിന്‍ അപകടത്തില്‍ ബോസ് മരിച്ചോ. അതോ 1985 വരെ അദ്ദേഹം ജീവിച്ചിരുന്നുവോ?

4. സഞ്ജയ് ഗാന്ധിയുടെ മരണം. 

സഞ്ജയ് ഗാന്ധി മരിച്ചത് എങ്ങനെ ഇന്ദിരാഗാന്ധിയുടെ പിന്‍ഗാമിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന സഞ്ജയ് ഗാന്ധിയുടെ മരണത്തിന് പിന്നില്‍ ഗൂഡാലോചനകള്‍ ഉണ്ടായിരുന്നോ. എന്തായിരുന്നു സഞ്ജയ് ഗാന്ധിയുടെ വാച്ചിന്റെ രഹസ്യം?